ഇവിയെ വിശ്വസിക്കാൻ പറ്റൂല്ല, ഹൈബ്രിഡ് വാഹനങ്ങളിലാണ് ഭാവി; ടൊയോട്ട ചെയർമാൻ പറഞ്ഞത് വൈറൽ

ടൊയോട്ട എന്ന ബ്രാൻഡിൻ്റെ പവറെന്തൊണെന്ന് ഇപ്പോഴത്തെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം. ഇന്നോവ കൊണ്ട് മാത്രം ഇന്ത്യയിൽ ബ്രാൻഡ് ഉണ്ടാക്കിയ ഓളം അവസാനിപ്പിക്കാൻ ഇതു വരെ ഒരു ബ്രാൻഡിനും സാധിച്ചിട്ടില്ല, ഏറ്റുമുട്ടിയവരൊക്കെ പകുതി വഴിയിൽ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു. ഹൈബ്രിഡ് കരുത്തിലേക്ക് കൂടി വാഹനം അവതരിപ്പിച്ചതോടെ മറ്റാർക്കും തടയാൻ കഴിയാത്ത ശക്തിയായി ബ്രാൻഡ് മാറി. ഇതു വരെ 27 ദശലക്ഷം ഹൈബ്രിഡുകൾ വിറ്റഴിച്ചതായിട്ടാണ് ടൊയോട്ടയുടെ അവകാശവാദം. ഇവികളേക്കാൾ പരിസ്ഥിതി സൗഹൃദപരമാണ് ഹൈബ്രിഡ് മോഡലുകളെന്നാണ് ടൊയോട്ടയുടെ ചെയർമാൻ അകിയോ ടൊയോഡയുടെ പുതിയ പ്രസ്താവന.

ഇലക്ട്രിക് കാറുകളെ സംബന്ധിച്ച് കുറഞ്ഞ കാർബൺ പുറന്തളളലും പരിസ്ഥിതി സൗഹൃദവുമായിരിക്കും. പരിമിതമായ റേഞ്ച് ഉളളവർ ചാർജിംഗ് സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള കൃത്യമായ ട്രിപ്പ് ആസൂത്രണം ആവശ്യമായ ഒരു കാര്യം തന്നെയാണ്. പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളെ അപേക്ഷിച്ച് ചാർജ് ചെയ്യാനും പരിപാലിക്കാനും വലിയ ചിലവ് വരുന്നില്ല.പക്ഷേ പെട്രോളോ ഡീസലോ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനെ അപേക്ഷിച്ച് ദൈർഘ്യമേറിയ ചാർജിംഗ് സമയം ഒരു പ്രശ്നം തന്നെയാണ്.

hybrid vehicles are the future

ഹൈബ്രിഡ് കാറുകള്‍ക്ക് സാധാരണ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാം. രാജ്യത്തെ മുക്കിലും മൂലയിലും വരെ പമ്പുകള്‍ ഉള്ളതിനാല്‍ ടെന്‍ഷനേ വേണ്ട. സ്ട്രോംഗ് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളില്‍ റീജനറേറ്റീവ് ബ്രേക്കിംഗിലൂടെ ബാറ്ററി ചാര്‍ജാകുകയും ചെയ്യും. ഇതുകൂടാതെ, ഒരു എക്സ്റ്റേണല്‍ ചാര്‍ജറിന്റെ സഹായത്തോടെ ചാര്‍ജ് ചെയ്യാനും കഴിയും.

ഹൈബ്രിഡ് വാഹനങ്ങൾ ഭാവിയിൽ കൂടുതൽ അനുയോജ്യമാണെന്നാണ് ടൊയോഡ പറയുന്നത്, കാരണം സ്വയം ചാർജ് ചെയ്യുന്ന ഹൈബ്രിഡുകൾ പ്രായോഗികവും പരിസ്ഥിതി സൗഹൃദപരവുമായ ഡ്രൈവിംഗ് സംവിധാനമാണെന്ന് വാഹനങ്ങൾ തെളിയിക്കപ്പെടുന്നുണ്ട്. ഇക്കാലത്ത്, ടൊയോട്ട മിക്കവാറും എല്ലാ ടൊയോട്ട മോഡൽ ലൈനിലും ഒരു ഹൈബ്രിഡ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത.

hybrid vehicles are the future

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും മാരുതി ഗ്രാന്‍ഡ് വിറ്റാരയുമാണ് ഇന്ത്യയില്‍ നിലവില്‍ വാങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍. ഇടക്ക് ദീര്‍ഘദൂര യാത്ര നടത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഒരു ഹൈബ്രിഡ് കാര്‍ നിങ്ങള്‍ക്ക് പറ്റിയ ഓപ്ഷനായിരിക്കും. 500 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇവികള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. അതേസമയം ബൈക്കിന്റെ മൈലേജ് തരുന്ന ഹൈബ്രിഡ് കാറുകള്‍ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.

ആവശ്യത്തിനനുസരിച്ച് ഇന്നോവ ഹൈക്രോസിൻ്റെ ഉത്പാദന ശേഷി ടൊയോട്ട ക്രമീകരിക്കുന്നുണ്ട്. അമിത ഡിമാൻഡ് കാരണം ഈ വർഷം ആദ്യം ടോപ്പ്-സ്പെക്ക് ZX, ZX(O) വേരിയൻ്റുകളുടെ ബുക്കിംഗ് കമ്പനി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നിരുന്നാലും ഈ വേരിയൻ്റുകളുടെ ബുക്കിംഗ് ഓഗസ്റ്റിൽ പുനരാരംഭിച്ചു. ഇന്നോവ ഹൈക്രോസ് പെട്രോൾ ഹൈബ്രിഡിൻ്റെ ഡിമാന്റ് താരതമ്യേന കൂടുതലാണ്.

രണ്ടാം നിര ബെഞ്ച് സീറ്റുമായി വരുന്ന ഹൈക്രോസ് ഹൈബ്രിഡ് VX 8 സീറ്ററിന് 7 സീറ്റർ മോഡലിനേക്കാൾ ആവശ്യക്കാരേറെയാണ്. അതിനാൽ ഈ മോഡലുകൾക്ക് ഏകദേശം നാല് മാസത്തെ ബുക്കിംഗ് പിരീഡാണ് ചില ഡീലർഷിപ്പുകൾ കൽപ്പിക്കുന്നത്. ഹൈക്രോസിന്റെ VX 7 സീറ്ററിൻ്റെ വെയിറ്റിംഗ് പിരീഡ് ഏകദേശം മൂന്ന് മാസമാണ്. ZX(O) ഉൾപ്പെടെയുള്ള ടോപ്പ് എൻഡ് ഇന്നോവ ഹൈക്രോസ് ZX ശ്രേണിയും ഡിമാൻഡ് അനുസരിച്ച് മിക്ക സ്ഥലങ്ങളിലും 6 മാസത്തിനുള്ളിൽ ഡെലിവർ ചെയ്യാവുന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 12, 2025, 12:15 [IST]
English summary
Hybrid vehicles are the future toyotas chairmans statement goes viral all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X