ഏത് ഇവിറ്റാര വന്നാലും കട്ടക്ക് നില്‍ക്കും; ക്രെറ്റ ഇലക്ട്രിക്കിന് പുതിയ 3 വേരിയന്റുകള്‍, 510 KM റേഞ്ചും

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി ഈ വര്‍ഷം ജനുവരിയിലാണ് തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയത്. ആകര്‍ഷകമായ വിലയില്‍ പുറത്തിറക്കിയ മാസ് മാര്‍ക്കറ്റ് ഇവി ക്രെറ്റയുടെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചു. ഈ വര്‍ഷം ഒന്നിലേറെ തവണ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ഇലക്ട്രിക് പതിപ്പിന്റെ വരവ് സഹായിച്ചു. ഈ ഉത്സവ സീസണില്‍ ഇലക്ട്രിക് എസ്‌യുവി കൂടുതല്‍ ആകര്‍ഷകമാക്കാനും വില്‍പ്പന കൂട്ടാനുമായി പുതിയ മൂന്ന് വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുത്തന്‍ ക്രെറ്റ ഇലക്ട്രിക് വേരിയന്റുകളുടെ വിലയും സവിശേഷതകളും വിശദമായി വായിക്കാം.

42 kWh എക്‌സലന്‍സ്, 42 kWh എക്‌സിക്യൂട്ടീവ് ടെക്, 51.4 kWh എക്‌സിക്യൂട്ടീവ് (O) എന്നിവയാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ക്രെറ്റ ഇലക്ട്രിക് നിരയിലേക്ക് ചേര്‍ത്തത്. പുതിയ ക്രെറ്റ ഇലക്ട്രിക് ശ്രേണിയുടെ എക്സിക്യൂട്ടീവ് (42 kWh) മോഡലിന്റെ വില 18,02,200 മുതല്‍ ആരംഭിക്കുന്നു. എക്സിക്യൂട്ടീവ് ടെക്കിന്റെ (42 kWh) വില 18,99,900 രൂപയും എക്സിക്യൂട്ടീവ് (O) (51.4 kWh) വേരിയന്റിന്റെ വില 19,99,900 രൂപയുമാണ്.

hyundai creta electric

ഉയര്‍ന്ന 42 kWh എക്സലന്‍സും 51.4 kWh എക്സലന്‍സ് വേരിയന്റുകളുടെ വില 24,39,600 (HC) രൂപ വരെ ഉയരുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ക്രെറ്റ ഇലക്ട്രിക്കിന്റെ 42 kWh ബാറ്ററി പായ്്ക്കിന്റെ ARAI ക്ലെയിംഡ് റേഞ്ച് 420 കിലോമീറ്ററാണ്. അതേസമയം വലിയ 51.4 kWh ബാറ്ററി പായ്ക്കുള്ള എക്‌സിക്യൂട്ടീവ് റേഞ്ച് 510 കിലോമീറ്ററായി ഉയര്‍ത്തുന്നു.

ക്രെറ്റ ഇലക്ട്രിക് എക്‌സലന്‍സില്‍ (42 kWh) ഏകദേശം 20 സേഫ്റ്റി ഫംഗ്ഷന്‍സുള്ള ലെവല്‍ 2 ADAS,, സറൗണ്ട്-വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്റര്‍, ഇലക്ട്രോക്രോമിക് മിറര്‍, പവര്‍ഡ് & വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മെമ്മറി ഫംഗ്ഷന്‍, ഡാഷ്‌ക്യാം, റിയര്‍ വയര്‍ലെസ് ചാര്‍ജര്‍, മടക്കാവുന്ന സീറ്റ്-ബാക്ക് ടേബിള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ബാറ്ററി പായ്ക്ക് വേരിയന്റ് വില
42 kWh എക്‌സിക്യൂട്ടീവ് ₹ 18,02,200
42 kWh എക്‌സിക്യൂട്ടീവ് ടെക് ₹ 18,99,900
42 kWh പ്രീമിയം ₹19,99,900
51.4 kWh എക്‌സിക്യൂട്ടീവ് (O) ₹19,99,900
42 kWh പ്രീമിയം (HC) ₹20,72,900
42 kWh എക്‌സലന്‍സ് ₹21,29,900
51.4 kWh സ്മാര്‍ട്ട് (O) ₹21,53,100
42 kWh എക്‌സലന്‍സ് (HC) ₹22,02,900
51.4 kWh സ്മാര്‍ട്ട് (O) (HC) ₹22,26,100
51.4 kWh എക്‌സലന്‍സ് ₹23,66,600
51.4 kWh എക്‌സലന്‍സ് (HC) ₹24,39,600

42 kWh എക്‌സിക്യൂട്ടീവ് ടെക് മോഡല്‍ സുഖസൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വോയ്സ്-എനേബിള്‍ഡ് പനോരമിക് സണ്‍റൂഫ്, ഇക്കോ-ലെതര്‍ സീറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡ് എന്നിവ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. 51.4 kWh ബാറ്ററിയുള്ള എക്‌സിക്യൂട്ടീവ് (O) എക്സ്റ്റന്‍ഡഡ് റേഞ്ച് ശേഷി നല്‍കുന്നതിനൊപ്പം പ്രീമിയം ടച്ചുകളും നല്‍കുന്നു.

സ്മാര്‍ട്ട് പനോരമിക് സണ്‍റൂഫ്, ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം, റിയര്‍ വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന സവിശേഷതകള്‍. റേഞ്ചിനൊപ്പം ആഡംബര സവിശേഷതകള്‍ക്കും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കായി ഈ വേരിയന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ക്രെറ്റ ഇലക്ട്രിക്കിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി ഹ്യുണ്ടായി സവിശേഷതകളും ചേര്‍ത്തിട്ടുണ്ട്.

hyundai creta electric interior

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ഡ്-ടു-വയര്‍ലെസ് അഡാപ്റ്റര്‍ ഉപയോഗിക്കുന്ന ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഇപ്പോള്‍ എല്ലാ ട്രിമ്മുകളിലും ഉള്‍പ്പെടുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ ഡാഷ്‌ക്യാം, റിയര്‍ വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ദൈനംദിന ഉപയോഗത്തിനായി നവീകരിച്ച കണക്റ്റിവിറ്റി ഓപ്ഷനുകള്‍ എന്നിവ ലഭിക്കുന്നു. ക്രെറ്റ ഇലക്ട്രിക്കിന്റെ എക്സ്റ്റീരിയര്‍ ഓപ്ഷനുകളും ഹ്യുണ്ടായി വിപുലീകരിച്ചിട്ടുണ്ട്.

നിലവിലുള്ള നിറങ്ങള്‍ക്ക് പുറമേ, ഇപ്പോള്‍ മാറ്റ് ബ്ലാക്ക്, ഷാഡോ ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഈ പുതിയ ഷേഡുകള്‍ പുതുതായി അവതരിപ്പിച്ച ട്രിമ്മുകളില്‍ കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ വിഷ്വല്‍ എലമെന്റ് കൊണ്ടുവരുന്നു. മാരുതി സുസുക്കി ഉടനെ ഇവിറ്റാര പുറത്തിറക്കാനിരിക്കേ അതുമായി കട്ടക്ക് നില്‍ക്കാന്‍ ഈ പരിഷ്‌കാരങ്ങള്‍ ക്രെറ്റ ഇലക്ട്രിക്കിനെ പ്രാപ്തമാക്കും.

More from DriveSpark

Article Published On: Thursday, September 4, 2025, 15:14 [IST]
English summary
Hyundai creta electric gets 3 new variants new features range updated to 510 km details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X