6 മാസത്തില്‍ വാങ്ങിയത് 4000 പേര്‍ മാത്രം! മാരുതി ഇവി കൂടി വന്നാല്‍ ഹ്യുണ്ടായി മോഡലിന്റെ ഗതിയെന്താകുമോ

നിലവില്‍ ഹ്യുണ്ടായിയുടെ ഇന്ത്യന്‍ ലൈനപ്പിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആണ് ക്രെറ്റ ഇലക്ട്രിക്. ജനപ്രിയ കോംപാക്ട് എസ്‌യുവി 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ജനുവരിയിലാണ് ഹ്യുണ്ടായി പുറത്തിറക്കിയത്. ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയതോടെ ക്രെറ്റയുടെ വില്‍പ്പനയും വര്‍ധിച്ചിരുന്നു. 2025 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ക്രെറ്റക്ക് സാധിച്ചു. വിപണിയില്‍ എത്തി ആറ് മാസം പിന്നിടുമ്പോള്‍ ക്രെറ്റ ഇലക്ട്രിക്കിന്റെ (Hyundai Creta Electric) 4000-ത്തിലധികം യൂണിറ്റുകള്‍ വിറ്റിരിക്കുകയാണ് ഹ്യുണ്ടായി.

ടാറ്റ മോട്ടോര്‍സിന് ആധിപത്യമുള്ള ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലാണ് ക്രെറ്റ ഇലക്ട്രിക് മത്സരിക്കാന്‍ എത്തിയത്. നേരിട്ടുള്ള എതിരാളികള്‍ അല്ലെങ്കിലും ടാറ്റ നെക്സണിന്റെയും എംജി വിന്‍ഡ്സര്‍ ഇവിയുടെയും വില്‍പ്പന കവര്‍ന്നെടുക്കുക കൂടി ക്രെറ്റയുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ ഈ രണ്ട് കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രെറ്റ ഇലക്ട്രിക്കിന്റെ വില്‍പ്പന കുറവാണ്. ടാറ്റ നെക്സണ്‍ ഇവിയും വിന്‍ഡ്സര്‍ ഇവിയും പ്രതിമാസം 3000-4000 കാറുകള്‍ വില്‍ക്കുന്നു.

hyundai creta electric delivery

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്ക് ആറ് മാസമെടുത്താണ് വില്‍പ്പന 4000 യൂണിറ്റ് കടന്നത്. ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പ്രോഗ്രാമിന് കീഴില്‍ വാങ്ങുമ്പോള്‍ എംജി വിന്‍ഡ്‌സര്‍ ഇവിയുടെ വില തുടങ്ങുന്നത് വെറും 9.99 ലക്ഷം രൂപ മുതലാണ്. നെക്സോണ്‍ ഇവിയാണെങ്കില്‍ 12.5 ലക്ഷം രൂപ മുതല്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. എന്നാല്‍ 17.99 ലക്ഷം മുതല്‍ 24.37 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ വിലയിട്ടിരിക്കുന്നത്.

നിലവില്‍ നമ്പര്‍ 1 മോഡല്‍ ആയ വിന്‍ഡ്‌സറിന്റെയും നെക്‌സോണിന്റെയും കുത്തക തകര്‍ക്കാന്‍ ഇതുകൊണ്ടാവില്ല. ഈ ഉയര്‍ന്ന വില കാരണമാണ് ക്രെറ്റ ഇലക്ട്രിക്കിന്റെ വില്‍പ്പനയും കുറഞ്ഞത്. എംജി ZS ഇവി, ടാറ്റ കര്‍വ് ഇവി എന്നിവയുമായാണ് ക്രെറ്റ ഇലക്ട്രിക് നിലവില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. മറ്റൊരു എതിരാളിയായ മാരുതി ഇവിറ്റാര ഏതാനും സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

hyundai creta electric

ക്രെറ്റ ഇലക്ട്രിക്കിനെ കുറിച്ച് പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റ ഐസിഇ പതിപ്പിന്റെ അതേ ഡിസൈന്‍ ഭാഷയാണ് ഇതിന് ലഭിക്കുന്നത്. അതില്‍ മുന്‍വശത്തെ ക്ലോസ്ഡ് പാനല്‍, എയ്റോ അലോയ് വീലുകള്‍ മുതലായ ചില ഇവി നിര്‍ദിഷ്ഠ ഘടകങ്ങള്‍ ഉണ്ട്. 2 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ കാര്‍ വാങ്ങാം.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇവി 390 കിലോമീറ്റര്‍ മുതല്‍ 473 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.വോയ്സ്-എനേബിള്‍ഡ് സ്മാര്‍ട്ട് പനോരമിക് സണ്‍റൂഫ്, 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ഇന്‍-കാര്‍ പേയ്മെന്റ്, ഡിജിറ്റല്‍ കീ, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 10.25 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സിസ്റ്റം ക്ലസ്റ്റര്‍ തുടങ്ങിയവയാണ് ക്യാബിനുള്ളിലെ ചില സവിശേഷതകള്‍.

hyundai creta electric interior

V2L (വെഹിക്കിള്‍ ടു ലോഡ്), V2V (വെഹിക്കിള്‍ ടു വെഹിക്കിള്‍) സാങ്കേതികവിദ്യയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. V2L സാങ്കേതികവിദ്യ ഉപയോഗിച്ച് ഗൃഹോപകരണങ്ങളും ഗാഡ്ജെറ്റുകളും പവര്‍ ചെയ്യാന്‍ സാധിക്കും. അതേസമയം ചാര്‍ജ് V2V സാങ്കേതികവിദ്യ ക്രെറ്റ ഇലക്ട്രിക് ഉപയോഗിച്ച് നമുക്ക് മറ്റൊരു ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാനാകും.

തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇവി ആയതിനാല്‍ തന്നെ ക്രെറ്റ ഇലക്ട്രിക്കില്‍ ഹ്യുണ്ടായിക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ മോഡല്‍ ആ പ്രതീക്ഷകള്‍ നിറവേറ്റിയോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം. ചില കാറുകള്‍ ഇന്ത്യയില്‍ പ്രതിമാസം 4000 യൂണിറ്റുകള്‍ വരെ വില്‍ക്കുമ്പോള്‍ ക്രെറ്റ നെയിംപ്ലേറ്റ് ഉണ്ടായിട്ട് കൂടി പുതിയ ഇവിയുടെ വില്‍പ്പന മന്ദഗതിയിലായത് ഹ്യുണ്ടായിലെ വലയ്ക്കുന്നുണ്ട്. ഇനി മാരുതി ഇവിറ്റാര കൂടി വരുന്നതോടെ എന്താകുമെന്ന് കണ്ടറിയണം.

More from DriveSpark

Article Published On: Monday, June 9, 2025, 11:00 [IST]
English summary
Hyundai creta electric clocked over 4000 unit sales in india since 2025 january launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X