പഞ്ചിനെ പഞ്ചറാക്കിയ കുഞ്ഞൻ! 27 KM മൈലേജുളള ക്രോസ്ഓവർ എസ്‌യുവിക്ക് വേണ്ടി പിടിയും വലിയും
കുഞ്ഞൻ സെഗ്മെൻ്റ് എന്നാണ് പേരെങ്കിലും ക്രോസ് ഓവർ എസ്‌യുവിയായി കൊറിയൻ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിച്ച മോഡലാണ് ഹ്യുണ്ടായി എക്സ്റ്റർ. അവതരിപ്പിച്ചത് മുതൽ വിൽപ്പനയിലും ഡിമാൻ്റിലും മുന്നിൽ തന്നെയുണ്ട്. നവംബർ മാസത്തിൽ 5705 യൂണിറ്റുകളാണ് ബ്രാൻഡ് വിറ്റത്. ജിഎസ്ടി വെട്ടികുറച്ചിട്ടു വാഹനത്തിൻ്റെ വിൽപ്പനയിൽ കമ്പനി പ്രതീക്ഷിച്ച മുന്നേറ്റ് നേടാൻ സാധിച്ചില്ല എങ്കിലും മാന്യമായ വിൽപ്പന നിലനിർത്താൻ മോഡലിന് സാധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി എക്സ്റ്റര്‍.
മോഡലിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാലോ. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ മാത്രമാണ് എക്സ്റ്റര്‍ വിപണിയില്‍ എത്തുന്നത്. മൊത്തം വില്‍പ്പനയുടെ കാര്യത്തില്‍ പഞ്ചിനേക്കാള്‍ ബഹുദൂരം പിന്നിലാണ് എക്സ്റ്റര്‍. മികച്ച മൈലേജും താങ്ങാനാവുന്ന വിലയുമുള്ള ഒരു കാറായത് കൊണ്ട് തന്നെ എല്ലാ മാസവും തരക്കേടില്ലാത്ത വിൽപ്പനയുണ്ട്.

ചെറു കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ എക്സ്റ്ററിന്റെ പ്രാരംഭ വില 6 ലക്ഷത്തില്‍ താഴെ എത്തിയിരുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എക്സ്റ്ററിന്റെ ബേസ് വേരിയന്റിന്റെ വില 5.68 ലക്ഷം രൂപയാണ്. അതേസമയം, ഇതിന്റെ ടോപ്പ് വേരിയന്റിന് 9.61 ലക്ഷം രൂപയാണ് വില. ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള കൊച്ചിയിലെ എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
പവര്‍ട്രെയിന്‍ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഓറയിലും ഗ്രാന്‍ഡ് i10 നിയോസിലും കണ്ടുപരിചിതമായ അതേ 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്റ്ററിനും തുടിപ്പേകുന്നത്. പെട്രോള്‍ മോഡില്‍ കപ്പ സീരീസ് എഞ്ചിന്‍ 81.8 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് 67.7 bhp, 95.2 Nm എന്നിങ്ങനെയായി മാറുന്നുണ്ട്. എക്സ്റ്റര്‍ പെട്രോള്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നത്.

അതേസമയം സിഎന്‍ജി പതിപ്പ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. എക്‌സ്റ്ററിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ എഎംടി പതിപ്പുകള്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. കിലോഗ്രാമിന് 27.1 കിലോമീറ്ററാണ് എക്സ്റ്റര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.
സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറ ഡാഷ്‌ക്യാം, 20.32 സെന്റീമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നീ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് എക്‌സ്റ്റര്‍ വരുന്നത്.

എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന എക്സ്റ്റര്‍ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ്. വില, മൈലേജ്, സേഫ്റ്റി എന്നീ വിഭാഗങ്ങളിലെല്ലാം മികവ് പുലര്‍ത്തുന്ന എക്സ്റ്റര്‍ ടാറ്റ പഞ്ചിന് മികച്ചൊരു ബദലായി കണക്കാക്കപ്പെടുന്നു. ടാറ്റ പഞ്ച് അല്ലാതെ ഒരു മൈക്രോ എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹ്യുണ്ടായി എക്സ്റ്റര്‍ ധൈര്യമായി പരിഗണിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








