കാർ ഡീലർഷിപ്പ് തുടങ്ങാൻ പ്ലാനുണ്ടോ! ഇങ്ങനെയൊരു ടിപ്പ് ആരും പറഞ്ഞു തരില്ല

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. അത് കൊണ്ട് തന്നെ ദിനംപ്രതി വളർന്ന് കൊണ്ടിരിക്കുകയാണ് വാഹനവ വിപണി. പുതിയ കാറുകൾക്ക് മാത്രമല്ല പഴയ കാറുകൾക്കും രാജ്യത്ത് മികച്ച ഡിമാൻ്റാണുളളത്. അതിൻ്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണല്ലോ ടൊയോട്ട ഇന്നോവയ്ക്ക് യൂസ്ഡ് കാർ മാർക്കറ്റിലുളള ഉയർന്ന ഡിമാൻ്റ്. അത് കൊണ്ട് തന്നെ രാജ്യത്ത് ഒരു കാർ ഡീലർഷിപ്പ് ആരംഭിച്ചാൽ അത് ലാഭകരമായിരിക്കുമെന്നാണല്ലോ. എന്നാൽ എങ്ങനെ ഒരു കാർ ഡീലർഷിപ്പ് ആരംഭിക്കാമെന്നും എന്തൊക്കെ നിയമനടപടികളും പേപ്പർ വർക്കുകളും ചെയ്യണമെന്നാണ് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

ആദ്യം ചെയ്യേണ്ടത് ഡീലർഷിപ്പിന്റെ തരം തീരുമാനിക്കുക എന്നതാണ്. അതായത് നിങ്ങൾക്ക് ഏത് തരത്തിലുള്ള ഡീലർഷിപ്പ് ആരംഭിക്കാനാണ് താൽപ്പര്യമെന്ന് ചിന്തിക്കുക. പുതിയ കാറുകളുടെ, അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന യൂസ്ഡ് കാർ ഷോറൂം, ഓതറൈസ്സ്ഡ് ഫ്രാഞ്ചൈസി, ഇൻഡിപെൻ്റഡ് ഷോറൂം എന്നിങ്ങനെയാണ് വ്യത്യസ്ത തരങ്ങൾ.

how to start car dealership

തുടക്കത്തിൽ കുറഞ്ഞ നിക്ഷേപത്തിലും അത് പോലെ തന്നെ കുറഞ്ഞ മുതൽമുടക്കിലും യൂസ്ഡ് കാർ ഷോറൂം ആരംഭിക്കുന്നതാണ് നല്ലത്. നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് ഏത് ബ്രാൻഡിനാണ് കൂടുതൽ ആവശ്യകത, ഉപഭോക്താകളുടെ താൽപ്പര്യം, എതിരാളികൾ ആരൊക്കെയാണ് എന്നുള്ള ഒരു മാർക്കറ്റ് പഠനം നടത്തേണ്ടത് വളരെ അത്യാവശമാണ്. നിങ്ങൾ ഒരു ചരിയ പട്ടണത്തിലാണ് ആരംഭിക്കുന്നതെങ്കിൽ അവിടെ വലിയ എസ്‌യുവികളേക്കാളും ചെറിയ എൻട്രി ലെവൽ കാറുകൾക്കായിരിക്കും ഡിമാൻ്റ്.

പുതിയ കാറുകളുടെ ഡീലർഷിപ്പിനായി ബ്രാൻഡിൻ്റെ റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ സമർപ്പിക്കുക.ബിസിനസ് പ്രൊപ്പോസൽ,ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ (CA സർട്ടിഫിക്കറ്റ്),ഭൂമി / ലീസ് രേഖകൾ,ഓട്ടോമൊബൈൽ രംഗത്തുള്ള പരിചയം എന്നിവയെല്ലാം കമ്പനി വിലയിരുത്തിയിന് ശേഷമാണ് കമ്പനി ഫ്രാഞ്ചൈസി ഇന്റർവ്യൂവിനും അത് പോലെ തന്നെ ഡീലർഷിപ്പ് കരാറിനും ക്ഷണിക്കുക.

