ഇനി കറുപ്പണിഞ്ഞ ഹാച്ച്ബാക്കിൽ കറങ്ങാം; നൈറ്റ് എഡീഷൻ i20 എത്തി തുടങ്ങി

ഏതൊരു കാറും കറുപ്പ് നിറത്തിൽ കൂടുതൽ അഴകായി തോന്നും, പ്രത്യേകിച്ച് ഒരു നൈറ്റ് എഡീഷനാണെങ്കിൽ പറയുകയേ വേണ്ട. ടാറ്റ മോട്ടോർസ് ബ്ലാക്ക് എഡീഷൻ അവതരിപ്പിക്കുന്നതിൽ വിരുതൻമാരാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇതിൻ്റെ ചുവടുപിടിച്ച് പല ബ്രാൻഡുകളും തങ്ങളുടെ മോഡലുകൾക്ക് ഒരു നൈറ്റ് എഡീഷൻ അല്ലെങ്കിൽ ബ്ലാക്ക് എഡീഷൻ സമ്മാനിക്കാറുണ്ട്. അത്തരത്തിൽ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ മോഡലുകളെ കറുപ്പണിയിച്ചിരുന്നു. അതിൽ യുവാക്കളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കായ i20-യും ഉണ്ടായിരുന്നു. ഇപ്പോഴിതാ കറുപ്പണിഞ്ഞ ഹാച്ച്ബാക്ക് പുറത്തിറക്കിയിരിക്കുകയാണ്. ലുക്കിൻ്റെ കാര്യത്തിൽ ഒട്ടും കുറവ് വരാതെ തന്നെയാണ് തങ്ങളുടെ നൈറ്റ് എഡീഷൻ വിപണിയിലെത്തിച്ചിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികവ് തേടുന്ന യുവാക്കളെ ലക്ഷ്യം വച്ചുള്ള നൈറ്റ് ട്രീറ്റ്‌മെന്റ് ഡാര്‍ക്ക് കോസ്‌മെറ്റിക് ടച്ചുകള്‍, ബ്രാസ് ഇന്റീരിയര്‍ ഇന്‍സെര്‍ട്ടുകള്‍ എന്നിവ നല്‍കി കാറിന്റെ സ്‌പോര്‍ട്ടിയര്‍ ഫീല്‍ ഉയര്‍ത്തുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ I10 നൈറ്റ് എഡിഷന് 9.14 ലക്ഷം മുതല്‍ 11.34 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വിലയിട്ടിരിക്കുന്നത്.

Hyundai showcased i20 knight edition

i20 നൈറ്റിൽ ലഭിക്കുന്നത് വളരെ പരിചിതമായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് നൽകിയിരിക്കുന്നത്. മാനുവല്‍, CVT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. കൂടുതല്‍ പവര്‍ വേണ്ടവര്‍ക്ക് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനോട് കൂടി വരുന്ന i20 N ലൈന്‍ നൈറ്റ് സ്വന്തമാക്കാം. ഇതിന്റെ വില 11.42 ലക്ഷം മുതല്‍ 12.52 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

ഹാച്ച്ബാക്കിൻ്റെ ഡിസൈൻ ഘടകങ്ങളിലേക്ക് നോക്കിയാൽ ബ്ലാക്ക് അലോയ് വീലുകൾ അത് പോലെ തന്നെ റൂഫ് റെയിലുകൾ, കറുത്ത് സ്കിഡ് പ്ലേറ്റുകളും ഒപ്പം തന്നെ ബ്ലാക്ക് ഫിനിഷ് ഉളള മിററുകളും എടുത്തു കാണാം.ഹ്യുണ്ടായിയുടെ ലോഗോകൾ മാറ്റ് ബ്ലാക്കിലാണ് തീർത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലാണ് ബ്രേക്ക് കാലിപ്പറുകൾ തീർത്തിരിക്കുന്നത്, അതിനൊപ്പം തന്നെ നൈറ്റ് എഡീഷൻ ലോഗോയും മനോഹരമായി നൽകിയിട്ടുണ്ട്.അകത്തും കറുപ്പിൻ്റെ ആധിപത്യം തന്നെയാണ് കാണാൻ സാധിക്കുന്നത്.

i20 യുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ എക്സിക്യൂട്ടീവ് മാഗ്ന വേരിയന്റ് ചേര്‍ത്ത് 2025 i20 ലൈനപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. പുതിയ വേരിയന്റ് ഏറയ്ക്കും മാഗ്നയ്ക്കും ഇടയിലാണ്. ഇതിനുപുറമെ മാഗ്ന മുതല്‍ മിഡ്-ലെവല്‍ വേരിയന്റുകളിലെ സൗകര്യങ്ങളുടെ നിലവാരവും ഹ്യുണ്ടായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായി i20 മാഗ്ന എക്സിക്യൂട്ടീവ് വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സവിശേഷതകളും മികച്ച സുരക്ഷയും ലഭിക്കുമെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പ് കമ്പനി നൽകുന്നുണ്ട്.

ഹ്യുണ്ടായി i20 മാഗ്ന എക്സിക്യൂട്ടീവില്‍, ഉപഭോക്താക്കള്‍ക്ക് 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ ലഭിക്കുന്നു. ഇതിനെല്ലാം പുറമെ, കവറുകള്‍ ഉള്ള 15 ഇഞ്ച് വീലുകള്‍, ടിഎഫ്ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടയര്‍പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയും ഇതിന് ലഭിക്കുന്നുണ്ട്.

ഇതിന്റെ കൂടെ ഹ്യുണ്ടായി I20 മാഗ്ന, സ്പോര്‍ട്സ് ട്രിമ്മുകള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഹ്യുണ്ടായി ഇപ്പോള്‍ മാഗ്ന വേരിയന്റില്‍ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷനും ( iVT) ഇലക്ട്രിക് സണ്‍റൂഫും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സ്‌പോര്‍ട്‌സ് (O) വേരിയന്റില്‍ ഇപ്പോള്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള സ്മാര്‍ട്ട് കീ, ഇലക്ട്രിക് സണ്‍റൂഫ്, ബോസ് 7-സ്പീക്കര്‍ സിസ്റ്റം തുടങ്ങിയ നിരവധി പുതിയ സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 20, 2025, 15:05 [IST]
English summary
Hyundai i20 knight edition exhibited all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X