ഹ്യുണ്ടായി ഷോറൂമിൽ അന്യായ തിക്കുംതിരക്കും! എല്ലാവർക്കും വേണ്ടത് ക്രെറ്റ ഇവിയുടെ ഈ വേരിയൻ്റ്

ഇലക്ട്രിക് വാഹന വിപണിയിൽ ഹ്യുണ്ടായി തങ്ങളുടെ തുറുപ്പുചീട്ടായി അവതരിപ്പിച്ച മോഡലായിരുന്നു ക്രെറ്റ ഇവി. 2025 ഓട്ടോ എക്സ്പോയിലാണ് വാഹനം അവർ അവതരിപ്പിച്ചത്. അതിന് ശേഷം വാഹനം ഷോറൂമുകളിൽ എത്തിക്കഴിഞ്ഞ് വലിയ രീതിയിലുള്ള ഡിമാൻ്റാണ് ഉളളത്. പ്രത്യേകിച്ച് ടോപ് സ്പെക്ക് വേരിയൻ്റിനാണ് ആവശ്യക്കാരുളളത്. ഒറ്റനോട്ടത്തിൽ, പുതിയ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് അതിന്റെ ഡൈനോ-ബേണിംഗ് സഹോദരങ്ങളുമായി നോക്കിയാൽ വലിയ വ്യത്യാസങ്ങൾ കാണാനില്ല. എന്നിരുന്നാലും, നിങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ, പുതിയ വിശദാംശങ്ങൾ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. ക്രെറ്റ എൻ ലൈനിൽ നിന്ന് എടുത്തത് പോലെ തോന്നിക്കുന്ന ആംഗിൾ ഫ്രണ്ട് ബമ്പറിലും പിക്‌സലേറ്റഡ് ഡിസൈൻ ക്രെറ്റ ഇലക്ട്രിക്കിൽ കാണാം.

എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ് എന്നീ നാല് വേരിയന്റുകളിൽ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് 17.99 ലക്ഷം രൂപ മുതൽ 23.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. മാറ്റേകാനായി ആകെ 10 കളർ ഓപ്ഷനുകളും ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 3 മാറ്റ് ഷേഡുകളും 8 മോണോടോണും 2 ഡ്യുവൽ ടോൺ നിറങ്ങളും യഥേഷ്ടം വാങ്ങാൻ സാധിക്കുന്നതാണ്.

creta ev top end variant high demand

അബിസ് ബ്ലാക്ക് പേൾ മെറ്റാലിക്, അറ്റ്ലസ് വൈറ്റ് മെറ്റാലിക്, ഫിയറി റെഡ് പേൾ മെറ്റാലിക്, സ്റ്റാറി നൈറ്റ് മെറ്റാലിക്, ഓഷ്യൻ ബ്ലൂ മെറ്റാലിക്, ഓഷ്യൻ ബ്ലൂ മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ്, റോബസ്റ്റ് എമറാൾഡ് മാറ്റ് എന്നിവയാണ് ക്രെറ്റ ഇവിയിലെ മോണോടോൺ കളർ ഓപ്ഷനുകൾ. അതേസമയം ബ്ലാക്ക് റൂഫുള്ള ഓഷ്യൻ ബ്ലൂ മെറ്റാലിക്, ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ് എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിലെ ഡ്യുവൽ-ടോൺ ഷേഡുകൾ.

ഡിസൈനിലേക്ക് വന്നാൽ ക്രെറ്റ ഇലക്ട്രിക് ICE മോഡലിനോട് വളരെ സാമ്യമുള്ളതാണ്. ആക്റ്റീവ് എയർ ഫ്ലാപ്പുകൾ, റീഡിസൈൻ ചെയ്ത മുൻവശം, ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ, 17 ഇഞ്ച് എയറോബ്ലേഡ് അലോയ് വീലുകൾ, ഫ്രണ്ട്-ഫെൻഡർ-മൗണ്ടഡ് ചാർജിംഗ് പോർട്ട് എന്നിവയാണ് ഡീസൽ ക്രെറ്റയിൽ നിന്നും ഇവിയെ വ്യത്യസ്‌തമാക്കുന്ന പ്രധാന കാര്യങ്ങൾ. ആക്റ്റീവ് എയർ ഫ്ലാപ്പുകൾ ബാറ്ററി നന്നായി തണുപ്പിക്കുന്നതിന് എയർ ഫ്ലോ ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഇന്റീരിയിറിലേക്ക് കയറിയാലും ആരും നിരാശപ്പെടില്ല. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ സ്‌ക്രീനുകളുമായാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്‌യുവി വരുന്നത്. ഇതുകൂടാതെ പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ സെന്റർ കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്രൈവ് മോഡിനുള്ള റോട്ടറി നോബ് തുടങ്ങിയ സജ്ജീകരണങ്ങളും അടിപൊളിയാണ്.

പനോരമിക് സൺറൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ്, പവർഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ഡിജിറ്റൽ കീ, ADAS സ്യൂട്ട് തുടങ്ങിയവയും ഇവിയുടെ ഭാഗമായി ഹ്യുണ്ടായി കൊടുത്തിട്ടുണ്ട്. V2L (വെഹിക്കിൾ-ടു-ലോഡ്) ചാർജിംഗ് ശേഷിയും ക്രെറ്റ ഇലക്ട്രിക്കിൽ ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത. സിംഗിൾ-പെഡൽ ഡ്രൈവിംഗ് സാധ്യമാക്കുന്ന ഹ്യുണ്ടായി ഐ-പെഡൽ സാങ്കേതികവിദ്യയും ക്രെറ്റ ഇവിയിൽ ഒരുക്കിയിട്ടുണ്ടേ.

ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ തെരഞ്ഞെടുക്കുന്നതിനായി അയോണിക് 5 ഇവിയിൽ കാണുന്നത് പോലെ സ്റ്റിയറിംഗ് കോളത്തിലാണ് ഡ്രൈവ് മോഡ് സെലക്ടർ സ്ഥിതി ചെയ്യുന്നത്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി ഓപഷനുകളാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ചെറിയ ബാറ്ററി പായ്ക്കിന് ഫുൾ ചാർജിൽ 390 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും. അതേസമയം ഇവിയിലെ 51.4 kWh യൂണിറ്റ് സിംഗിൾ ചാർജിൽ 473 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ വില എത്രയാണ്?

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് 17.99 ലക്ഷം രൂപ മുതൽ 23.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

DriveSpark Automotive

More from DriveSpark

Article Published On: Sunday, May 18, 2025, 14:06 [IST]
English summary
Hyundai creta ev top end variant facing high demand all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X