മഹീന്ദ്രയോട് മുട്ടാറായോ ഹ്യുണ്ടായി; ക്രെറ്റ ഇവിയും മഹീന്ദ്ര be6-ഉം ഒന്ന് മാറ്റുരയ്ക്കാം

കോംപാക്ട് എസ്‌യുവികളുടെ സെഗ്മെൻ്റിലേക്ക് പ്രത്യേകിച്ച് ഇവികളുടെ സെഗ്മെൻ്റിലേക്ക് വലതുകാൽ എടുത്ത് വച്ച മോഡലുകളാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കും മഹീന്ദ്ര ബിഇ 6 ഉം. 2025 ഓട്ടോ എക്‌സ്‌പോയെസംബന്ധിച്ച് പ്രധാന ലോഞ്ചുകളിലൊന്നായിരുന്നു ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ വരവ് ആയിരുന്നു, വാഹനത്തിൻ്റെ പ്രാരംഭ വില ₹17.99 ലക്ഷം എക്സ്ഷോറൂം ആണ്. ക്രെറ്റ ഇലക്ട്രിക്കിന്റെ കാര്യത്തിൽ ഹ്യുണ്ടായി കുറച്ച് പഴയ കാല സമീപനമാണ് സ്വീകരിച്ചതെങ്കിൽ, മഹീന്ദ്ര അതിന്റെ ഡിസൈനും ടെക്നോളജിയും ഉപയോഗിച്ച് BE 6 ന് ഒരു ഫ്യൂച്ചറിസ്റ്റിക്ക് ലുക്കിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്.

രണ്ട് പുതിയ കോം‌പാക്റ്റ് ഇലക്ട്രിക് എസ്‌യുവികൾ ഒന്ന് താരതമ്യം ചെയ്ത നോക്കിയാലോ. കുടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. വലിയ 51.4 kWh ബാറ്ററി പായ്ക്ക് വരുന്ന സ്മാര്‍ട് (O) വേരിയന്റിന് 21,49,900 രൂപയും ടോപ്‌സ്‌പെക് എക്‌സലന്‍സ് വേരിയന്റിന് 23,49,900 രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഇവിയുടെ ബുക്കിംഗ് രണ്ടാഴ്ച മുമ്പ് തന്നെ കൊറിയന്‍ കമ്പനി ആരംഭിച്ചിരുന്നു.

be6-

ക്രെറ്റ ഇലക്ട്രിക്കിന് 4,340 mm നീളവും 1,790 mm വീതിയും 1,655 mm ഉയരവും 2,610 mm നീളമുള്ള വീല്‍ബേസും ഉണ്ട്. ചാര്‍ജിംഗ് പോര്‍ട്ടോടുകൂടിയ ബ്ലാങ്കഡ്-ഓഫ് ഗ്രില്‍, പുനര്‍നിര്‍മ്മിച്ച ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എയ്‌റോ ഇന്‍സെര്‍ട്ടുകളുള്ള പുതിയ അലോയ് വീലുകള്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

be 6 ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക. ഷോര്‍ട്ട് ഫ്രണ്ട് എന്‍ഡ്, മസ്‌കുലാര്‍ & ഫ്‌ലെയര്‍ഡ് വീലര്‍ച്ചുകള്‍, കൂപ്പെ ടൈപ്പ് റൂഫ് സ്‌റ്റൈല്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

be6-

20 ഇഞ്ച് വീലുകള്‍ ഓപ്ഷനലായി തെരഞ്ഞെടുക്കാം. പിന്‍വശത്തെ ഡോറിന് അടുത്തായി വീല്‍ ആര്‍ച്ചില്‍ കൂപ്പെ എസ്‌യുവിയുടെ ചാര്‍ജിംഗ് പോയിന്റ് വെളിപ്പെടുത്തുന്ന പാനലുണ്ട്. കൂപ്പെ ശൈലിയിലുള്ള റൂഫ് പൂര്‍ണ്ണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റാണ് എന്നത് ശ്രദ്ധേയമാണ്. പിന്നില്‍ അത് വളയുന്നിടത്ത് ട്വിന്‍ സ്പോയിലറുകളും കാണാം.

ക്രെറ്റ ഇവിയുടെ അകത്തേക്ക് കയറിയാൽ ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കറുകള്‍, 268 എംബഡഡ് വോയ്സ് കമാന്‍ഡുകള്‍, 70 കണക്റ്റഡ് കാര്‍ ടെക്കുകള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ കീ, ഷിഫ്റ്റ്-ബൈ-വയര്‍ ടെക്‌നോളജി എന്നിവയടക്കം നിരവധി സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് ഈ കാര്‍. പെഡല്‍ ഡ്രൈവിംഗ് അനുഭവം തരുന്ന പുതിയ ഐ-പെഡല്‍ സാങ്കേതികവിദ്യയും ക്രെറ്റ ഇവിയിലുണ്ട്.

be6-

ഈ സാങ്കേതികവിദ്യ ഡ്രൈവര്‍ക്ക് ആക്സിലറേറ്റര്‍ പെഡല്‍ ഉപയോഗിച്ച് കാര്‍ ആക്‌സലറേറ്റ് ചെയ്യാനും വേഗത കുറയ്ക്കാനും പൂര്‍ണമായും നിര്‍ത്താനും സാധിക്കും. വാഹനത്തിനകത്തും പുറത്തും ഗൃഹോപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന വെഹിക്കിള്‍-ടു-ലോഡ് (V2L) സവിശേഷതയും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കില്‍ ഉണ്ടാകും. അഡ്വാന്‍സ്ഡ് ഹൈ സ്ട്രെംഗ്ത് സ്റ്റീല്‍ (AHSS), ഹൈ സ്ട്രെംഗ്ത് സ്റ്റീല്‍ (HSS) എന്നിവ ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ക്രെറ്റ ഇവിയുടെ ബില്‍ഡ് ക്വാളിറ്റിയും കിടിലമാണ്.

മഹീന്ദ്രയുടെ കാറിന്റെ അകത്തേക്ക് കയറിയാല്‍ ഫൈറ്റര്‍ പൈലറ്റിന്റെ കോക്പിറ്റില്‍ ഇരിക്കുന്ന അനുഭവമാണ്. BE 6e-യുടെ വിവിധ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിന് ഓവര്‍ഹെഡില്‍ സ്വിച്ചുകള്‍ ഉണ്ട്. പിന്നെ ഒരു എയര്‍ക്രാഫ്റ്റ് ത്രസ്റ്റ് കണ്‍ട്രോളര്‍ പോലെ രൂപകല്‍പ്പന ചെയ്ത ഗിയര്‍ ലിവര്‍ കാണാം. ഒരു ജെറ്റ് ഫൈറ്ററിന്റെ ട്രിഗര്‍ സ്വിച്ചിനെ അനുസ്മരിപ്പിക്കുന്ന പാര്‍ക്കിംഗ് ബ്രേക്ക് ബട്ടണ്‍ വശങ്ങളില്‍ നല്‍കിയിരിക്കുന്നു.

59kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 535 കിലോമീറ്റര്‍ (MIDC) റേഞ്ച് നല്‍കുന്നു. 140kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.7 മണിക്കൂറില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 7.2kW ഓപ്ഷനോ 6 മണിക്കൂറിനുള്ളില്‍ ചാര്‍ജാകുന്ന 11kW ചാര്‍ജറോ നിങ്ങള്‍ക്ക് ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 23, 2025, 17:02 [IST]
English summary
Hyundai creta ev compared with mahindra be6 all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X