യൂസ്ഡ് സ്വിഫ്റ്റ് വാങ്ങുന്ന പൈസയുണ്ടെങ്കില്‍ പുതിയ ക്രെറ്റ ഇറക്കാം! ലോണിട്ട് വാങ്ങുമ്പോള്‍ EMI ഇത്രയേ വരൂ...
ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് ക്രെറ്റ. ഇത് ഒരു കോംപാക്ട് എസ്‌യുവിയാണ്. വിപണിയില്‍ എത്തിയ അന്ന് മുതല്‍ മികച്ച അഭിപ്രായം നേടിയ ഈ കാര്‍ നിലവില്‍ അതിന്റെ സെഗ്‌മെന്റിലെ നമ്പര്‍ 1 മോഡല്‍ ആണ്. ഒരു എസ്‌യുവി വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരുടെ ആദ്യ ചോയ്‌സ്‌കളില്‍ ഒന്നാണ് ക്രെറ്റ. അതുകൊണ്ട് തന്നെ ഈ കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിന്റെ ലോണ്‍, ഇഎംഐ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ടാകും. ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി 2 ലക്ഷത്തില്‍ താഴെ കൈയ്യില്‍ ഉണ്ടെങ്കില്‍ ഷോറൂമില്‍ നിന്ന് ഇറക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?.
വിശദമായി പറഞ്ഞ് തരാം. ഹ്യുണ്ടായി ക്രെറ്റയുടെ ബേസ് വേരിയന്റായ E നിലവില്‍ വിപണിയില്‍ 11.11 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. രജിസ്‌ട്രേഷന്‍ നികുതി, RTO ഫീസ്, മറ്റ് എല്ലാ അധിക ഫീസുകളും ഉള്‍പ്പെടെ 13.32 ലക്ഷം രൂപയ്ക്ക് നമുക്ക് ഈ കാര്‍ വാങ്ങാം. ഇതില്‍ 1,22,563 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജുകളും 48,401 രൂപയുടെ ഇന്‍ഷുറന്‍സ് പ്രീമിയവും 11,109 രൂപയുടെ ടിസിഎസ് നികുതിയും ഉള്‍പ്പെടെയുള്ള എല്ലാ ചാര്‍ജുകളും ഉള്‍പ്പെടുന്നു.

ഇതില്‍ ഒരു ഫാസ്ടാഗ് കാര്‍ഡ് ഉള്‍പ്പെടും. മൊത്തം ഓണ്‍-റോഡ് വില 12,92,973 രൂപയാണ്. ഇത് ന്യൂഡല്‍ഹിയിലെ ഓണ്‍-റോഡ് വിലയാണെന്നും നഗരം അനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്നും ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും ഉണ്ടാകില്ല.നിങ്ങള്‍ ഹ്യുണ്ടായി ക്രെറ്റയുടെ ബേസ് വേരിയന്റ് 9.8 ശതമാനം പലിശ നിരക്കില്‍ 12 ലക്ഷം രൂപ ലോണ്‍ എടുക്കുകയാണെന്ന് കരുതുക. അപ്പോള്‍ നിങ്ങള്‍ 1.33,00 രൂപ മാത്രം ഡൗണ്‍ പെയ്മന്റ് ആയി അടച്ചാല്‍ മതിയാകും.
നാല് വര്‍ഷമാണ് ലോണ്‍ കാലവധിയെങ്കില്‍ മാസതവണ 30197 രൂപയായിരിക്കും. അതായത് മൊത്തം ലോണ്‍ അടച്ച് വീട്ടാന്‍ നിങ്ങള്‍ 14,49,456 രൂപ മുടക്കേണ്ടതായി വരും. ഇതില്‍ ലോണിന്റെ കാലാവധി നിങ്ങള്‍ കുറയ്ക്കുമ്പോള്‍ മാസതവണ കൂടും. മറുവശത്ത് ലോണ്‍ കാലാവധി കൂട്ടുകയാണെങ്കില്‍ മാസതവണ കുറയും പക്ഷേ നിങ്ങള്‍ ഭീമമായ തുക തിരിച്ചടവില്‍ മുടക്കേണ്ടി വരും.

