അഡ്വഞ്ചര്‍ യുദ്ധത്തിന് കൊടിയുയര്‍ത്തി ഹ്യുണ്ടായി! ആവേശമായി പുതിയ ക്രേറ്റര്‍ കണ്‍സെപ്റ്റ് എസ്‌യുവി

ലോകത്തിന് മുന്നില്‍ നവീകരണത്തിന്റെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ച ഒരു ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡാണ് ഹ്യുണ്ടായി. വിലക്കുറവ്, ന്യൂജനറേഷന്‍ ഡിസൈന്‍, ഉന്നത നിലവാരമുള്ള സുരക്ഷാ സാങ്കേതികവിദ്യകള്‍, ഇലക്ട്രിക് മൊബിലിറ്റി മേഖലയില്‍ നടത്തുന്ന ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ഇവയെല്ലാമാണ് ഹ്യുണ്ടായിലെ ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റുന്നത്. അയോണിക് സീരീസ് മുതല്‍ N-ലൈന്‍, XRT പോലെ വ്യത്യസ്ത സബ്-ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നതിലാണ് കമ്പനി ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഇത്തരമൊരു മുന്നേറ്റത്തിന്റെ ഭാഗമായി ഹ്യുണ്ടായി ഇപ്പോള്‍ തങ്ങളുടെ ക്രേറ്റര്‍ കണ്‍സെപ്റ്റ് എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്.

2025 ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് കമ്പനിയുടെ കാലിഫോര്‍ണിയയിലെ ഡിസൈന്‍ സ്റ്റുഡിയോയിലാണ് പിറവിയെടുത്തത്. മാത്രവുമല്ല XRT വിഭാഗത്തിന്റെ ഭാവി പദ്ധതികള്‍ വ്യക്തമാക്കുന്ന ധീരമായ ഒരു ഓഫ്‌റോഡ് മോഡലും കൂടിയാണിത്. ആര്‍ട്ട് ഓഫ് സ്റ്റീല്‍ എന്ന പുതിയ ഡിസൈന്‍ ഭാഷ ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്ന ഈ വാഹനം കാണുമ്പോള്‍ ആദ്യം കണ്ണില്‍ പതിക്കുന്നത് സ്റ്റീല്‍ ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച ബോഡി ലൈനുകള്‍, കട്ടിയുള്ള ഭാഗങ്ങള്‍, കനത്ത മെറ്റല്‍ പ്രൊട്ടക്ഷനുകള്‍ എന്നിവയാണ്.

Hyundai Crater Concept SUV Revealed

33 ഇഞ്ച് ഓഫ്‌റോഡ് ടയറുകളും, 18 ഇഞ്ച് വീലുകളും കാറിന് ടോള്‍ സ്റ്റാന്‍സ് നല്‍കുന്നുണ്ട്. മുന്‍ഭാഗത്ത് കട്ടിയുള്ള മെറ്റല്‍ സ്‌കിഡ് പ്ലേറ്റുകളും, വശങ്ങളില്‍ ബലമുള്ള ഫെന്‍ഡറുകളും, മുകളിലേക്ക് നീളുന്ന റൂഫ് റാക്കും എല്ലാം ചേര്‍ന്ന് ഒരു യഥാര്‍ത്ഥ അഡ്വഞ്ചര്‍ എസ്‌യുവിയുടെ രൂപം നല്‍കാന്‍ സഹായിക്കുന്നു. വാഹനത്തില്‍ മൊത്തം പിക്സല്‍-സ്‌റ്റൈല്‍ ലൈറ്റിംഗ് ഉപയോഗിച്ചിട്ടുള്ളതിനാല്‍ ഇത് എല്ലാവരുടെയും ശ്രദ്ധ എളുപ്പം പിടിച്ചുപറ്റുന്നുണ്ട്.

