ക്രെറ്റ വാങ്ങാനിരുന്നവര്‍ക്ക് കോളടിച്ചു! ഹ്യുണ്ടായി കാറുകള്‍ക്ക് കുറച്ചത് ₹2.40 ലക്ഷം വരെ

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. ചെറുകാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയാന്‍ പോകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതോടെ തങ്ങളുടെ കാറുകള്‍ക്ക് കുറയാന്‍ പോകുന്ന തുകയുടെ കണക്കുകള്‍ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, റെനോ, ടൊയോട്ട എന്നീ കമ്പനികള്‍ ഇതിനോടകം വിലക്കുറവ് വ്യക്തമാക്കുന്ന പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ ജിഎസ്ടി നികുതി ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ എത്ര തുക നല്‍കേണ്ടിവരുമെന്ന കണക്കുകള്‍ ഹ്യുണ്ടായി പുറത്തുവിട്ടിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

25 വര്‍ഷത്തിലേറെ കാലമായി ഇന്ത്യയില്‍ കാര്‍ വില്‍പ്പന നടത്തുന്ന ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ആണ് ഹ്യുണ്ടായി. വില്‍പ്പനയുടെ കാര്യത്തില്‍ മാരുതി സുസുക്കിക്ക് പിന്നില്‍ സ്ഥിരമായി രണ്ടാമതെത്തുന്ന ഒരു കമ്പനി കൂടിയാണിത്. ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതിനാല്‍ ജിഎസ്ടി പരിഷ്‌കാരം ഹ്യുണ്ടായി വാഹനങ്ങളുടെ വില കുറയ്ക്കും. ജിഎസ്ടി കുറച്ചതിനുശേഷം തങ്ങളുടെ വാഹനങ്ങളുടെ വില എത്രത്തോളം കുറയുമെന്നതിന്റെ വിശദാംശങ്ങള്‍ ഹ്യുണ്ടായി പുറത്തുവിട്ടു.

hyundai creta

നിലവില്‍ ഇന്ത്യയില്‍ ഹ്യുണ്ടായി 9 മോഡലുകള്‍ വില്‍ക്കുന്നു. ഗ്രാന്‍ഡ് i10 നിയോസ്, ഓറ, എക്സ്റ്റര്‍, i20, വെന്യു, വെര്‍ണ, ക്രെറ്റ, അല്‍കസാര്‍, ട്യൂസോണ്‍ എന്നിവയാണ് ഹ്യുണ്ടായിയുടെ ഐസിഇ കാര്‍ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതോടെ ഹ്യുണ്ടായി കാറുകള്‍ക്ക് 2.40 ലക്ഷം രൂപ വരെയാണ് കുറയാന്‍ പോകുന്നത്.

ഹ്യുണ്ടായി പുറത്തുവിട്ട പട്ടിക പ്രകാരം ഏറ്റവും കുറഞ്ഞ വിലക്കുറവ് ലഭിക്കുന്നത് വെര്‍ണയ്ക്കാണ്. സെഡാന്‍ മോഡലിന് 60,640 രൂപയാണ് കുറയാന്‍ പോകുന്നത്. കോംപാക്ട് സെഡാനായ ഓറയ്ക്ക് 78,465 രൂപയും മൈക്രോ എസ്‌യുവിയായ എക്സ്റ്ററിന് 89,209 രൂപയുമാണ് വില കുറയുന്നത്. i20 പ്രീമിയം ഹാച്ച്ബാക്കിന് ഇനി 98,053 രൂപ കുറച്ചു നല്‍കിയാല്‍ മതി. i20 N-ലൈനിന്റെ വില 1,08,116 രൂപ കുറച്ചു.

