ഓരോ മണിക്കൂറിലും 88 പേര്‍ ഈ എസ്‌യുവി വാങ്ങുന്നു... മാരുതിയുടേയോ ടാറ്റയുടേയോ അല്ല
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ. ഇത് ഒരു സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ്. എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ നട്ടെല്ല്. ദക്ഷിണ കൊറിയ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ മികച്ച സ്വീകാര്യത നേടിയ ശേഷം 2015 ജൂലൈയിലാണ് ഹ്യുണ്ടായി ക്രെറ്റ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവന്നത്. 2020-ല്‍ മിഡ്‌സൈസ് എസ്‌യുവിക്ക് തലമുറ മാറ്റം സംഭവിച്ചു. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയില്‍ നിശ്ചലമായ കാലഘട്ടത്തില്‍ പോലും ക്രെറ്റ ഹ്യുണ്ടായിക്ക് സ്ഥിരമായി മികച്ച വില്‍പ്പന സമ്മാനിച്ചു. 2020-ന് ശേഷവും കാലാനുസൃതമായ നവീകരണങ്ങള്‍ കാറില്‍ കൊറിയക്കാര്‍ നടത്തി.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ക്രെറ്റക്ക് ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായിരുന്നു. അതിന് ശേഷം ക്രെറ്റയുടെ വില്‍പ്പന കുതിച്ചുയരുന്നതാണ് കണ്ടത്. മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവിയാണ് ക്രെറ്റ. ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറും ക്രെറ്റയാണ്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ക്രെറ്റയുടെ 2025 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പനയാണ് ക്രെറ്റ രേഖപ്പെടുത്തിയത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

2024-ലെ ബ്ലോക്ക്ബസ്റ്റര്‍ വില്‍പ്പന ഹ്യുണ്ടായി ക്രെറ്റ പുതുവര്‍ഷത്തിലും തുടരാനുള്ള ഒരുക്കത്തിലാണ്. 2025 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായ ജനുവരിയില്‍ ഹ്യുണ്ടായി ആകെ 18,522 ക്രെറ്റ കാറുകള്‍ വിറ്റു. ഇതോടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനുശേഷം ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ക്രെറ്റ കാറുകള്‍ വിറ്റഴിച്ച മാസമായി 2025 ജനുവരി മാറി. 17,497 യൂണിറ്റുകള്‍ വിറ്റ 2024 ഒക്‌ടോബറിനായിരുന്നു മുന്‍ റെക്കോഡ്.
ജനുവരി മാസം ഇന്ത്യയിലെ നമ്പര്‍ 1 എസ്യുവിയും ക്രെറ്റയാണ്. കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം ഓരോ മണിക്കൂറിലും 88-ലധികം ക്രെറ്റ കാറുകള്‍ വിറ്റു. ഹ്യുണ്ടായി ക്രെറ്റ ഐസിഇ പതിപ്പുകളുടെയും ജനുവരിയില്‍ പുറത്തിറക്കിയ ക്രെറ്റ ഇലക്ട്രിക്കിന്റെയും ചേര്‍ത്തുള്ള വില്‍പ്പനയാണിത്. 2024 ജനുവരിയിലെ വില്‍പ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പാള്‍ വില്‍പ്പനയില്‍ 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 12 മാസം മുമ്പ് ക്രെറ്റയുടെ വില്‍പ്പന 13212 യൂണിറ്റ് മാത്രമായിരുന്നു.

ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പനയുടെ 67.6 ശതമാനം സംഭാവന ചെയ്യുന്നത് ക്രെറ്റയാണ്. വെറും 6 മാസം കൊണ്ടാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. 2024-ല്‍ മാത്രം മിഡ്‌സൈസ് എസ്‌യുവി 1,86,919 യൂണിറ്റ് വില്‍പ്പന നേടി. 2025 ജനുവരിയില്‍ 18,522 കാറുകള്‍ വിറ്റഴിക്കപ്പെട്ടതോടെ ഒരു മാസത്തിനുള്ളില്‍ 20,000 ഹ്യുണ്ടായി ക്രെറ്റ കാറുകള്‍ വില്‍ക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് നിസ്സംശയം പറയാം. ക്രെറ്റ ഇലക്ട്രിക്കിന്റെ വരവ് ഇതിന് മുതല്‍ക്കൂട്ടാകും.
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായി ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. ഏഴ് വേരിയന്റുകളില്‍ ക്രെറ്റ വാങ്ങാം. 4 ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ട്. അടുത്തിടെ ക്രെറ്റ കാറുകള്‍ക്ക് ഹ്യുണ്ടായി 13000 രൂപ വരെ കൂട്ടിയിരുന്നു. നിലവില്‍ ഹ്യുണ്ടായി ക്രെറ്റക്ക് 11 ലക്ഷം മുതല്‍ 20.42 ലക്ഷം രൂപ വരെയാണ് വില.

അടുത്തിടെ 2025 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് പുറത്തിറക്കിയത്. ആമുഖ വിലയായി 17.99 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നര്. 42 kWh, 51 kWh ബാറ്ററി പായ്ക്കുകള്‍ ലഭിക്കുന്ന ക്രെറ്റക്ക് 390 കിലോമീറ്റര്‍ മുതല്‍ 473 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. ലോംഗ് റേഞ്ച് പതിപ്പ് 7.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മാത്രമല്ല, ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 10-80 ശതമാനവും 11kW വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളില്‍ 10-100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയും. ബാഹ്യ ഉപകരണങ്ങള്‍ക്ക് പവര്‍ നല്‍കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന വെഹിക്കിള്‍ ടു ലോഡ് (V2L) ഫീച്ചറുകം ഈ ഇലക്ട്രിക് വാഹനം വാഗ്ദാനം ചെയ്യുന്നു. ഒരു മോഡേണ്‍ ഇവിയില്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന എല്ലാ ഫീച്ചറുകളുമായി വരുന്ന ഇവിയുടെ ഡെലിവറി ഉടന്‍ ആരംഭിക്കും.


Click it and Unblock the Notifications








