ഹ്യുണ്ടായിക്കും 'രാഹു'കാലം! ക്രാഷ് ടെസ്റ്റിൽ തോറ്റ് തൊപ്പിയിട്ട് ഹാച്ച്ബാക്ക്

സേഫ്റ്റിക്കാണല്ലോ ഇപ്പോൾ ഉപഭോക്താക്കൾ എല്ലാവരും പ്രാധാന്യം നൽകുന്നത്. അത് കൊണ്ട് തന്നെ പുതിയ വാഹനം വാങ്ങാൻ പോകുമ്പോഴും ക്രാഷ് ടെസ്റ്റിൽ എത്ര സ്റ്റാറുണ്ടെന്നാണ് എല്ലാവർക്കും അറിയേണ്ടത്. അത് കൊണ്ട് എല്ലാ വാഹന ബ്രാൻഡുകളും തങ്ങളുടെ എല്ലാ മോഡലുകളുടേയും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ തിരക്കിലാണ്. പക്ഷേ നിർഭാഗ്യവശാൽ ജനപ്രിയ ബ്രാൻഡായ ഹ്യുണ്ടായിയുടെ കുഞ്ഞൻ ഹാച്ച്ബാക്കിന് ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യമാണ് കിട്ടിയിരിക്കുന്നത്. പ്രത്യേകിച്ച് മുതിർന്നവരുടെ സുരക്ഷയിൽ മോഡലിന് ഒരു സ്റ്റാർ പോലും നേടാൻ സാധിച്ചില്ല എന്നതാണ് സങ്കടകരം. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഗ്ലോബൽ എൻക്യാപിൽ സേഫർ കാർസ് ഫോർ ആഫ്രിക്ക ക്യാമ്പയിനിലാണ് ഹ്യുണ്ടായിയുടെ കുഞ്ഞൻ ഹാച്ച്ബാക്കിന് വട്ടപൂജ്യം കിട്ടിയത്. കുട്ടികളുടെ സുരക്ഷയ്ക്കായി മോഡൽ ത്രീ സ്റ്റാർ നേടിയെങ്കിലും, മുതിർന്നവരുടെ സുരക്ഷയിൽ വലിയ പോരായ്മകളാണ് പരിശോധനയിൽ കണ്ടെത്തിയത് സുരക്ഷ കുറവായത് കൊണ്ട് തന്നെ ഇത് ജീവന് ഭീഷണിയായ പരിക്കുകൾക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Hyundai Grand i10 Scores Zero Stars In Safety Test

ഹ്യുണ്ടായിയുടെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളിൽ ഡ്രൈവർ, പാസഞ്ചർ ഫ്രണ്ടൽ എയർബാഗുകൾ ഉൾപ്പെടുന്നുണ്ട്, എന്നാൽ സൈഡ് ബോഡി അല്ലെങ്കിൽ ഹെഡ് പ്രൊട്ടക്ഷന് ഒന്നും തന്നെയില്ല എന്ന് മാത്രമല്ല, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനവും ലഭിക്കുന്നില്ല. മുന്നിൽ നിന്നുള്ള ഇടിയിൽ ഡ്രൈവറുടെ നെഞ്ചിന് ദുർബലമായ സംരക്ഷണമാണ് ലഭിക്കുന്നത്.

സൈഡ് ഇംപാക്ട് ടെസ്റ്റിൽ മുതിർന്നവർക്ക് ജീവന് ഭീഷണിയായേക്കാവുന്ന പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നെഞ്ച് പോലുള്ള ഭാഗങ്ങളിൽ ടെസ്റ്റിൽ നിഷ്കർഷിക്കുന്ന അളവിലും കൂടുതൽ പരിക്കുകളുണ്ട്, ഇത് മുലമാണ് മുതിർന്നവരുടെ സംരക്ഷണത്തിന് പൂജ്യം പോയിൻ്റുകൾ ലഭിച്ചത്. വാഹനത്തിൻ്റെ ബോഡിഷെല്ലും പ്രര്യാപ്തമല്ല എന്നാണ് ടെസ്റ്റിൽ നിന്ന് വ്യക്തമായത്.

Hyundai Grand i10 Scores Zero Stars In Safety Test

ക്യാമ്പയിൻ്റെ ഭാഗമായിട്ട് ഇന്ത്യയിൽ നിർമിച്ച ഹ്യുണ്ടായി ഗ്രാൻഡ് i10 പരീക്ഷിച്ചതിൽ നിരാശാജനകമായ ഫലങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹ്യുണ്ടായി ഗ്രാൻഡ് i10 ന്റെ സീറോ-സ്റ്റാർ റേറ്റിംഗ്, എല്ലാ വിപണികൾക്കും തുല്യ സുരക്ഷ ഉറപ്പാക്കാൻ ബ്രാൻഡിനുളള ഒരു ഓർമപ്പെടുത്തലായി വേണം കരുതാൻ. സൈഡ് പ്രൊട്ടക്ഷൻ സംവിധാനങ്ങളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും സ്റ്റാൻഡേർഡായി ഇല്ലാതെ ഒരു വാഹനവും ഇവിടെ വിൽക്കരുതെന്നാണ് ഓട്ടോമൊബൈൽ അസോസിയേഷൻ നിർദേശിക്കുന്നത്.

എറ, മാഗ്ന, സ്‌പോർട്‌സ്, സ്‌പോർട്‌സ് (O), ആസ്റ്റ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് വേരിയന്റുകളിലാണ് കുഞ്ഞൻ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി വിപണിയിൽ എത്തിക്കുന്നത്. 83 bhp പവറിൽ പരമാവധി 113.8 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് i10 നിയോസിന്റെ ഹൃദയം.

Hyundai Grand i10 Scores Zero Stars In Safety Test

5-സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളും കോംപാക്‌ട് ഹാച്ച്ബാക്കിന് ലഭിക്കും. ബൈ-ഫ്യുവൽ സിഎൻജി വേരിയന്റിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂ. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, പെർഫോമൻസ് കണക്കുകളിലും മാറ്റമുണ്ടാവും. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ കാറഇന് 69 bhp കരുത്തിൽ 95.2 Nm torque ആണ് നൽകാനാവുക.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് മോഡലുകൾക്ക് 18 കിലോമീറ്റർ മൈലേജും സിഎൻജി വേരിയന്റുകൾക്ക് 27 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യണ്ടായി അവകാശപ്പെടുന്നത്. ഒന്നാന്തരം ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും മികച്ച ഇന്റീരിയർ സ്പേസും ചേർന്ന മികച്ചൊരു ഫാമിലി കാറായാണ് ഹ്യുണ്ടായി നിയോസ് അറിയപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 4, 2025, 17:00 [IST]
English summary
Hyundai grand i10 scores zero stars in safety tests details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X