how to start car dealership

ഇതിന് വേണ്ടി നിയമാനുസൃത അനുമതികൾ അല്ലെങ്കിൽ ലൈസൻസുകൾ എതൊക്കെയാണന്ന് നോക്കിയാൽ കമ്പനി രജിസ്ട്രേഷൻ,GST രജിസ്ട്രേഷൻ,ട്രേഡ് ലൈസൻസ് (നഗരസഭയിൽ നിന്ന് ലഭിക്കുന്നത്),ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസ്, വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ട്രാൻസ്ഫർ ചെയ്യുന്നതിനുമായി RTO ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയെല്ലാം തന്നെ കൈവശമുണ്ടായിരിക്കണം.

ഇനി ഇതിനായി സ്ഥലം തെരഞ്ഞെടുക്കുകയും വേണം. ഷോറൂം ഹൈവേയ്ക്കോ പ്രധാന റോഡിനോ സമീപം ആകുന്നതായിരിക്കും നല്ലത്. ഷോറൂമിന് വേണ്ടി ആവശ്യമുളള സ്ഥലങ്ങൾ എന്നാൽ ഡിസ്‌പ്ലേ ഏരിയ, സർവീസ് ബേ / വർക്ക്‌ഷോപ്പ്, പാർക്കിംഗ് സൗകര്യം, ഓഫീസ് സ്പേസ് (ഫിനാൻസിനും, ഡോക്യുമെന്റേഷനുമായിട്ട്) ആണ് വേണ്ടത്.

how to start car dealership

പല ബ്രാൻഡുകളെ സംബന്ധിച്ച് 10,000-25,000 ചതുരശ്ര അടി വരെ സ്പേസ് ആവശ്യമായി വരും. അതിനൊപ്പം തന്നെ സെയിൽ എക്സിക്യുട്ടീവ്,ടെക്നീഷ്യൻ, ഫിനാൻസ് ഇൻഷുറൻസ് ഓഫീസർമാർ, ക്റ്റമർ റിലേഷൻഷിപ്പ് മാനേജർ എന്നീ തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കണം.യൂസ്ഡ് കാർ ഷോറൂം ആരംഭിക്കാൻ 10 മുതൽ 20 ലക്ഷം രൂപ വരെ മുതൽമുടക്കിയാൽ 10 തൊട്ട് 25 ശതമാനം വരെയാണ് ശരാശരി ലാഭം. പുതിയ ഓതറൈസ്ഡ് ഡീലർഷിപ്പ് ആരംഭിക്കാൻ 1-5 കോടി രൂപവരെ മുടക്കേണ്ടി വരുമ്പോൾ 4-8 ശതാമനം വരെയാണ് ശരാശരി ലാഭം.

അവസാനമായി ഓർമിപ്പിക്കാനുളളത് ഇന്ത്യയിൽ കാർ ഡീലർഷിപ്പ് തുടങ്ങുക എന്നത് വലിയ അവസരങ്ങളുള്ള ഒരു ബിസിനസ് ആണെങ്കിലും, ശരിയായ പ്ലാനിംഗ്, നിയമാനുസൃത രേഖകൾ, കസ്റ്റമർ ട്രസ്റ്റ് എന്നിവയാണ് വിജയത്തിന്റെ പ്രധാന ഘടകം. ചെറിയ തോതിൽ തുടങ്ങുകയും, വിശ്വാസ്യത നേടുകയും ചെയ്താൽ, അത് ഭാവിയിൽ വൻ ഡീലർഷിപ്പായി വളരാൻ നിങ്ങളെ സഹായിക്കും. പുതിയ സംരഭകനാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ ആശംസകൾ.

More from DriveSpark

Article Published On: Tuesday, October 28, 2025, 7:00 [IST]
English summary
How to start car dealership in india all you need to know explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X