10 വർഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരിഞ്ഞ് ഹ്യുണ്ടായി! ICC-യുടെ ആഗോള പങ്കാളിത്തം പ്രഖ്യാപിച്ച് ബ്രാൻഡ്
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) ഒരു ആഗോള പങ്കാളിത്തത്തിനൊരുങ്ങി ഹ്യുണ്ടായി മോട്ടോർ കമ്പനി. 2026ലും 2027ലും നടക്കാനിരിക്കുന്ന ആറ് പ്രധാന ഐസിസി ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ മുഖ്യ പങ്കാളിയായി ഹ്യുണ്ടായി ഇതോടെ മാറുമെന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. 2011 മുതൽ 2015 വരെ ഐസിസിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഹ്യുണ്ടായി, ഏകദേശം ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് സ്പോൺസർഷിപ്പിലേക്ക് തിരിച്ചെത്തുന്നത് എന്നത് ഏറെ ആവശേകരമായ ഒരു കാര്യം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പുതിയ കരാർ പ്രകാരം, 2027-ലെ പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പ് ഉൾപ്പെടെയുള്ള എല്ലാ ഐസിസി മത്സരങ്ങളിലും ഹ്യുണ്ടായി മോട്ടോറിന് പ്രീമിയം ബ്രാൻഡിംഗും പ്രവർത്തനപരമായ എല്ലാ അവകാശങ്ങളും ലഭിക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലെ വിവിധ ഫോർമാറ്റിലുള്ള ക്രിക്കറ്റ് ടൂർണമെൻ്റുകളെയും ഈ സഹകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങളിലെ ടോസ് പോലുള്ള പ്രധാന നിമിഷങ്ങളിൽ മൈതാനത്ത് തങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കുന്നതിനൊപ്പം, ആരാധകരെ കളിയുമായി കൂടുതൽ അടുപ്പിക്കാനുള്ള പദ്ധതികളിലും ഹ്യുണ്ടായി സജീവമായി പങ്കുചേരും.

ഈ പങ്കാളിത്തത്തെക്കുറിച്ച് ഹ്യുണ്ടായ് മോട്ടോറിൻ്റെ പ്രസിഡൻ്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ജോസ് മുനോസ് പ്രതികരിച്ചതിങ്ങനെയാണ്. ക്രിക്കറ്റും ഹ്യുണ്ടായി മോട്ടോറും നിരന്തരമായി സ്വയം മെച്ചപ്പെടുത്തലിനുള്ള പ്രചോദനവും വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധശേഷിയും പങ്കിടുകയാണ്. ഐസിസിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും, ലോകമെമ്പാടുമുള്ള 200 കോടിയിലധികം വരുന്ന ആരാധകരുമായി ഞങ്ങൾ അടുത്ത ബന്ധം സ്ഥാപിക്കാൻ അവസരം ലഭിക്കുകയാണ് എന്നുമാണ് പറഞ്ഞത്.
ഇന്ത്യ പോലുള്ള പ്രധാന വിപണികളിൽ ക്രിക്കറ്റ് ഒരു വിനോദം എന്നതിലുപരി ഒരു ജീവിതരീതിയായി മാറിയിരിക്കുന്നു. അവിടുത്തെ ഉപഭോക്താക്കളുമായും സമൂഹവുമായും ഞങ്ങളുടെ ബന്ധം ഈ കൂട്ടുകെട്ട് കൂടുതൽ ദൃഢമാക്കുന്നു. പ്രശസ്ത ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ അവിസ്മരണീയമായ അനുഭവങ്ങൾ ഒരുമിച്ച് സൃഷ്ടിക്കാൻ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു എന്നും കൂട്ടിചേർത്തു.

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ കായിക വിനോദങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്. പ്രധാന ഐസിസി മത്സരങ്ങളിൽ 200 കോടിയിലധികം ആരാധകരുടെ ആവേശം പ്രകടമാണ്. നൂതന ഡിജിറ്റൽ, സംവിധാനങ്ങൾ വഴി ആരാധകരെ ആകർഷിക്കാൻ ഈ ആഗോള ഇവൻ്റുകൾ അതിവിശാലമായ അവസരമാണ് നൽകുന്നത്. ഹ്യുണ്ടായെ ഒരു പ്രധാന പങ്കാളിയായി ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ഐസിസി ചെയർമാൻ ജയ് ഷാ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ പ്രാദേശിക പ്രചാരണങ്ങളിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒരു നിർണ്ണായക പങ്ക് വഹിക്കുമെന്ന് വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കായിക വിനോദങ്ങളിലൊന്നായ ക്രിക്കറ്റിലെ ഹ്യുണ്ടായിയുടെ സാന്നിധ്യം ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാന മേഖലകളിൽ സാംസ്കാരിക പ്രാധാന്യമുള്ള കായിക വിനോദങ്ങൾക്ക് മുൻഗണന നൽകുന്ന ഹ്യുണ്ടായിയുടെ ആഗോള കായിക തന്ത്രവിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 200 കോടിയിലധികം ആഗോള ആരാധകരുള്ള ക്രിക്കറ്റ്, ഇന്ത്യ പോലുള്ള സാംസ്കാരിക പ്രാധാന്യമുള്ള വലിയ വിപണികൾക്ക് അത്യന്തം പ്രധാനപ്പെട്ട ഒന്നാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഐസിസി പങ്കാളിത്ത പ്രഖ്യാപനം നടന്നത് ഇന്ത്യൻ വിപണിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








