ഡിസയറില്‍ നിന്ന് കസ്റ്റമേഴ്‌സിനെ അടര്‍ത്തിയെടുക്കണം; 22KM മൈലേജുള്ള കാറിന് അപ്‌ഡേറ്റുമായി ഹ്യൂണ്ടായി

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കുന്ന ജനപ്രിയ കോംപാക്ട് സെഡാന്‍ ആണ് ഓറ (Hyundai Aura). ഓറയ്ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് പുറമേ ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 2020 ജനുവരിയിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ പ്ലാറ്റ്ഫോമിലെ അപ്ഡേറ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഓറ വിപണിയില്‍ എത്തിയത്. മാരുതി സുസുക്കി ഡിസയര്‍, ടാറ്റ ടിഗോര്‍, ഹോണ്ട അമേസ് എന്നീ കാറുകള്‍ക്കെതിരെ മത്സരിക്കുന്ന ഓറയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അതിന്റെ SX ട്രിമ്മില്‍ ഫീച്ചര്‍ അപ്‌ഗ്രേഡ് നടപ്പാക്കിയിരിക്കുകയാണ് കമ്പനി. കമ്പനി അതിന്റെ SX ട്രിം അപ്ഡേറ്റ് ചെയ്തതിനൊപ്പം ചെറുതായി വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.

SX കോര്‍പ്പറേറ്റ്, SX+ എന്നിവയ്ക്കിടയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അപ്ഡേറ്റുകള്‍ക്കൊപ്പം ഓറ SX ട്രിമിന്റെ വില 9,000 രൂപയാണ് വര്‍ധിച്ചത്. ഓറ SX 1.2 പെട്രോള്‍ MT വേരിയന്റിയുടെ വില ഇപ്പോള്‍ 8.24 ലക്ഷം രൂപയും, ഓറ SX 1.2 സിഎന്‍ജി MT വേരിയന്റിന്റെ വില 9.20 ലക്ഷം രൂപയുമാണ്. കമ്പനി അതിന്റെ പ്രാരംഭ വിലയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 6,54,100 രൂപ മാത്രമാണ്.

hyundai aura side

പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ഫുള്ളി ഓട്ടോമാറ്റിക് ടെമ്പററേച്ചര്‍ കണ്‍ട്രോള്‍ (FATC) സിസ്റ്റം എന്നിവയാണ് ഹ്യണ്ടായി ഇപ്പോള്‍ ഓറ SX ട്രിമ്മിന്റെ ഫീച്ചര്‍ പട്ടികയില്‍ ചേര്‍ത്തത്. 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, സ്റ്റാറ്റിക് ഗൈഡന്‍സോട് കൂടിയ റിയര്‍ ക്യാമറ, കീലെസ് എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ്, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ഓറ ട്രിമ്മില്‍ തുടര്‍ന്നും ലഭിക്കും.

ഈ സവിശേഷതകള്‍ മുമ്പ് ഉയര്‍ന്ന സ്പെക്ക് SX+ MT, SX(O) MT വേരിയന്റുകളില്‍ ലഭ്യമായിരുന്നു. SX ട്രിമ്മില്‍ ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രീമിയം ടച്ചുകളുള്ള കാര്‍ വാങ്ങുന്നവര്‍ക്കിടയില്‍ വേരിയന്റിനെ കൂടുതല്‍ ആകര്‍ഷകമാക്കും. കമ്പനിയുടെ ഏറ്റവും ഡിമാന്‍ഡ് ഉള്ള കാറുകളില്‍ ഒന്നായ ഓറ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ലഭ്യമാണ്.

hyundai aura

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഇന്ത്യനാണ് ഓറക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 83 PS പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 69 PS പവറും 95.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ബൈ-ഫ്യൂവല്‍ പെട്രോള്‍ എഞ്ചിനുമായി ഒരു സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്.

സിഎന്‍ജി പതിപ്പ് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. പെട്രോള്‍ പതിപ്പുകള്‍ക്ക് ഏകദേശം 17 കിലോമീറ്റര്‍ ആണ് മൈലേജ് പറയുന്നത്. ഓറയുടെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 22 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കാറില്‍ 30-ലധികം പുതിയ സുരക്ഷാ സവിശേഷതകളുണ്ട്. 6 എയര്‍ബാഗുകള്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്.

hyundai aura interior

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ പോലുള്ള സവിശേഷതകളും കാറില്‍ നല്‍കിയിട്ടുണ്ട്. ഫുട്വെല്‍ ലൈറ്റിംഗ്, ടൈപ്പ് സി ഫ്രണ്ട് യുഎസ്ബി ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. SX വേരിയന്റില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്തത് ഡിസയറില്‍ നിന്ന് കൂടുതല്‍ ഉപഭോക്താക്കളെ അടര്‍ത്തിയെടുക്കാനും ഉത്സവകാലത്ത് ഓറയുടെ വില്‍പ്പന ഉയര്‍ത്താനും സാധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 6, 2025, 10:35 [IST]
English summary
Hyundai aura sx variant updated with new features gets rs 9000 price hike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X