7 പേര്‍ക്ക് കയറാവുന്ന 'ക്രെറ്റ'ക്ക് ഇന്ത്യയില്‍ 4 വയസ്സ്! ഇതുവരെ വിറ്റത് എത്രയെന്ന് അറിയണോ

2021 ജൂണ്‍ 18-നാണ് ഹ്യുണ്ടായി അല്‍കസാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ക്രെറ്റ, വെന്യു, ട്യൂസേണ്‍, കോന എന്നിവയ്ക്ക് ശേഷം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ അഞ്ചാമത്തെ എസ്‌യുവിയായിരുന്നു അല്‍കസാര്‍. രാജ്യത്തെ നമ്പര്‍ 1 കോംപാക്ട് എസ്‌യുവിയായ ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി എസ്‌യുവിയായ അല്‍കസാര്‍ ഇന്ത്യയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇൗ അവസരത്തില്‍ ഹ്യുണ്ടായിയുടെ ഈ എസ്‌യുവിയുടെ വില്‍പ്പന എങ്ങിനെയുണ്ടെന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. വിപണിയില്‍ എത്തിയ അന്ന് മുതല്‍ മെയ് അവസാനം വരെ ഹ്യുണ്ടായി തങ്ങളുടെ ചെന്നൈ പ്ലാന്റില്‍ 129,440 യൂണിറ്റ് അല്‍കസാര്‍ പണിതിറക്കി.

ഇതില്‍ 128419 യൂണിറ്റ് വിറ്റഴിച്ചു. ആഭ്യന്തര വിപണിയില്‍ ഇതുവരെ കമ്പനി 92,414 യൂണിറ്റ് വിറ്റു. 36,005 യൂണിറ്റ് കയറ്റുമതി ചെയ്തു. ആഭ്യന്തര വിപണിയില്‍ 1 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിന് 7586 യൂണിറ്റ് മാത്രം കുറവുള്ളത്. അല്‍കസാറിനെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷം 2023 സാമ്പത്തിക വര്‍ഷമായിരുന്നു. ആ 12 മാസത്തിനിടെ 38394 യൂണിറ്റ് നിര്‍മിച്ചു. ഇതില്‍ 26696 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും 11334 യൂണിറ്റ് കയറ്റുമതിയും ചെയ്തു.

hyundai alcazar airbags

ശേഷം ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഇടിവ് നേരിട്ടു. 2024 സാമ്പത്തിക വര്‍ഷം 20753 യൂണിറ്റും 2025 സാമ്പത്തിക വര്‍ഷം 17132 യൂണിറ്റുമായിരുന്നു വില്‍പ്പന. വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 22, 17 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ വില്‍പ്പന 1939 യൂണിറ്റ് മാത്രമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വില്‍പ്പന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രെറ്റ ആസ്ഥാനമായുള്ള അല്‍കാസര്‍ സ്‌റ്റൈലിഷും ഫീച്ചര്‍ സമ്പന്നവും ഉയര്‍ന്ന സ്ഥലസൗകര്യവും സുരക്ഷയും ഉള്ള 6, 7 സീറ്റര്‍ എസ്യുവിയില്‍ താല്‍പ്പര്യമുള്ള കുടുംബങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയുമായാണ് അല്‍കസാര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഇതില്‍ മഹീന്ദ്ര XUV700 സെഗ്‌മെന്റ് ലീഡറായി വിലസുന്നു.

hyundai alcazar

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വളരെയധികം പരിഷ്‌കരിച്ച എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗും പുതിയ ഇന്റീരിയറുകളും ADAS അടക്കമുള്ള സവിശേഷതകളും ഉള്‍ക്കൊള്ളിച്ച് കൊറിയന്‍ കമ്പനി അല്‍കസാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. ഈ മുഖംമിനുക്കല്‍ മിഡ്‌സൈസ് എസ്‌യുവിയുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നെഗറ്റീവായിരുന്നു ഫലം. അടുത്തകാലത്തായി വില്‍പ്പന വര്‍ധിപ്പിക്കാനായി കമ്പനി ഇടക്കിടെ അല്‍കസാര്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

ജൂണ്‍ ആദ്യവാരമായിരുന്നു പനോരമിക് സണ്‍റൂഫുമായി ഡീസല്‍ കോര്‍പറേറ്റ് വേരിയന്റ് പുറത്തിറക്കിയത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമായ അല്‍കസാര്‍ കോര്‍പ്പറേറ്റ് ഡീസല്‍ എഞ്ചിന്‍ മോഡലിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 17.86 ലക്ഷം രൂപ മുതലാണ്. ഇതിനോടൊപ്പം തന്നെ കമ്പനി പ്രസ്റ്റീജ് പെട്രോള്‍ വേരിയന്റില്‍ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ചേര്‍ത്തിട്ടുണ്ട്.

ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള പ്രസ്റ്റീജ് പെട്രോള്‍ വേരിയന്റിന് 18.63 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത (എക്‌സ്‌ഷോറൂം). ഇതൊഴികെ മറ്റ് മാറ്റങ്ങളൊന്നും അല്‍കസാറില്‍ കമ്പനി വരുത്തിയിട്ടില്ല. റോബസ്റ്റ് എമറാള്‍ഡ് മാറ്റ്, ടൈറ്റന്‍ ഗ്രേ മാറ്റ, റോബസ്റ്റ് എമറാള്‍ഡ്, സ്റ്റാറി നൈറ്റ്, റേഞ്ചര്‍ കാഖി, ഫിയറി റെഡ്, അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ബ്ലാക്ക് റൂഫ് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുള്ള അറ്റ്‌ലസ് വൈറ്റ് എന്നീ നിറങ്ങളില്‍ ഈ കാര്‍ വാങ്ങാം.

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഒന്നും രണ്ടും നിരകളിലെ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളെല്ലാം എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

hyundai alcazar interior

1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എസ്‌യുവിയിലെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍. 158 bhp പവറും 253 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ടര്‍ബോ GDi പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കുന്നു. അല്‍കസാറിലെ രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ 114 bhp പവറില്‍ 250 Nm torque നല്‍കുന്ന 1.5 ലിറ്റര്‍ U2 CRDi ഡീസലാണ്.

ഈ മോട്ടോര്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായോ 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായോ ഇണചേര്‍ക്കുന്നു. അല്‍കസാറിന്റെ ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ ട്രാന്‍സ്മിഷന്‍ ചോയിസുകളെ ആശ്രയിച്ച് ലിറ്ററിന് 17.5 കിലോമീറ്റര്‍ മുതല്‍ 18 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം എസ്‌യുവിയുടെ മാനുവല്‍ മോഡലുകള്‍ 20.4 കിലോമീറ്റര്‍ മൈലേജും ഡീസല്‍ ഓട്ടോമാറ്റിക് 18.1 കിലോമീറ്റര്‍ മൈലേജുമാണ് പറയുന്നത്.

More from DriveSpark

Article Published On: Monday, June 23, 2025, 11:11 [IST]
English summary
Hyundai alcazar suv cumulative sales is 128419 unit since june 2021 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X