മാരക മൈലേജുമായി ക്രെറ്റ ഹൈബ്രിഡ് പ്രതീക്ഷിച്ചതിലും വേഗത്തിലെത്തുമെന്ന്! എതിരാളികള്‍ക്ക് മുട്ടിടി തുടങ്ങി

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മിഡ്‌സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറും ക്രെറ്റയാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ക്രെറ്റ വാങ്ങാനാകും. വര്‍ഷങ്ങളായി പെട്രോള്‍, ഡീസല്‍ എസ്‌യുവി ശ്രേണിയില്‍ ആധിപത്യം സ്ഥാപിച്ച ക്രെറ്റയുടെ അടുത്ത തലമുറ മോഡലിനൊപ്പം ഒരു ഹൈബ്രിഡ് പതിപ്പ് കൂടി പുറത്തിറക്കുമെന്നായിരുന്നു നേരത്തെ വന്ന സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ ക്രെറ്റയുടെ ഹൈബ്രിഡ് പതിപ്പ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇങ്ങെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.

തങ്ങളുടെ വാഹനങ്ങള്‍ക്കായി ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ കൊണ്ടുവരാന്‍ പോകുകയാണെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. 20 ഇന്റേണല്‍ കംബസ്റ്റണ്‍ പവര്‍ എഞ്ചിന്‍ കാറുകളും 6 ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടെ 2030 സാമ്പത്തിക വര്‍ഷത്തോടെ പുതിയ 26 കാറുകള്‍ പുറത്തിറക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നുണ്ട്. ഇതില്‍ ഹൈബ്രിഡുകളുമുണ്ടാകും. ഇന്ധന വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാങ്ങനങ്ങളിലേക്ക് കൂടി ശ്രദ്ധപതിപ്പിക്കാന്‍ ഹ്യുണ്ടായി തീരുമാനിച്ചിരുന്നു.

hyundai creta side

ഇവികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ഹൈബ്രിഡില്‍ ഹ്യുണ്ടായി ഇതുവരെ കൈവെച്ചിരുന്നില്ല. എന്നാല്‍ ടൊയോട്ടയും മാരുതി സുസുക്കിയും പുറത്തിറക്കിയ കാറുകള്‍ ഇന്ത്യയില്‍ വന്‍ വിജയമായി മാറിയതോടെ ഹൈബ്രിഡിലും ഒരുകൈ നോക്കാനാണ് കൊറിയക്കാരുടെയും തീരുമാനം. പെട്രോള്‍ ഓണ്‍ലി മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായി മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്തുകൊണ്ട് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഹൈബ്രിഡ് വിഭാഗത്തില്‍ സ്ഥിരമായ സ്വാധീനം നേടിയിട്ടുണ്ട്.

മികച്ച മൈലേജും പരിപാലനച്ചെലവുമുള്ള കാര്‍ ആണെങ്കില്‍ എന്ത് വില കൊടുത്തും തങ്ങള്‍ വാങ്ങുമെന്നാണ് നിലവില്‍ ഇന്ത്യക്കാരുടെ പക്ഷം. അതിന്റെ തെളിവാണ് ഹൈറൈഡര്‍, ഗ്രാന്‍ഡ് വിറ്റാര, ഇന്നോവ ഹൈക്രോസ് എന്നിവയുടെ വില്‍പ്പന. കാഴ്ചയിലും പ്രവര്‍ത്തനത്തിലും ക്രെറ്റ ഹൈബ്രിഡ് സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ പതിപ്പില്‍ നിന്ന് വലിയ വ്യത്യാസമൊന്നും കാണില്ല. ബ്ലൂ ആക്‌സന്റുകള്‍, ഹൈബ്രിഡ് ബാഡ്ജിംഗ്, ഒരുപക്ഷേ പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ തുടങ്ങിയ ചെറിയ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ രണ്ടിനെയും വേര്‍തിരിച്ച് അറിയാനായി നല്‍കും.

hyundai creta

പവര്‍ട്രെയിനിലും അത് ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എങ്ങനെ പരിവര്‍ത്തനം ചെയ്യുന്നു എന്നതിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. 2025 നിക്ഷേപക ദിനത്തില്‍ ഹ്യുണ്ടായിയുടെ സഹോദര ബ്രാന്‍ഡായ കിയ അടുത്ത തലമുറ സെല്‍റ്റോസില്‍ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ക്രെറ്റയും സെറ്റോസും എല്ലാ മെക്കാനിക്കല്‍ ഘടകങ്ങളോടൊപ്പം അവയുടെ അടിസ്ഥാന ഘടകങ്ങളും പങ്കിടുന്നുണ്ട്. അടുത്ത തലമുറ കിയ സെല്‍റ്റോസിലെ അതേ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ക്രെറ്റക്കും ലഭിക്കാന്‍ സാധ്യതയുണ്ട്.

ഹ്യുണ്ടായി ഔദ്യോഗികമായി സ്പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ക്രെറ്റ ഹൈബ്രിഡ് ഗ്ലോബല്‍ സ്പെക്ക് ഹ്യുണ്ടായി കോന ഹൈബ്രിഡില്‍ നിന്ന് പവര്‍ട്രെയിന്‍ കടമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സജ്ജീകരണം 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് ഏകദേശം 141 bhp സംയോജിത പവര്‍ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. ഡ്രൈവിംഗ് ഡൈനാമിക്‌സില്‍ വളരെയധികം വിട്ടുവീഴ്ച ചെയ്യാതെ അത്തരമൊരു കോണ്‍ഫിഗറേഷന്‍ മികച്ച ഇന്ധനക്ഷമത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

റേഞ്ച് ഉത്കണ്ഠയും ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വെല്ലുവിളികളുമുള്ളതിനാല്‍ ഒരു പ്യുവര്‍ ഇവി വാങ്ങാന്‍ മടിച്ച് നില്‍ക്കുന്നവരെ സ്‌ട്രോംഗ് ഹൈബ്രിഡിന് ആകര്‍ഷിക്കാനാകും. ഇതുവരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ തയാറാകാത്ത ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങളായിരിക്കും ആദ്യത്തെ ലക്ഷ്യം. പെട്രോള്‍, ഹൈബ്രിഡ് പതിപ്പുകള്‍ക്കിടയില്‍ ന്യായമായ വില വ്യത്യാസം നിലനിര്‍ത്താന്‍ ഹ്യുണ്ടായിക്ക് സാധിച്ചാല്‍ സിറ്റി ഡ്രൈവുകള്‍ക്കും ഹൈവേ ക്രൂയിസറുകള്‍ക്കും പറ്റിയ സ്ഥിരം ചോയ്‌സായി ക്രെറ്റ ഹൈബ്രിഡ് മാറും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 20, 2025, 11:21 [IST]
English summary
Hyundai creta hybrid may come before generation change details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X