മോഡല്‍ വിലക്കുറവ്
ഗ്രാന്‍ഡ് i10 നിയോസ് ₹78,465 വരെ
ഓറ ₹78,465 വരെ
എക്സ്റ്റര്‍ ₹89,209 വരെ
i20 ₹98,053 വരെ
i20 N-ലൈന്‍ ₹1,08,116 വരെ
വെന്യു ₹1,23,659 വരെ
വെന്യു N-ലൈന്‍ ₹1,19,390 വരെ
വെര്‍ണ ₹60,640 വരെ
ക്രെറ്റ ₹72,145 വരെ
ക്രെറ്റ N-ലൈന്‍ ₹71,762 വരെ
അല്‍കസാര്‍ ₹75,376 വരെ
ട്യൂസോണ്‍ ₹2,40,303 വരെ

ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ വെന്യുവിന്റെ വില 1,23,659 രൂപയും അതിന്റെ പെര്‍ഫോമന്‍സ് പതിപ്പായ വെന്യു N-ലൈനിന്റെ വില 1,19,390 രൂപയുമാണ് കുറച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നായ ക്രെറ്റയ്ക്ക് പക്ഷേ 1 ലക്ഷത്തില്‍ താഴെ മാത്രമേ വില കുറയുന്നുള്ളൂ. ക്രെറ്റയുടെ വില 72,145 രൂപയും ക്രെറ്റ N-ലൈനിന്റെ വില 71,762 രൂപയുമാണ് കുറച്ചത്.

ക്രെറ്റയുടെ ചേട്ടനായ അല്‍കസാര്‍ വാങ്ങുന്നവര്‍ ഇനി 75,376 രൂപ കുറച്ച് കൊടുത്താല്‍ മതി. ഏറ്റവും കൂടുതല്‍ വിലക്കുറവ് ലഭിക്കുന്ന ട്യൂസോണ്‍ വാങ്ങുന്നവര്‍ക്ക് ഇനി ലാഭം 2,40,303 രൂപയാണ്. വെര്‍ണ, ക്രെറ്റ, ക്രെറ്റ എന്‍ലൈന്‍, അല്‍കസാര്‍, ട്യൂസോണ്‍ എന്നിവയെല്ലാം 40 ശതമാനം നികുതി വിഭാഗത്തില്‍ പെടുന്നു. അതിനാലാണ് അവയില്‍ ഒട്ടുമിക്ക മോഡലുകള്‍ക്കും കാര്യമായ വിലക്കുറവ് ഇല്ലാത്തത്.

hyundai cars

മറ്റെല്ലാ കാറുകള്‍ക്കും 18 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ ആ കാറുകളുടെ വില ഗണ്യമായി കുറഞ്ഞു. വിലയില്‍ വന്നിരിക്കുന്ന ഈ വമ്പന്‍ മാറ്റം ഈ ഉത്സവ സീസണില്‍ കാര്‍ വില്‍പ്പന കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ജിഎസ്ടി പരിഷ്‌കാരം കൊണ്ടുള്ള വിലക്കുറവ് എക്‌സ്‌ഷോറൂം വിലയിലാണ് പ്രതിഫലിക്കുക. അതുകൊണ്ട് നിങ്ങളുടെ ഇഷ്ട കാറിന്റെ ഓണ്‍റോഡ് വില അറിയാന്‍ കമ്പനിയുടെ അംഗീകൃത ഷോറൂം സന്ദര്‍ശിക്കുക.

സെപ്റ്റംബര്‍ 22-ന് ശേഷം വാഹന വില്‍പ്പന ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്സവകാലത്ത് പുറത്തന്‍ കാര്‍ വീട്ടിലെത്തിക്കാന്‍ പദ്ധതിയിടുന്നവര്‍ ഏറ്റവും പെട്ടെന്ന് ഷോറൂമില്‍ എത്തി റിസര്‍വേഷന്‍ നടത്തുക. ജിഎസ്ടി 2.0 ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പുത്തന്‍ ഊര്‍ജമേകും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയാല്‍ ഓട്ടോമൊബൈല്‍ വിപണിയുടെ ഗ്രാഫ് കുത്തനെ മുകളിലോട്ട് ഉയരും.

More from DriveSpark

Article Published On: Monday, September 8, 2025, 11:02 [IST]
English summary
Hyundai cars to become cheaper by up to rs 2 4 lakh after gst cut check price reduction creta venue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X