എംജി വിൻഡ്സറും KSEB-യുടെ ചാർജിങ്ങ് സ്റ്റേഷനും; ചാർജ് ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞുതരാം

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വേഗത്തിൽ ഉയരുമ്പോൾ, KSEB സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ EV ഉപയോക്താക്കൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. എംജി വിൻഡ്സർ ഇവി ഉടമകൾക്ക് പ്രത്യേകിച്ച് ഈ സ്റ്റേഷനുകളിൽ ചാർജിംഗ് നടത്തുന്നത് വളരെ എളുപ്പവും സുരക്ഷിതവുമാണ്. അത് ഒന്ന് പരീക്ഷിക്കാൻ ഞങ്ങൾ നേരെ കെഎസ്ഇബിയുടെ കോട്ടയത്തെ ചാർജിങ്ങ് സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു. ഒരു ചാർജിങ്ങ് സ്റ്റേഷനിൽ എങ്ങനെ നിങ്ങളുടെ വിൻഡ്സർ ഇവി ചാർജ് ചെയ്യാമെന്ന് വിശദമായി തന്നെ പറയാം. നിങ്ങൾ ഇവി വാങ്ങാൻ പോകുന്നെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ആദ്യം കെഎസ്ഇബിയുടെ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.KeMapp എന്നത് കെഎസ്ഇബുയുടെ ഔദ്യോഗിക ആപ്പാണ്.ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ എല്ലാം ലഭിക്കുന്നതാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. അതിന് ശേഷം നിങ്ങളുടെ വാലറ്റ് റീചാർജ് ചെയ്യണം. ചാർജിങ്ങ് സ്റ്റേഷനുകളിൽ സാധാരണ് രണ്ട് ചാർജിങ്ങ് പോയിൻ്റുകളാണ് ഉളളത്. സാധാരണം ഏസി ചാർജറും CCS2 ഫാസ്റ്റ് ചാർജറും. ഞങ്ങൾ വിൻഡ്സർ ഇവിക്ക് വേണ്ടി ഫാസ്റ്റ് ചാർജറാണ് തെരഞ്ഞെടുത്തത്.

How To Charge Windsor Ev At Kseb Charging Stations

ചാർജിങ്ങിന് മുൻപായി വാഹനം പാർക്ക് മോഡിൽ ഇടുക. അതിന് ശേഷം ചാർജിങ്ങ് പോർട്ട് തുറന്ന് ചാർജർ ഗൺ കണക്കറ്റ് ചെയ്യുക. 20 ശതമാനം ചാർജായിരുന്നു വിൻഡ്സറിലുണ്ടായിരുന്നത്. ആപ്പിൽ "Start Charging" തിരഞ്ഞെടുത്ത് കഴിഞ്ഞ് സ്റ്റേഷനിലെ QR കോഡ് സ്കാൻ ചെയ്ത് ലഭ്യമായ കണക്റ്റർ തെരഞ്ഞെടുക്കുകമൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് തത്സമയ ചാർജിങ്ങ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. ഉപയോഗിച്ച Kwh,ചാർജ് എന്നിവ റിയൽ-ടൈമിൽ ലഭ്യമാകും.

1 മണിക്കൂർ കൊണ്ട് വാഹനം 91 ശതമാനത്തോളം ചാർജ് ആയി. 500 രൂപയാണ് വാലറ്റിൽ ഞങ്ങൾ റീചാർജ് ചെയ്തിരുന്നത്. 1 മണിക്കൂറിന് 478 രൂപ ആയത് മൂലം ഓട്ടോമാറ്റിക്കായി ചാർജിങ്ങ് പൂർത്തിയാവുകയായിരുന്നു. ചാർജിങ്ങ് പൂർത്തിയായത് നിങ്ങൾക്ക് ആപ്പിൽ അറിയാൻ സാധിക്കും, അത് പോലെ തന്നെ ചാർജിങ്ങ് നിർത്തണമെങ്കിലും സ്റ്റോപ്പ് ചാർജിങ്ങ് ഓപ്ഷൻ ഉണ്ട്.

How To Charge Windsor Ev At Kseb Charging Stations

കെഎസ്ഇബിയുടെ ഫാസ്റ്റ് ചാർജിങ്ങ് തെരഞ്ഞെടുത്തത് കൊണ്ട് തന്നെ 1 മണിക്കൂർ കൊണ്ട് 24 കിലോവാട്ട് ആണ് ഉപയോഗിച്ചത്. 1 കിലോവാട്ടിന് 19 രൂപയാണ് ഈടാക്കിയത്. ചാർജിങ്ങ് സ്റ്റേഷൻ അനുസരിച്ചും അത് പോലെ തന്നെ സോളാർ,നോൺ സോളാർ സമയം അനുസരിച്ചും നിരക്കുകളിൽ വ്യത്യാസം വരും. ചാർജിങ്ങ് സ്റ്റേഷനുകളിൽ ചെല്ലുമ്പോൾ കാണിക്കേണ്ട ചില മര്യാദകൾ കൂടി അറിഞ്ഞിരിക്കണം.

ചാർജറിന്റെ കേബിള്‍ നിലത്തിട്ട് നശിപ്പിക്കാതിരിക്കുക, പലപ്പോഴും ചാർജിങ്ങ് സ്റ്റേഷനുകളിലെ ഗൺ നിലത്ത് ഇട്ട് നശിപ്പിക്കുന്ന പ്രവണത കാണാറുണ്ട്. 100 ശതമാനം ചാർജിങ്ങ് നിർദേശിക്കുന്നില്ല, 80 മുതൽ 90 ശതമാനം വരെ ചാർജ് ചെയ്യുന്നതാണ് ഉത്തമം. ജോലി സ്ഥലത്തോ ഹൈവേയിലോ യാത്രക്കിടെ KSEB സ്റ്റേഷനുകളുടെ ലഭ്യത വിൻഡ്സർ ഇവി ഉടമകൾക്ക് വലിയ ആനുകൂല്യമാണ്.

How To Charge Windsor Ev At Kseb Charging Stations

വിന്‍ഡ്സറിന്റെ എല്ലാ വേരിയന്റുകളിലും ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 38 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഈ ഇലക്ട്രിക് പവര്‍ട്രെയിന്‍ 134 bhp പവറും 200 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വിന്‍ഡ്സര്‍ പ്രോ വേരിയന്റുകളില്‍ വലിയ 52.9 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ക്ലെയിംഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെയാണ്. അതേസമയം പ്രോ വേരിയന്റിന്റെ പവര്‍ ഔട്ട്പുട്ടുകളില്‍ മാറ്റമില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 3, 2025, 15:30 [IST]
English summary
How to charge windsor ev at kseb charging stations details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X