കാല് കൊടുത്താല്‍ പറക്കും, 18 കി.മീ മൈലേജുമുണ്ട്! പക്ഷേ, ഈ കാര്‍ വാങ്ങാന്‍ ഇനി കൂടുതല്‍ പൈസ ഇറക്കണം

2025 ജനുവരി 1 മുതല്‍ തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി അറിയിച്ചിരുന്നു. പരമാവധി 25,000 രൂപയുടെ വര്‍ധനവ് ഉണ്ടാവുമെന്നാണ് ഹ്യുണ്ടായി മോട്ടോര്‍ കമ്പനി അറിയിച്ചിരുന്നത്. മോഡലിന് അനുസരിച്ച് വില വര്‍ധനവ് വ്യത്യാസപ്പെടുമെന്നും അറിയിച്ചിരുന്നു. ഒന്നിലധികം ഘടകങ്ങളാണ് ഈ വില വര്‍ധനവിന് കാരണമായത്. മെറ്റീരിയലുകളും ഘടകങ്ങളും ഉള്‍പ്പെടെ വര്‍ധിച്ചു വരുന്ന ഇന്‍പുട്ട് ചെലവുകളാണ് ഇതില്‍ പ്രധാനം. രൂപയുടെ വിനിമയ നിരക്ക് കുറയുന്നത് ഇറക്കുമതി ചെലവും അതിനൊപ്പം നിര്‍മാണത്തിന്റെ മൊത്തത്തിലുള്ള ചെലവും കുത്തനെ ഉയര്‍ത്തി.

സ്റ്റീല്‍, അലുമിനിയം, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വര്‍ധിച്ചു വരുന്ന ഇന്‍പുട്ട് ചെലവുകള്‍ കാരണം വില കൂട്ടുകയല്ലാതെ നിര്‍വാഹമില്ലെന്ന നിലയിലേക്ക് ബ്രാന്‍ഡുകളെ എത്തിച്ചു. ഹ്യുണ്ടായി ഈ മാസം അതിന്റെ മുഴുവന്‍ മോഡല്‍ ശ്രേണിയിയിലും വില ഉയര്‍ത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റയുടെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ ക്രെറ്റ N ലൈന്‍ മോഡലിന്റെയും വില കൂട്ടി.

hyundai creta n line

ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ N8, N10 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഈ രണ്ട് വേരിയന്റുകളുടെയും വില കമ്പനി 11,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ എസ്‌യുവിയുടെ പ്രാരംഭ വില 16.93 ലക്ഷം രൂപയായി. ടോപ് സ്‌പെക് വേരിയന്റിന് ഇനി മുതല്‍ 20.56 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റന്‍ ഗ്രേ മാറ്റ്, തണ്ടര്‍ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്‌ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മോണോടോണ്‍, ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ വാങ്ങാനാവും. സ്റ്റാന്‍ഡേര്‍ഡ് ടര്‍ബോ പെട്രോള്‍ പതിപ്പിനേക്കാള്‍ അല്‍പ്പം കൂടുതല്‍ സവിശേഷമാക്കുന്നതിന് നിരവധി വിഷ്വല്‍, മെക്കാനിക്കല്‍ അപ്‌ഗ്രേഡുകള്‍ക്കൊപ്പമാണ് ക്രെറ്റ N ലൈന്‍ വരുന്നത്.

hyundai creta n line rear profile

ഇതില്‍ പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, N ലൈന്‍ ബാഡ്ജിംഗോടു കൂടിയ ട്വീക്ക് ചെയ്ത ഗ്രില്‍, ചുറ്റിനും റെഡ് ആക്സന്റുകള്‍, റിയര്‍ സ്പോയിലര്‍, റീഡിസൈന്‍ ചെയ്ത 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പ് എന്നിവയെല്ലാമാണ് ആ മാറ്റങ്ങള്‍.കാറിന്റെ ക്യാബിനില്‍ പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയില്‍ നിന്ന് വിട്ടുപോയ ഒരു സ്‌പോര്‍ട്ടിയര്‍ സ്റ്റിയറിംഗ് വീലും ഗിയര്‍ സെലക്ടറും ഇതിന് ലഭിക്കുന്നു.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായുള്ള ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോസ് സോഴ്സ് മ്യൂസിക് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ഡ്യുവല്‍ ഡാഷ് ക്യാമറ, പവര്‍, വെന്റിലേറ്റഡ് ഡ്രൈവര്‍ സീറ്റ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള സവിശേഷതകളാണ് ഹ്യുണ്ടായി ക്രെറ്റ N ലൈനില്‍ സജ്ജീകരിച്ചിട്ടുള്ളത്.

hyundai creta n line interior

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 158 bhp പവറും 253 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ക്രെറ്റ N ലൈന്‍ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഈ T-GDi യൂണിറ്റ് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് (DCT) ഇണചേര്‍ക്കുന്നത്. 8.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ക്രെറ്റയുടെ പെര്‍ഫോമന്‍സ് പതിപ്പിനാവുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

പെര്‍ഫോമന്‍സ് കൂടുമെങ്കിലും ക്രെറ്റ N ലൈന്‍ എസ്‌യുവിയുടെ മൈലേജ് വല്ലാതെ കുറയുന്നുമില്ല. മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 18 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകള്‍ ലിറ്ററിന് 18.2 കിലോമീറ്ററും മൈലേജ് തരുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിനിനൊപ്പം ലഭ്യമായ സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റ ഡിസിടി മോഡലുകള്‍ക്ക് 18.4 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

More from DriveSpark

Article Published On: Monday, January 6, 2025, 19:30 [IST]
English summary
Hyundai creta n line received price hike of rs 11000 check out new prices here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X