പഞ്ചിനെ പഞ്ചറാക്കാന്‍ ഹ്യുണ്ടായിയുടെ വിലകുറഞ്ഞ കാര്‍; പുതിയ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി എക്സ്റ്റര്‍. ടാറ്റ പഞ്ചിനെ നേരിടാനായി 2023 ജൂലൈയിലാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. വിപണിയില്‍ എത്തി 2 വര്‍ഷം കൊണ്ട് 1.65 ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ എക്‌സ്റ്ററിന് സാധിച്ചിരുന്നു. താങ്ങാനാകുന്ന വിലയില്‍ കൈനിറയെ ഫീച്ചറുകളും സുരക്ഷയും ഒപ്പം കിടിലന്‍ മൈലേജുമുള്ള ഈ കാർ അതിവേഗം ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി.ഹ്യുണ്ടായി ഉടന്‍ എക്സ്റ്ററിന്റെ മുഖംമിനുക്കാന്‍ പോകുകയാണ്. ഹാച്ച്ബാക്കിന്റെ വിലയില്‍ ലഭിക്കുന്ന കുഞ്ഞന്‍ എസ്‌യുവിയില്‍ നടപ്പാക്കാന്‍ പോകുന്ന ചില പരിഷ്‌കാരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് വിശദമായി വായിക്കാം.

എക്‌സ്റ്ററിന്റെ ഫെയ്സ്ലിഫ്റ്റ് മോഡലില്‍ സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ മാത്രമായിരിക്കില്ല ഉണ്ടാകുക. എസ്‌യുവിയില്‍ പുതിയ ചില ഫീച്ചറുകളും ഹ്യുണ്ടായി ചേര്‍ക്കുമെന്നാണ് വിവരം. ഹ്യുണ്ടായിയുടെ അടുത്ത തലമുറ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഹ്യുണ്ടായി എക്‌സ്റ്റര്‍ ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ഉള്‍പ്പെടുത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓട്ടോ ഓപ്പറേറ്റിംഗ് സിസ്റ്റവും (AAOS) ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

hyundai exter interior

അങ്ങനെ വന്നാല്‍, ആന്‍ഡ്രോയിഡ് ഓട്ടോ ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് കാറായി ഹ്യുണ്ടായി എക്‌സ്റ്റര്‍ മാറും. ഹ്യുണ്ടായി എക്‌സ്റ്റര്‍ ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ഇരട്ട സ്‌ക്രീന്‍ സജ്ജീകരണവും ഉണ്ടായിരിക്കുമെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്‌ക്രീന്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്ന് ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കും.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് 12.9 ഇഞ്ച് വലുപ്പവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് 9.9 ഇഞ്ച് വലുപ്പവുമുണ്ടാകും. ഹ്യുണ്ടായി എക്‌സ്റ്ററിന് പവര്‍ട്രെയിന്‍ വശം മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ഓറയിലും ഗ്രാന്‍ഡ് i10 നിയോസിലും കണ്ടുപരിചിതമായ അതേ 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

hyundai exter side view

പെട്രോള്‍ മോഡില്‍ കപ്പ സീരീസ് എഞ്ചിന്‍ 81.8 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ പവര്‍ ഔട്ട്പുട്ട് 67.7 bhp, 95.2 Nm എന്നിങ്ങനെയായി മാറുന്നുണ്ട്. എക്സ്റ്റര്‍ പെട്രോള്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാണ് വരുന്നത്. അതേസമയം സിഎന്‍ജി പതിപ്പ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക.

മൈക്രോ എസ്‌യുവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ വാഹനത്തിന്റെ എഎംടി പതിപ്പുകള്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. കിലോഗ്രാമിന് 27.1 കിലോമീറ്ററാണ് എക്സ്റ്റര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. സേഫ്റ്റിയുടെ കാര്യത്തിലും എക്സ്റ്റര്‍ മികച്ച് നില്‍ക്കുന്നു.

hyundao exter sunroof

എക്സ്റ്ററിന്റെ ബേസ് വേരിയന്റിലടക്കം കമ്പനി 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ എന്നിവയും ഹ്യുണ്ടായി എക്സ്റ്ററില്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 5.68 ലക്ഷം രൂപ മാത്രമാണ് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില 9.61 ലക്ഷം രൂപ മാത്രമാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്. അപ്‌ഡേറ്റുകളുള്ളതിനാല്‍ ഫെയ്‌സ്‌ലിഫ്റ്റഡ് എക്‌സ്റ്ററിന് അല്‍പ്പം വില അധികം കൊടുക്കേണ്ടി വരും. മുഖംമിനുക്കി വരുന്ന എക്‌സ്റ്റര്‍ ടാറ്റ പഞ്ചിന് വെല്ലുവിളി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. ഹ്യുണ്ടായി എക്സ്റ്റര്‍ ഫെയ്സ്ലിഫ്റ്റ് 2026 അവസാനമോ 2027-ന്റെ തുടക്കത്തിലോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, October 16, 2025, 18:48 [IST]
English summary
Hyundai exter will get new features including brand s next generation infotainment system
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X