വരുന്നത് 26 പുതിയ മോഡലുകൾ! മുടക്കുന്നത് 45000 കോടി, ഹ്യുണ്ടായി ഇനി വിപണിയിലെ രാജാവ്

കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി രാജ്യത്ത് ജനപ്രിയ ബ്രാൻഡായി മാറാൻ അധികം കാലം വേണ്ടി വന്നില്ല. ട്രെൻഡിന് അനുസരിച്ച് തങ്ങളുടെ മോഡലുകളിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തുന്നതിൽ മിടുക്കരാണ് എന്ന് വേണം പറയാൻ. ഭാവി മുന്നിൽ കണ്ട് നിരവധി ബ്രാൻഡുകൾ രാജ്യത്ത് നിരവധി നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ എല്ലാം പെട്ടിയിൽ ആണി അടിച്ചു കൊണ്ട് ഹ്യുണ്ടായി 2030 -ഓടെ രാജ്യത്ത് 45000 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ 26 പുതിയ മോഡലുകളും അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ നാഴികക്കല്ലായ ഐപിഒയ്ക്കും ഇന്ത്യയിലെ 29 വർഷത്തെ വിജയത്തിനും ശേഷം, അടുത്ത ഘട്ട വളർച്ച കൈവരിക്കുന്നതിനായി 2030 സാമ്പത്തിക വർഷത്തിൽ ₹45,000 കോടി നിക്ഷേപിക്കാൻ ഹ്യുണ്ടായി പദ്ധതിയിടുന്നു. ഹ്യുണ്ടായിയുടെ ആഗോള വളർച്ചാ ദർശനത്തിൽ ഇന്ത്യ ഒരു തന്ത്രപരമായ മുൻ‌ഗണനയാണ്. 2030 ആകുമ്പോഴേക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന ആശയവുമായി യോജിച്ച്, ആഗോളതലത്തിൽ ഞങ്ങളുടെ രണ്ടാമത്തെ വലിയ മേഖലയായിരിക്കും ഇതെന്നാണ് ഹ്യുണ്ടായി പ്രസിഡൻ്റും സിഇഒയുമായ ജോസ് മുനോസ് അറിയിച്ചത്.

Hyundai investing 45000 crore

ഇന്ത്യയിൽ തങ്ങളുടെ ചുവട് അരക്കെട്ടുറപ്പിക്കുന്നതിൻ്റെ ഭാഗമായിട്ട് ആഡംബര സെഗ്മെൻ്റായ ജെനസീസ് ഇന്ത്യയിലേക്ക് എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിനൊപ്പം തന്നെ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പുതിയതായി 8 കാറുകളാണ് ഉടനെ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഹ്യുണ്ടായി ഇന്ത്യയുടെ നിക്ഷേപക സംഗമത്തിലാണ് 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണിയില്‍ 8 പുതിയ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചത്.

ഇതിനകം വില്‍ക്കുന്ന കാറുകളിലടക്കം പുതിയ ഹൈബ്രിഡ് പാര്‍ട്രെയിന്‍ ഓപ്ഷന്‍ അവതരിപ്പിക്കുന്നതിനൊപ്പം പുതിയ ഹൈബ്രിഡ് കാറുകളും ഹ്യുണ്ടായി പുറത്തിറക്കും. മൊത്തത്തില്‍, 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണിയില്‍ 8 ഹ്യുണ്ടായി ഹൈബ്രിഡ് കാറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോട ഹൈബ്രിഡ് സെഗ്മെൻ്റിൽ രാജാക്കൻമാരായി മാറുമെന്ന് ഉറപ്പാണ്.

ആദ്യ ഘട്ടത്തില്‍ ഹ്യുണ്ടായി ക്രെറ്റയിലും വെന്യുവിലും പുതിയ ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2027-ല്‍ അടുത്ത തലമുറ ക്രെറ്റ പുറത്തിറങ്ങുന്നത് ഹൈബ്രിഡ് പവര്‍ട്രെയിനുമായിട്ടാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് കൂടാതെ ഹ്യുണ്ടായി മോഡല്‍ നിരയില്‍ അല്‍കസാറിന് മുകളിലും ട്യൂസോണിന് താഴെയുമായി സ്ഥാനം പിടിക്കുന്ന ഒരു ഹൈബ്രിഡ് എസ്‌യുവി ഹ്യുണ്ടായി വികസിപ്പിക്കുന്നതായി സൂചനകള്‍ ഉണ്ട്.

നിലവില്‍ ഇന്ത്യയില്‍ ഹ്യുണ്ടായി 9 മോഡലുകള്‍ വില്‍ക്കുന്നു. ഗ്രാന്‍ഡ് i10 നിയോസ്, ഓറ, എക്സ്റ്റര്‍, i20, വെന്യു, വെര്‍ണ, ക്രെറ്റ, അല്‍കസാര്‍, ട്യൂസോണ്‍ എന്നിവയാണ് ഹ്യുണ്ടായിയുടെ ഐസിഇ കാര്‍ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതോടെ ഹ്യുണ്ടായി കാറുകള്‍ക്ക് 2.40 ലക്ഷം രൂപ വരെയാണ് കുറയാന്‍ പോകുന്നത്.

ഹ്യുണ്ടായി പുറത്തുവിട്ട പട്ടിക പ്രകാരം ഏറ്റവും കുറഞ്ഞ വിലക്കുറവ് ലഭിക്കുന്നത് വെര്‍ണയ്ക്കാണ്. സെഡാന്‍ മോഡലിന് 60,640 രൂപയാണ് കുറയാന്‍ പോകുന്നത്. കോംപാക്ട് സെഡാനായ ഓറയ്ക്ക് 78,465 രൂപയും മൈക്രോ എസ്‌യുവിയായ എക്സ്റ്ററിന് 89,209 രൂപയുമാണ് വില കുറയുന്നത്. i20 പ്രീമിയം ഹാച്ച്ബാക്കിന് ഇനി 98,053 രൂപ കുറച്ചു നല്‍കിയാല്‍ മതി. i20 N-ലൈനിന്റെ വില 1,08,116 രൂപ കുറച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 16, 2025, 12:29 [IST]
English summary
Hyundai investing 45000 crores in india launching new models details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X