കരിമ്പുലികളുടെ എണ്ണം 6 ആയി! ഉത്സവ സീസണ്‍ കളറാക്കാന്‍ 3 പുതിയ നൈറ്റ് എഡിഷനുകളുമായി ഹ്യുണ്ടായി

സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതലാണ്. ടാറ്റ മോട്ടോര്‍സാണ് ഈ തന്ത്രം ആദ്യം പയറ്റി വിജയിപ്പിച്ചതെങ്കിലും എതിരാളികളും ഇപ്പോള്‍ ഇത് നടപ്പാക്കി വരുന്നു. ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ക്രെറ്റ എസ്‌യുവിയുടെ കിങ്, കിങ് ലിമിറ്റഡ് എഡിഷന്‍, കിങ് നൈറ്റ് എഡിഷന്‍ എന്നിവ പുറത്തിറക്കിയിരുന്നു. ക്രെറ്റ ഇലക്ട്രിക് നൈറ്റ്, i20 നൈറ്റ്, അല്‍കാസര്‍ നൈറ്റ് എന്നീ മൂന്ന് പുതിയ മോഡലുകള്‍ പുറത്തിറക്കി ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ നൈറ്റ് എഡിഷന്‍ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുകയാണിപ്പോള്‍. വില്‍പ്പന സാധാരണയായി കുതിച്ചുയരുന്ന ഉത്സവ സീസണിന് തൊട്ടുമുമ്പാണ് ഈ നീക്കം.

2022-ല്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം ബ്ലാക്ക്ഡ്-ഔട്ട് സ്‌റ്റൈലിംഗും പ്രീമിയം ടച്ചുകളും കൊണ്ട് വേറിട്ടുനില്‍ക്കുന്ന നൈറ്റ് എഡിഷന്‍ സീരീസിന്റെ 77,000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഏറ്റവും പുതിയ മോഡലുകളുടെ വരവോടെ നൈറ്റ് നിരയില്‍ ഇപ്പോള്‍ ആറ് മോഡലുകള്‍ ഉള്‍പ്പെടുന്നു: ക്രെറ്റ, വെന്യു, എക്സ്റ്റര്‍, ക്രെറ്റ ഇലക്ട്രിക്, i20, അല്‍കസാര്‍. പുതിയ നൈറ്റ് എഡിഷന്‍ മോഡലുകള്‍ ഓരോന്നായി നമുക്ക് പരിചയപ്പെടാം.

hyundai creta electric i20 alcazar knight editions launched

i20 നൈറ്റ്: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികവ് തേടുന്ന യുവാക്കളെ ലക്ഷ്യം വച്ചുള്ള നൈറ്റ് ട്രീറ്റ്‌മെന്റ് ഡാര്‍ക്ക് കോസ്‌മെറ്റിക് ടച്ചുകള്‍, ബ്രാസ് ഇന്റീരിയര്‍ ഇന്‍സെര്‍ട്ടുകള്‍ എന്നിവ നല്‍കി കാറിന്റെ സ്‌പോര്‍ട്ടിയര്‍ ഫീല്‍ ഉയര്‍ത്തുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ I10 നൈറ്റ് എഡിഷന് 9.14 ലക്ഷം മുതല്‍ 11.34 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വിലയിട്ടിരിക്കുന്നത്.

i20 നൈറ്റിന്‍ പരിചിതമായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. മാനുവല്‍, CVT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. കൂടുതല്‍ പവര്‍ വേണ്ടവര്‍ക്ക് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനോട് കൂടി വരുന്ന i20 N ലൈന്‍ നൈറ്റ് സ്വന്തമാക്കാം. ഇതിന്റെ വില 11.42 ലക്ഷം മുതല്‍ 12.52 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

hyundai creta electric knight editions launched

ക്രെറ്റ ഇലക്ട്രിക് നൈറ്റ്: ഹ്യുണ്ടായിയുടെ നൈറ്റ് നിറയില്‍ ചേരുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ക്രെറ്റ ഇലക്ട്രിക് നൈറ്റ്. 420 റേഞ്ച് പറയുന്ന 42 kWh , 510 കിലോമീറ്റര്‍ റേഞ്ചുള്ള 51.4 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും. ഷോറൂം വില 21.44 ലക്ഷം മുതല്‍ 24.54 ലക്ഷം രൂപ വരെ പോകുന്നു. ബാറ്ററി പായ്ക്ക്, ഹോം ചാര്‍ജര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിന് അനുസരിച്ചാണ് വില വ്യത്യാസപ്പെടുന്നത്.

