കൈകോര്‍ത്ത് ഹ്യുണ്ടായിയും ടിവിഎസും! ഇന്ത്യന്‍ നിരത്തുകള്‍ ഇനി ഇവികള്‍ കൊണ്ട് നിറയും

ഓട്ടോ മൊബൈല്‍ വിപണിയില്‍ ഇപ്പോള്‍ വമ്പന്‍ വാഹന നിര്‍മാതാക്കള്‍ തമ്മില്‍ കൈകോര്‍ക്കുന്നത് സാധാരണമായി മാറിയിരിക്കുകയാണ്. മാരുതി സുസുക്കി, ടൊയോട്ട എന്നിവര്‍ ഇത്തരത്തില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഇന്ത്യന്‍ വിപണിക്കായി നൂതന ഇലക്ട്രിക് ത്രീ-വീലര്‍, മൈക്രോ 4-വീലര്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഹ്യുണ്ടായി മോട്ടോറും ടിവിഎസ് മോട്ടോര്‍ കമ്പനിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഹ്യുണ്ടായി തങ്ങളുടെ മൈക്രോ മൊബിലിറ്റി കണ്‍സെപ്റ്റ് ഇവികള്‍ പ്രദര്‍ശിപ്പിച്ചു.

ടെക്‌നോളജിയിലെ ഹ്യുണ്ടായിയുടെ വൈദഗ്ധ്യവും ടിവിഎസിന്റെ പ്രാദേശിക വിപണി സാന്നിധ്യവും പുത്തന്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഗുണം ചെയ്യും. ഇന്ത്യയുടെ സവിശേഷമായ പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ മൈക്രോ-മൊബിലിറ്റി വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ഹ്യുണ്ടായി പ്രസിഡന്റും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സാങ്യുബ് ലീ പറഞ്ഞു.

hyundai tvs e3w e4w concept

ഹ്യുണ്ടായിയുടെ ആഗോള വൈദഗ്ധ്യവും മൊബിലിറ്റി സൊല്യൂഷനുകളെക്കുറിച്ചുള്ള ടിവിഎസിന്റെ ആഴത്തിലുള്ള ധാരണയും സംയോജിപ്പിച്ച് നൂതനവും സുസ്ഥിരവുമായ ഡിസൈനുകളിലൂടെ ലാസ്റ്റ് മൈല്‍ മൊബിലിറ്റി പുനര്‍നിര്‍വചിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി ഗ്രൂപ്പ് സ്ട്രാറ്റജി ഹെഡ് ശരദ് മിശ്ര പറഞ്ഞു.

പരിസ്ഥിതി സൗഹൃദപരവും ഉപയോക്തൃ സൗഹൃദവുമായ വാഹനങ്ങള്‍ വികസിപ്പിക്കുകയാണ് സംയുക്ത സംരംഭം വഴി ഇരുകമ്പനികളും ലക്ഷ്യം വെക്കുന്നത്. ഈ പങ്കാളിത്തത്തിന് കീഴില്‍ ഡിസൈന്‍, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊറിയന്‍ കമ്പനി ആയിരിക്കും കൈകാര്യം ചെയ്യുക. അതേസമയം, ഭാവി വാഹനങ്ങളുടെ ഇന്ത്യയിലെ നിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്ന ചുമതല ടിവിഎസിനായിരിക്കും.

സംയുക്ത സംരഭത്തിന് കീഴില്‍ വരുന്ന ഇലക്ട്രിക് ത്രീ-വീലര്‍ വാഹനം നല്ല ഒതുക്കമുള്ള ഡിസൈനിലാണ് വരുന്നത്. ഇന്ത്യയിലെ തിരക്കേറിയ നഗരപാതകളിലും ഇടുങ്ങിയ തെരുവീഥികളിലും മഴക്കാലത്ത് വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയും സഞ്ചരിക്കാന്‍ ഇത് അനുയോജ്യമാണ്. ചരിഞ്ഞ എയര്‍ ബ്ലോക്കര്‍, ഫ്‌ലാറ്റ് ഫേ്‌ലാര്‍, എക്‌സ്റ്റന്റഡ് വീല്‍ബേസ്, ക്രമീകരിക്കാവുന്ന ബോഡി ഹൈറ്റ്, വലിയ ടയറുകള്‍, ടോവിംഗ് ഹുക്ക് തുടങ്ങിയ ഡിസൈന്‍ എലമെന്റുകള്‍ ഇതിന്റെ വൈവിധ്യത്തെയും കരുത്തിനെയും എടുത്തുകാണിക്കുന്നു.

മോഡുലാര്‍ ഇന്റീരിയറുകള്‍, ഫ്‌ലെക്‌സിബിലിറ്റിക്കും സ്റ്റോറേജ് സൊല്യൂഷനുകള്‍ക്കുമുള്ള പെഗ്‌ബോര്‍ഡ് ശൈലിയിലുള്ള പാനലുകള്‍, വീല്‍ചെയര്‍ കയറ്റുന്നതിനായി മടക്കാവുന്ന സീറ്റ് എന്നിവയും ഇവിയില്‍ ലഭ്യമാണ്. 'ആകാഷി ബ്ലൂ' ഷേഡ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നു, അതേസമയം ചൂട് കുറയ്ക്കുന്ന വസ്തുക്കളും വെള്ളത്തെ പ്രതിരോധിക്കുന്ന ഇന്റീരിയറുകളും ഇന്ത്യന്‍ കാലാവസ്ഥക്ക് അനുയോജ്യമാണ്.

പാസഞ്ചര്‍ വാഹനം എന്നതിലുപരി ലോജിസ്റ്റിക് സെലൂഷന്‍ അല്ലെങ്കില്‍ ആംബുലന്‍സ് പോലെ ദ്രുതഗതിയില്‍ പ്രതികരിക്കേണ്ട വാഹനമായും ഇത് പരിഗണിക്കാമെന്നാണ് നിര്‍മതാക്കളുടെ പക്ഷം. ഇത് കൂടാതെ ഒരു ഇലക്ട്രിക് ഫോര്‍ വീലര്‍ കണ്‍സെപ്റ്റും ഹ്യുണ്ടായിയും ടിവിഎസും ചേന്ന് വികസിപ്പിച്ചിട്ടുണ്ട്. വിവിധ ഉദ്ദേശങ്ങള്‍ക്കായി പരിഗണിക്കാവുന്ന ഈ വാഹനങ്ങള്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കാനുള്ള സാധ്യതകള്‍ ഇരു കമ്പനികളും പഠിക്കുകയാണ്.

ലാസ്റ്റ് മൈല്‍ മൊബിലിറ്റി ഡലമാന്‍ഡുകള്‍ നിറവേറ്റുക മാത്രമല്ല തങ്ങളുടെ ന്യൂജെന്‍ വാഹനങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ ആഗ്രഹം കൂടിയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്വന്തം ശക്തികള്‍ പ്രയോജനപ്പെടുത്തി രണ്ട് കമ്പനികളും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവും സ്ഥിരതയുള്ളതും വൈവിധ്യം നിറഞ്ഞതുമായ ഇലക്ട്രിക് വാഹനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ശ്രമിക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 19, 2025, 10:45 [IST]
English summary
Hyundai collaborated with tvs unveiled electric 3w micro four wheelers concepts at auto expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X