ഹൈബ്രിഡ് കാറുകൾക്ക് വേണ്ടി പിടിവലി; വിൽപ്പനയിൽ 62 ശതമാനം ഉയർച്ചയെന്ന് കണക്കുകൾ

വിവിധ പവർട്രെയിനുകളിൽ ലഭ്യമാമ് കാറുകൾ. അതിൽ തന്നെ എല്ലാവരും തെരഞ്ഞെടുക്കുന്നത് ഡീസൽ വാഹനങ്ങളാണ്. അത് മറ്റൊന്നും കൊണ്ടല്ല, മൈലേജ് എനന് ലക്ഷ്യം വച്ച് കൊണ്ടാണ് വാങ്ങുന്നത്. ഹൈബ്രിഡ് ടെക്നോളജിയുടെ വരവോടെ എല്ലാവരും പെട്രോൾ ഹൈബ്രിഡ് വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അതിൽ തന്നെ ടൊയോട്ടയുടെ വാഹനങ്ങൾക്കാണ് ഡിമാൻ്റ് കൂടുതൽ. എംപിവിയുടെ കാര്യത്തിൽ നോക്കിയാൽ ഹൈക്രോസ് മികച്ച വിൽപ്പനയാണ് കാഴ്ച്ചവയ്ക്കുന്നത് എന്നത് സംശയമില്ല. 2025 ന്റെ ആദ്യ പകുതിയിൽ തന്നെ ഹൈബ്രിഡ് വാഹന വിൽപ്പന ഇരട്ടിയിലധികമായിട്ടുണ്ട്.

വിൽപ്പനയിൽ 62.5 ശതമാനം വർധനവോടെ 52,000 യൂണിറ്റിലധികം വാഹനങ്ങൾ വിറ്റുപോയിട്ടുണ്ട്. പ്രധാനമായും ഞാൻ ആദ്യം പറഞ്ഞത് പോലെ ടൊയോട്ട വാഹനങ്ങൾക്കാണ് ഡിമാൻ്റ് കൂടുതൽ. മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ഹൈബ്രിഡ് കാറുകളാണ് ഉള്ളത്. മൈല്‍ഡ് ഹൈബ്രിഡില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തെ മാത്രമേ ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കൂ. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നിശ്ചിത ദൂരം ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.

hybrid vehicle sales increased 62 percentage

പെട്രോള്‍/ഡീസല്‍ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നതിലൂടെ ഹൈബ്രിഡ് കാറുകള്‍ നോണ്‍-ഹൈബ്രിഡ് മോഡലുകളേക്കാള്‍ മെച്ചപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവ തന്നെ ഉദാഹരണം. ഈ കാറുകള്‍ ലിറ്ററിന് 28 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും മാരുതി ഗ്രാന്‍ഡ് വിറ്റാരയുമാണ് ഇന്ത്യയില്‍ നിലവില്‍ വാങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍. ഏകദേശം 16.81 ലക്ഷം രൂപയാണ് ഇവയുടെ എക്സ്-ഷോറൂം വില. മാരുതി സ്വന്തമായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് സെറ്റപ്പുമായി വരുന്ന കാറുകള്‍ എത്തുന്നതോടെ ഹൈബ്രിഡ് കൂടുതല്‍ പ്രാപ്യമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

hybrid vehicle sales increased 62 percentage

സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് നഗരത്തിലെ ട്രാഫിക്കില്‍ ഇലക്ട്രിക് മോഡ് ഉപയോഗിച്ച് 20-25 കി.മീ/ലിറ്റര്‍ വരെ മൈലേജ് ലഭിക്കും. ഇവ സ്വയം ചാര്‍ജാകുന്നതില്‍ ചാര്‍ജിംഗ് ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ സ്വയം ചാര്‍ജ് ചെയ്യുന്നതിനാല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ അന്വേഷിച്ച് നടക്കേണ്ട കാര്യമില്ലെന്ന് സാരം.

മലിനീകരണം കുറഞ്ഞ സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് മൈല്‍ഡ് ഹൈബ്രിഡിനേക്കാള്‍ മൈലേജ് കിട്ടുന്നുവെന്ന് മാത്രമല്ല പ്ലഗ്-ഇന്‍ ഹൈബ്രിഡിനെക്കാള്‍ വിലയും കുറവാണ്. ഇവി ഓണ്‍ലി മോഡില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നതിനാല്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് അല്ലേ നല്ലത് എന്ന ചിന്ത ചിലരുടെയെങ്കിലും മനസ്സിലുണ്ടാകും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലക്ഷ്വറി കാര്‍ വാങ്ങാന്‍ ബജറ്റുള്ളവര്‍ മാത്രം പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളെ കുറിച്ച് ചിന്തിച്ചാല്‍ മതി.

hybrid vehicle sales increased 62 percentage

ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നത് പോലെ ഇതിന് വീട്ടില്‍ ചാര്‍ജിംഗ് സൗകര്യങ്ങളുള്ളതും നല്ലതായിരിക്കും. ഉയര്‍ന്ന വിലയും കുറഞ്ഞ ലഭ്യതയും കാരണം പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍ സാധരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഹൈബ്രിഡ് പരിസ്ഥിതിക്കും വാഹന ഉടമകള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഹൈബ്രിഡ് കാറുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

hybrid vehicle sales increased 62 percentage

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 31, 2025, 20:53 [IST]
English summary
Hybrid vehicles sales increased 62 percentage why toyota cars are leading truth behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X