25KM മുകളില്‍ മൈലേജ് കിട്ടും! കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി കാര്‍ സിഎന്‍ജിയാക്കേണ്ടത് എങ്ങിനെയെന്ന് അറിയാം

നിലവിലെ പെട്രോള്‍ വില കണക്കിലെടുക്കുമ്പോള്‍ ഒരു ഐസി എഞ്ചിന്‍ കാര്‍ കൊണ്ടുനടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ കുറഞ്ഞ വിലയ്ക്ക് അതേ പെട്രോള്‍ കാറില്‍ നിന്ന് നല്ല മൈലേജ് ലഭിക്കാനായി ചെയ്യാന്‍ പറ്റുന്ന ഒരു ഓപ്ഷന്‍ അത് ഒരു സിഎന്‍ജി കാറാക്കി മാറ്റുക എന്നതാണ്. ഇന്ന് മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നീ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ രാജ്യത്ത് പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനിലുള്ള കാറുകള്‍ പുറത്തിറക്കുന്നുണ്ട്. ഇതിനൊപ്പം നല്ല മൈലേജ് ലഭിക്കുന്ന ഹൈബ്രിഡ് കാറുകളും പ്രചാരത്തിലായിട്ടുണ്ട്. ഇത് പുതിയ കാറുകള്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് പ്രയോജനപ്പെടുക.

എന്നാല്‍ അടുത്തൊന്നും കാര്‍ അപ്ഗ്രേഡ് ചെയ്യാന്‍ സാധ്യതയില്ലാത്തവര്‍ക്ക് പൊള്ളുന്ന ഇന്ധനവിലയില്‍ നിന്ന് അല്‍പ്പം ആശ്വാസം നേടാനുള്ള പരിപാടി കാര്‍ സിഎന്‍ജിയാക്കി കണ്‍വെര്‍ട്ട് ചെയ്യുക എന്നതാണ്. നിങ്ങളുടെ കാര്‍ എങ്ങിനെ സുരക്ഷിതമായി സിഎന്‍ജിയാക്കി മാറ്റാമെന്നും അതിന്റെ ചെലവുകളും മറ്റും ചുവടെ വായിക്കാം. മാത്രമല്ല പെട്രോള്‍ കാറുകള്‍ സിഎന്‍ജിയാക്കി മാറ്റുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചില കാര്യങ്ങളും പറഞ്ഞുതരാം.

petrol car cng conversion

നിങ്ങളുടെ വാഹനത്തില്‍ ഘടിപ്പിക്കാന്‍ പറ്റുന്ന നിരവധി ആഫ്റ്റര്‍ മാര്‍ക്കറ്റ് സിഎന്‍ജി കിറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ആദ്യം ചെയ്യേണ്ട സംഗതി എന്തെന്നാല്‍ നിങ്ങളുടെ പെട്രോള്‍ കാര്‍ സിഎന്‍ജിയാക്കി മാറ്റാന്‍ അനുയോജ്യമാണോ എന്ന് കാര്യം ഉറപ്പ് വരുത്തണം. എല്ലാ പഴയ കാറുകളും സിഎന്‍ജിയാക്കി മാറ്റാന്‍ കഴിയില്ല. അതുകൊണ്ട് ഇക്കാര്യം ആദ്യം മനസ്സിലാക്കി വേണം അടുത്ത സ്‌റ്റെപ്പ് എടുക്കാന്‍.

അക്കാര്യം പോസിറ്റീവ് ആണെങ്കില്‍ സിഎന്‍ജി കണ്‍വേര്‍ഷനായി തെരഞ്ഞെടുക്കുന്ന കമ്പനിക്ക് ആര്‍ടിഒ ലൈസന്‍സ് നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. സര്‍ക്കാര്‍ അംഗീകൃത ഡീലറില്‍ നിന്ന് ബ്രാന്‍ഡഡ് സിഎന്‍ജി കിറ്റ് വാങ്ങുക എന്നതാണ് ഈ പ്രക്രിയയിലെ പരമപ്രധാനമായ സംഗതി. സിഎന്‍ജി കിറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത കാറുകളില്‍ പൊതുവേ വാതകചോര്‍ച്ചയടക്കമുള്ള പ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇത് ഒഴിവാക്കാനായി രജിസ്റ്റേര്‍ഡ് ഡീലര്‍മാരില്‍ നിന്ന് മാത്രം സിഎന്‍ജി കിറ്റ് വാങ്ങാന്‍ ചെയ്യാന്‍ ശ്രമിക്കുക.

cng kit

സിഎന്‍ജി കിറ്റ് വാങ്ങിയ ശേഷം പരിശീലനം ലഭിച്ച പ്രൊഫഷനല്‍ മുഖേന അത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരിക്കലും ഇത് സ്വയം ചെയ്യാന്‍ ശ്രമിക്കരുത്. സുരക്ഷയും വാഹനത്തിന്റെ മെക്കാനിക്കല്‍ മോഡുലേഷനും ഉള്‍പ്പെടുന്നതിനാല്‍ വിദഗ്ദരുടെ സഹായം തേടുന്നതാണ് ഉത്തമം. സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുക്കുന്ന സ്ഥാപനങ്ങളില്‍ ഇതിനായി പരിചയസമ്പന്നരായ മെക്കാനിക്കുകള്‍ ഉണ്ടായിരിക്കും.

