ഇ-വിറ്റാര വിയർക്കുമോ ക്രെറ്റ ഇലക്ട്രിക്കിനു മുന്നിൽ? പുത്തൻ ഇവികൾ ഒന്നു മാറ്റുരയ്ക്കാം
ഇന്ത്യയിലെ ഇലക്ട്രിക് വാഹന പ്രേമികൾക്ക് ഒരു സുപ്രധാന സംഭവമായി മാറിയിരിക്കുകയാണ് ഭാരത് മൊബിലിറ്റി എക്സ്പോ 2025 എന്ന് പറയാം. ഇക്കൂട്ടത്തിൽ ജനങ്ങൾ ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിറ്റാര എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ വാഹന വിപണിയിൽ ആവേശകരമായ മുന്നേറ്റങ്ങളും കാര്യമായ മാറ്റങ്ങളും കൊണ്ടുവരും എന്നാണ് ഇരു മോഡലുകളും അവകാശപ്പെടുന്നത്. ഈ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുകൾ ഉപയോഗിച്ച് രണ്ട് നിർമ്മാതാക്കളും വിപണിയിൽ കാര്യമായ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നും പറയാം. ഇവ തമ്മിൽ നമുക്ക് ഒന്നു മാറ്റുരയ്ക്കാം.
ഇ-വിറ്റാര Vs ക്രെറ്റ ഇലക്ട്രിക് - ബാറ്ററി ഓപ്ഷനുകളും റേഞ്ചും: ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇവ യഥാക്രമം 390 km, 473 km എന്നിങ്ങനെ ARAI- സർട്ടിഫൈഡ് റേഞ്ച് നൽകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, മാരുതി സുസുക്കി ഇ-വിറ്റാരയും രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഒരു 49 kWh & 61 kWh യൂണിറ്റുകളാണ് ഇതിൽ വരുന്നത്. ഫുൾ ചാർജ് ചെയ്ത ബാറ്ററി പാക്കിൽ 550 km എന്ന ഉയർന്ന ഡ്രൈവിംഗ് റേഞ്ച് മാരുതി സുസുക്കി ഇതിൽ വാഗ്ദാനം ചെയ്യുന്നു.
ഇ-വിറ്റാര vs ക്രെറ്റ ഇലക്ട്രിക് - പവർട്രെയിൻ & പെർഫോമൻസ്: ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ ചെറിയ ബാറ്ററി വേരിയന്റ് 135 PS കരുത്ത് ഉത്പാദിപ്പിക്കുന്നു, അതേസമയം വലിയ യൂണിറ്റ് 171 PS പവറും 255 Nm ടോർക്കും നൽകുന്നു. വലിയ ബാറ്ററി മോഡലിന് വെറും 7.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും എന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

മറുവശത്ത് മാരുതി സുസുക്കി ഇ-വിറ്റാരയുടെ ലോ-സ്പെക്ക് മോഡൽ 143.96 PS പവർ ഉത്പാദിപ്പിക്കുന്നു, അതേസമയം മിഡ്-സ്പെക്ക് ഇ-വിറ്റാര 174.38 PS കരുത്ത് പുറപ്പെടുവിക്കുന്നു. കൂടാതെ, ഈ രണ്ട് വകഭേദങ്ങളും ഏകദേശം 189 Nm പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഈ വകഭേദങ്ങൾക്ക് പുറമേ, ഡ്യുവൽ മോട്ടോറുകളുള്ള ഓൾ-വീൽ-ഡ്രൈവ് പരിവേഷത്തിലും ഇ-വിറ്റാര ലഭ്യമാണ്. ഇതിന്റെ പവർ & ടോർക്ക് ഔട്ട്പുട്ട് 183.5 PS ഉം 300 Nm ആണ്.
ഇ-വിറ്റാര vs ക്രെറ്റ ഇലക്ട്രിക് - സവിശേഷതകളും സാങ്കേതികവിദ്യകളും: കോനയുടെ സ്റ്റിയറിംഗ് വീൽ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു യൂണിറ്റാണ് ഇതിൽ വരുന്നത്, കൂടാതെ ഇൻഫോടെയിൻമെന്റ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസ്പ്ലേകൾക്കായി ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ ഉള്ളിൽ ട്വിൻ 10.25 ഇഞ്ച് സ്‌ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെഹിക്കിൾ-ടു-ലോഡ് (V2L) സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഡിജിറ്റൽ കീ, ലെയിൻ കീപ്പിംഗ് അസിസ്റ്റ് ഉൾപ്പെടെയുള്ള ലെവൽ 2 ADAS, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാർണിംഗ്, സ്റ്റോപ്പ്-ആൻഡ്-ഗോ ഫംഗ്ഷണാലിറ്റിയുള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെ സുരക്ഷാ സവിശേഷതകളും ഇതിൽ സമഗ്രമാണ്.
മാരുതി സുസുക്കി ഇ-വിറ്റാരയുടെ ഇന്റീരിയർ അതിന്റെ ICE സഹോദരനിൽ നിന്ന് വ്യത്യസ്തമായി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനുമായി ഫ്ലോട്ടിംഗ് ഡ്യുവൽ സ്‌ക്രീനുകൾ ഫീച്ചർ ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഗ്ലോസ്-ബ്ലാക്ക് ഫ്ലോട്ടിംഗ് സെന്റർ കൺസോൾ ഹൗസിംഗാണ് ഇ-വിറ്റായിൽ മാരുതി വാഗ്ദാനം ചെയ്യുന്നത്.
ഗിയറും ഡ്രൈവ് മോഡ് കൺട്രോളുകളും വയർലെസ് ചാർജിംഗ് പാഡും ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2 -സ്പോക്ക് സ്റ്റിയറിംഗ് വീൽ, ബ്രഷ്ഡ് സിൽവർ സറൗണ്ടുകളാൽ ആക്സന്റ് ചെയ്ത ചതുരാകൃതിയിലുള്ള എസി വെന്റുകൾ, റോട്ടറി ഡ്രൈവ് സ്റ്റേറ്റ് സെലക്ടർ എന്നിവ വാഹനത്തിന്റെ അധിക സവിശേഷതകളാണ്.


Click it and Unblock the Notifications