7 വര്‍ഷമാണ് ലോണ്‍ കാലാവധിയെങ്കില്‍ ക്രെറ്റയുടെ ഇഎംഐ 19717 രൂപ മാത്രമേ വരൂ. പക്ഷേ കാറിന്റെ ലോണ്‍ തീരുമ്പേഴേക്കും നിങ്ങള്‍ 16,56,228 രൂപ തിരിച്ചടക്കേണ്ടി വരും. നിങ്ങളുടെ കൈയ്യില്‍ കുറച്ച് കൂടി ഡൗണ്‍ പെയ്മന്റ് അടക്കാന്‍ പണമുണ്ടെങ്കില്‍ ആകര്‍ഷകമായ സ്‌കീമില്‍ വായപ് ലഭിക്കും. യഥാര്‍ത്ഥത്തില്‍ അതാണ് നല്ലത്. എന്നാല്‍ കുറച്ച് പണം മാത്രം കൈയ്യിലുള്ളവര്‍ക്ക് ഇഷ്ട വാഹനം വാങ്ങാന്‍ പക്ഷേ ഇങ്ങനെ ഒരു പരിഹാരമുണ്ടെന്ന് മാത്രം.
ഈ കാറിന്റെ വലിപ്പം സംബന്ധിച്ചിടത്തോളം, ഇതിന് 4330 mm നീളവും 1790 mm വീതിയും 2210 mm വീല്‍ബേസുമുണ്ട്.ഹ്യുണ്ടായിയുടെ ക്രെറ്റ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനും ഇതിനുണ്ട്. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ലിറ്ററിന് 17.4 കിലോമീറ്റര്‍ മുതല്‍ 21.8 കിലോമീറ്റര്‍ വരെയാണ് ഈ കാറിന്റെ ക്ലെയിംഡ് മൈലേജ്.

പവര്‍ സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോകള്‍, എബിഎസ്, അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളും ഈ കാറിലുണ്ട്. ഹ്യുണ്ടായി ക്രെറ്റയില്‍ ADAS അടക്കമുള്ള നൂതന സേഫ്റ്റി ഫീച്ചറുകളും ഉള്‍പ്പെടുന്നു. ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് എന്നിവയുള്‍പ്പെടെ വിവിധ സവിശേഷതകള്‍ ഈ സേഫ്റ്റി സ്യൂട്ടില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ വിപണിയില്‍ കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ മോഡലുകളുമായാണ് എതിരിടുന്നത്. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൂടി എത്തിയതോടെ ക്രെറ്റക്ക് വമ്പന്‍ വില്‍പ്പനയാണ് ലഭിക്കുന്നത്.
ക്രെറ്റ ഒരു മിഡ്‌സൈസ് എസ്‌യുവിയായതിനാല്‍ തന്നെ ഒന്ന് സ്വന്തമാക്കാന്‍ ഭീമമായ തുക തുടക്കത്തിലേ മുടക്കേണ്ടി വരുമെന്നാണ് പലരും കരുതുന്നത്.
എന്നാല്‍ 2 ലക്ഷം രൂപയില്‍ താഴെ വരെ നിങ്ങളുടെ കൈയ്യില്‍ മുടക്കാനുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. കാറിന്റെ ബേസ് വേരിയന്റിനെ കുറിച്ചാണ് പറഞ്ഞത്. ഉയര്‍ന്ന് വേരിയന്റ് വാങ്ങുമ്പോള്‍ ഈ കണക്കുകള്‍ വ്യത്യാസപ്പെടും. മാത്രമല്ല നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ധനകാര്യ സ്ഥാപനം മുന്നോട്ട് വെക്കുന്ന പലിശനിരക്കും മറ്റും മാറ്റങ്ങള്‍ക്ക് വിധേമാകുമെന്ന് ശ്രദ്ധിക്കുക. ഇത് ഒരു ഏകദേശ കണക്കാണെന്ന് മനസ്സിലാക്കി ക്രെറ്റ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്നോട്ട് നീങ്ങാം.


Click it and Unblock the Notifications