ഒറ്റ ദിവസം കൊണ്ട് നിങ്ങളുടെ പെട്രോള്‍ കാര്‍ സിഎന്‍ജി കാറാക്കി പരിവര്‍ത്തനം ചെയ്യാം. എന്നാല്‍ ഇത് മാത്രം ചെയ്താല്‍ പോരാ. പഴയ പെട്രോള്‍ കാര്‍ സിഎന്‍ജി കാറാക്കി മാറ്റിക്കഴിഞ്ഞാല്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) മാറ്റുക എന്നതാണ്. ആര്‍സിയില്‍ പെട്രോള്‍ കാര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് നിര്‍ബന്ധമായും ആര്‍ടി ഓഫീസില്‍ അപേക്ഷിച്ച് സിഎന്‍ജി കണ്‍വേര്‍ട്ടഡ് കാറായി രജിസ്റ്റര്‍ ചെയ്യണം.

cng installation

ഇത് സമയമെടുക്കുന്ന പ്രക്രിയ ആയതിനാല്‍ നിങ്ങളുടെ കാര്‍ സിഎന്‍ജിയാക്കി മാറ്റാന്‍ അനുയോജ്യമാണെന്ന് കണ്ടാല്‍ തന്നെ ആര്‍ടിഒയില്‍ നിന്ന് അനുമതി വാങ്ങുന്നത് നല്ലതായിരിക്കും. പെട്രോള്‍ കാര്‍ സിഎന്‍ജി കാറാക്കി മാറ്റുന്നതിനുള്ള ചെലവിനെ കുറിച്ച് അറിയാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. സിഎന്‍ജി കണര്‍വേഷനിലെ ഏറ്റവും പ്രധാനപ്പെട്ട ചെലവ് കിറ്റിന് തന്നെയാണ്. വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത സിഎന്‍ജി കിറ്റുകളും വിദേശ നിര്‍മ്മിത സിഎന്‍ജി കിറ്റുകളും ഉണ്ട്.

വിദേശ നിര്‍മ്മിത കിറ്റുകള്‍ കൂടുതല്‍ ചെലവേറിയതും ഇന്ത്യന്‍ നിര്‍മ്മിത കിറ്റുകള്‍ വിലകുറഞ്ഞതുമാണ്. നിങ്ങളുടെ സൗകര്യത്തിനും ബജറ്റിനും അനുസരിച്ചുള്ള ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം. നിലവില്‍ ഇന്ത്യയില്‍ 25000 മുതല്‍ 60000 രൂപ വരെ ചെലവില്‍ പെട്രോള്‍ കാര്‍ സിഎന്‍ജി കാറാക്കി മാറ്റാം. സിഎന്‍ജി കിറ്റ്, ഇന്‍സ്റ്റാലേഷന്‍, റെഗുലേറ്ററി അപ്രൂവല്‍ ചെലവുകള്‍ അടക്കമാണിത്. ഇതില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം.

cng car

വിപണിയില്‍ നിന്ന് പുതിയ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വാങ്ങുമ്പോള്‍ സാധാരണ കാറിനേക്കാള്‍ 90000 മുതല്‍ 1 ലക്ഷം രൂപ വരെ ചെലവാകുമെന്നോര്‍ക്കുക. ഒരു പെട്രോള്‍ കാര്‍ സിഎന്‍ജിയാക്കി മാറ്റുകയാണെങ്കില്‍ സിറ്റിയില്‍ കിലോഗ്രാമിന് 15 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു.

ഹൈവേയിലൂടെ ആണെങ്കില്‍ കിലോഗ്രാമിന് 25 മുതല്‍ 30 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. കാര്‍ മോഡലിന് അനുസരിച്ച് ഈ കണക്കുകള്‍ വ്യത്യാസപ്പെടുമെന്ന കാര്യം ശ്രദ്ധിക്കുക. പെട്രോള്‍ വിലയില്‍ പൊറുതിമുട്ടി വണ്ടിയില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ പദ്ധതിയിടുന്ന പരിചയക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Monday, June 30, 2025, 17:01 [IST]
English summary
How to convert a petrol car into cng safely process cost explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X