27 കി.മീ മൈലേജുള്ള കാറിന്റെ 'ചീപ്പ്' വേരിയന്റ് പുറത്തിറങ്ങി! 5 അംഗ കുടുംബത്തിന് ഇത് ധാരാളം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന മൈക്രോ എസ്‌യുവിയാണ് എക്‌സ്റ്റര്‍. ചുരുങ്ങിയ കാറുകള്‍ കൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നായി മാറിയ എക്‌സ്റ്റര്‍ പെട്രോള്‍, പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ എന്നീ ഓപ്ഷനുകളില്‍ വാങ്ങാം. ഇപ്പോള്‍ കമ്പനി ഒരു പുത്തന്‍ എന്‍ട്രി ലെവല്‍ ട്രിം അവതരിപ്പിച്ച് എക്‌സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോ നിര വിപുലീകരിച്ചിരിക്കുകയാണ്. സിഎന്‍ജി വാഹന ശ്രേണിയിലെ പ്രധാന നവീകരണത്തിന്റെ ഭാഗമായി 7.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് എക്‌സ്റ്റര്‍ സിഎന്‍ജി EX വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ സിഎന്‍ജി കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തില്‍ വിവിധ വില നിലവാരത്തില്‍ എക്‌സ്റ്റര്‍ ഓഫര്‍ ചെയ്യാനാണ് ഹ്യുണ്ടായിയുടെ നീക്കം. നേരത്തെ 8.64 ലക്ഷം രൂപയുണ്ടായിരുന്ന S ആയിരുന്നു ഏറ്റവും താങ്ങാനാകുന്ന വിലയുള്ള സിഎന്‍ജി വേരിയന്റ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ രാജ്യവ്യാപകമായി ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് മോഡല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

hyundai exter ex hy cng duo launched

ഹ്യുണ്ടായി എക്സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോ EX വേരിയന്റില്‍ 1.2 ലിറ്റര്‍ ബൈ-ഫ്യുവല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 68 bhp പവറും 95.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. അതായത് ഓട്ടോമാറ്റിക് ഓപ്ഷനില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കില്ല. എന്നിരുന്നാലും കാര്യക്ഷമതയുടെയും സൗകര്യത്തിന്റെയും സംയോജനം ഈ വാഹനം ഉറപ്പാക്കുന്നുവെന്നാണ് ഹ്യുണ്ടായി പറയുന്നത്.

സിഎന്‍ജി ടാങ്കുകള്‍ ബൂട്ട് സ്‌പെയ്‌സ് കവരുന്നതിന് പരിഹാരമായി ട്വിന്‍ സിലണ്ടര്‍ സാങ്കേതികവിദ്യ ആദ്യമ കൊണ്ടുവന്നത് ടാറ്റ മോട്ടോര്‍സ് ആയിരുന്നു. ഇപ്പോള്‍ ഹ്യുണ്ടായിയും തങ്ങളുടെ കാറുകളുടെ ബൂട്ട് സ്‌പെയ്‌സ് കൂടുതല്‍ വിശാലമാക്കാനായി 60 ലിറ്റര്‍ ശേഷിയുള്ള രണ്ട് ചെറിയ സിഎന്‍ജി സിലിണ്ടറുകളാണ് നല്‍കുന്നത്. പെട്രോളിനും സിഎന്‍ജിക്കും ഇടയില്‍ സുഗമമായ മാറ്റം സാധ്യമാക്കുന്നതിനായി ഒരു സംയോജിത ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും നല്‍കിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു.

കിലോഗ്രാമിന് 27 കിലോമീറ്ററാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ ഹൈ-ഡ്യുവോ സിഎന്‍ജിയുടെ ARAI ക്ലെയിംഡ് മൈലേജ്. ഹ്യുണ്ടായി എക്‌സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോ EX മൈലേജില്‍ മാത്രമല്ല സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കുന്നു. ഈ കാറില്‍ 6 എയര്‍ബാഗുകളും 4.2 ഇഞ്ച് കളര്‍ TFT മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ഉണ്ട്. കൂടാതെ വാഹനത്തില്‍ സിഗ്‌നേച്ചര്‍ H-എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള സൗകര്യം, കീലെസ് എന്‍ട്രി എന്നിവയുണ്ട്.

അത്യന്തം മത്സരം നിറഞ്ഞ കോംപാക്റ്റ് എസ്യുവി വിഭാഗത്തിലാണ് ഹ്യുണ്ടായി എക്സ്റ്റര്‍ മാറ്റുരക്കുന്നത്. ടാറ്റ പഞ്ചാണ് നേരിട്ടുള്ള എതിരാളി. റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയുടെ താഴ്ന്ന വേരിയന്റുകളുമായും മത്സരമുണ്ട്. മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമായ പഞ്ചിനെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും എക്‌സ്റ്റര്‍ ഓരോ മാസവും മാന്യമായ വില്‍പ്പന നേടുന്നുണ്ട്.

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി 2025 ഏപ്രിലില്‍ ഹ്യുണ്ടായി എക്‌സ്റ്ററിന് കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോ എസ്‌യുവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ എക്‌സ്-ഷോറൂം വിലയില്‍ 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.ഇത് എക്സ്റ്റര്‍ കാറിനെ കൂടുതല്‍ ആകര്‍ഷകമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു. എന്നിരുന്നാലും ഈ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്ത ഹ്യുണ്ടായി ഷോറൂമുകള്‍ സന്ദര്‍ശിക്കുക.

6.20 ലക്ഷം മുതല്‍ 10.51 ലക്ഷം വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. സ്റ്റാന്‍ഡേര്‍ഡ് എക്‌സ്റ്ററില്‍ 1.2 ലിറ്റര്‍ കപ്പ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 82 bhp പവറും 113.8 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇത് രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു എഎംടി ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ സിഎന്‍ജി വാഹനങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതാണ് ഹ്യുണ്ടായി എക്സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോ EX വേരിയന്റിന്റെ ലോഞ്ച്. എക്‌സ്റ്റര്‍ സിഎന്‍ജിയുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഈ വേരിയന്റ് വരും മാസങ്ങളില്‍ വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം, മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകള്‍, ബൈ-ഫ്യുവല്‍ എഞ്ചിന്റെ വൈവിധ്യം എന്നിവയാല്‍ ഈ കാര്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും.

More from DriveSpark

Article Published On: Monday, April 7, 2025, 15:12 [IST]
English summary
Hyundai exter hy cng duo new entry level trim ex launched at rs 7 50 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X