ക്രേറ്ററിന്റെ ഇന്റീരിയര്‍ പൂര്‍ണമായും ഒരു പുതിയ അനുഭവം നല്‍കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കട്ടിയുള്ള മെറ്റല്‍ പാനലുകളും അതിനോട് തൊട്ടുപോകുന്ന വിധത്തില്‍ മേന്മയുള്ള ഫാബ്രിക്കും, സിന്തറ്റിക് മെറ്റീരിയലുകളും ചേര്‍ത്ത് ഒരേസമയം ശക്തിയും ഭംഗിയും മികവോടെ കലര്‍ത്തിയ വ്യത്യസ്തമായ അന്തരീക്ഷം ഇത് സൃഷ്ടിക്കുന്നു. മാത്രവുമല്ല ഡാഷ്ബോര്‍ഡില്‍ നീളുന്ന ഹെഡ്-അപ്പ് ഡിസ്‌പ്ലെ ഹ്യുണ്ടായി നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഫീച്ചറാണ്.

Hyundai Crater Concept SUV Revealed

കൂടാതെ സ്വന്തം ഡിവൈസ് ഉപയോഗിച്ച് കാറിന്റെ സിസ്റ്റം നിയന്ത്രിക്കാന്‍ പറ്റുന്ന BYOD ഇന്റര്‍ഫേസ് ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം സുരക്ഷ കൂട്ടുന്ന എക്‌സ്‌പോസ്ഡ് റോള്‍ കേജും, 4 പോയിന്റ് സീറ്റ് ബെല്‍റ്റ് സജ്ജീകരണവും ഏത് കഠിനമായ സാഹചര്യത്തിലും ഡ്രൈവറെയും സഹയാത്രക്കാരെയും സുരക്ഷിതരാകുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പൂര്‍ണമായും ഇതൊരു കണ്‍സെപ്റ്റ് മോഡല്‍ ആയതിനാല്‍ പവര്‍ട്രെയിന്‍ വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ക്രേറ്റര്‍ ഒരു ശക്തമായ ഇലക്ട്രിക് ഓഫ്റോഡ് എസ്‌യുവി ആയിട്ടാണ് ഹ്യുണ്ടായി വികസിപ്പിച്ചിരിക്കുന്നത് എന്നതാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 84 kWh ശേഷിയുള്ള ഒരു ഹൈ-ഡെന്‍സിറ്റി ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഡ്യുവല്‍-മോട്ടോര്‍ സിസ്റ്റമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്.

Hyundai Crater Concept SUV Revealed

ഇതിലൂടെ രണ്ട് ആക്സിലുകള്‍ക്കും പ്രത്യേകം മോട്ടോറുകള്‍ പ്രവര്‍ത്തിക്കുകയും അതുവഴി ഓള്‍-വീല്‍-ഡ്രൈവ് ട്രാക്ഷനും മെച്ചപ്പെട്ട ഓഫ്റോഡ് കണ്‍ട്രോളും ലഭ്യമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു പവര്‍ട്രെയിനില്‍ നിന്ന് ഏകദേശം 320 bhp വരെ പവറും 600 Nm വരെ ടോര്‍ക്കും ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.

ഔദ്യോഗിക കണക്ക് ലഭ്യമല്ലെങ്കിലും, ഈ അനുമാനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ തന്നെ ക്രേറ്റര്‍ കണ്‍സെപ്റ്റ് ഹൈ-പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് എസ്‌യുവി എന്ന നിലയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിക്കുന്നുണ്ട്. ക്രേറ്റര്‍ കണ്‍സെപ്റ്റ് രൂപത്തില്‍ മാത്രമാണെങ്കിലും ഭാവിയിലെ ബ്രാന്‍ഡിന്റെ അഡ്വഞ്ചര്‍ എസ്‌യുവികളില്‍ പ്രതീക്ഷിക്കാവുന്ന രൂപഭാവം, ഘടന, കഴിവുകള്‍ എന്നിവയിലേക്ക് ഇത് വെളിച്ചം വീശുന്നു. വരും മാസങ്ങളില്‍ ഈ മോഡലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, November 25, 2025, 19:58 [IST]
English summary
Hyundai crater concept suv revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X