അല്‍കസാര്‍ നൈറ്റ്: സ്റ്റെല്‍റ്റി നൈറ്റ് ലുക്ക് ആഗ്രഹിക്കുന്ന കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് അല്‍കസാര്‍ നൈറ്റ് കൊണ്ടുവന്നിരിക്കുന്നത്. 7 സീറ്റര്‍ സിഗ്‌നേച്ചര്‍ വേരിയന്റില്‍ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ (ഡിസിടി), 1.5 ലിറ്റര്‍ ഡീസല്‍ (എടി) മോട്ടോറുകള്‍ക്കൊപ്പം ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഓഫര്‍ ചെയ്യുന്നു. ഹ്യുണ്ടായി അല്‍കസാര്‍ നൈറ്റ് എഡിഷനിന്റെ വില 21.50 ലക്ഷം മുതല്‍ 21.70 ലക്ഷം രൂപ പോകുന്നു (എക്‌സ്‌ഷോറൂം).

hyundai alcazar knight editions launched

കാറുകളുടെ ആകര്‍ഷണീയത വര്‍ധിപ്പിച്ച് കൊണ്ട് ക്രെറ്റ ഇലക്ട്രിക് നൈറ്റും അല്‍കസാര്‍ നൈറ്റും പുതിയ മാറ്റ് ബ്ലാക്ക് എക്സ്റ്റീരിയര്‍ നിറത്തില്‍ ലഭ്യമാകും. നൈറ്റ് എഡിഷന് പുറമെ ഹ്യുണ്ടായി i20 അല്‍കസാര്‍ ശ്രേണിയില്‍ ഫീച്ചര്‍ അപ്ഗ്രേഡുകളും നടപ്പാക്കിയിട്ടുണ്ട്. i20, i20 N ലൈനുകളില്‍ ഇപ്പോള്‍ ഒരു സ്‌പോര്‍ട്ടി റിയര്‍ സ്പോയിലര്‍, ഡാഷ്‌ക്യാം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. അല്‍കാസര്‍ സിഗ്‌നേച്ചര്‍ ട്രിമില്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡായി ഡാഷ്‌ക്യാം ലഭിക്കുന്നു.

നൈറ്റ് ശ്രേണി ഐസിഇ, ഇവി ഓഫറുകളിലേക്ക് വ്യാപിച്ച് ബോള്‍ഡ് സ്‌റ്റൈലിംഗും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതില്‍ ഹ്യുണ്ടായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നൈറ്റ് എഡിഷന്‍ തന്ത്രം വെറുമൊരു സ്‌പെഷ്യല്‍ എഡിഷന്‍ ഗിമ്മിക്കല്ലെന്നാണ് മനസിലാക്കാന്‍ പറ്റുന്നത്. ആറ് മോഡലുകളിലായി ബ്ലാക്ക്-ഔട്ട് സ്‌റ്റൈലിംഗ് സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത് കൊറിയക്കാര്‍ സബ്-ബ്രാന്‍ഡ് ഐഡന്റിറ്റി നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു. ടോപ് വേരിയന്റുകളുടെ വില നല്‍കാതെ കിടിലന്‍ സ്‌റ്റൈലുള്ള കാര്‍ ആഗ്രഹിക്കുന്ന യൂത്തിനെ ഉത്സവകാലത്ത് ഷോറൂമിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

More from DriveSpark

Article Published On: Thursday, September 4, 2025, 16:51 [IST]
English summary
Hyundai broadened knight edition range by launching creta electric i20 alcazar for festive season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X