10 ലക്ഷം രൂപ ഡിസ്‌കൗണ്ട്! ഇത് പോലൊരു ഡീല്‍ ഇനിയുണ്ടാവില്ല, ഇവി വാങ്ങുന്നവർ അറിയാതെ പോകല്ലേ...
കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം ശേഷിക്കേ ചില കമ്പനികള്‍ ഓഫറുകള്‍ നല്‍കി സ്‌റ്റോക്കുകള്‍ വിറ്റ് ഒഴിവാക്കുകയാണ്. നിങ്ങള്‍ ഒരു പ്രീമിയം ഇലക്ട്രിക് എസ്‌യുവി തിരയുന്ന വ്യക്തിയാണെങ്കില്‍ ഈ ലേഖനം ഉറപ്പായും ഉപകാരപ്പെടും. മുമ്പ് 7 ലക്ഷം രൂപ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്തിരുന്ന ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ 10 ലക്ഷം രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാം. ഈ ഓഫര്‍ ഹ്യുണ്ടായിയുടെ വെബ്സൈറ്റിലും ലൈവാണ്. നിലവില്‍ ഇലക്ട്രിക് എസ്‌യുവിക്ക് ലഭ്യമാകുന്ന ഏറ്റവും മികച്ച ഡീല്‍ ആയിരിക്കും ഇത്. കൂടുതല്‍ വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
ഒരു പ്രീമിയം ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ സുവര്‍ണാവസരം നഷ്ടപ്പെടുത്താത്തിരിക്കുന്നതാണ് നല്ലത്. 10 ലക്ഷം രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നതോടെ കാറിന്റെ വില ഏകദേശം 36.30 ലക്ഷം രൂപയായി കുറയും. കൂടാതെ ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍ വേറെയുണ്ടാകും. ഡീലര്‍മാരുമായി വിലപേശാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരു 1.30 ലക്ഷം രൂപ കൂടി കുറച്ച് വാങ്ങാം. അങ്ങിനെ വന്നാല്‍ 35 ലക്ഷം രൂപയ്ക്ക് കാര്‍ സ്വന്തമാക്കാം. ഇന്‍ഷുറന്‍സ്/ആര്‍ടിഒ ചെലവുകള്‍ ഇതിന് പുറമെയാണ്.

ഈ വിലയില്‍, അയോണിക് 5 വിപണിയിലെ ഏറ്റവും പണത്തിനൊത്ത മൂല്യമുള്ള പ്രീമിയം ഇവിയായി മാറുന്നു. ടോപ്പ്-എന്‍ഡ് ഹാരിയര്‍ ഇവി അല്ലെങ്കില്‍ XEV 9e എന്നിവയേക്കാള്‍ അല്‍പ്പം കൂടി പണം കൂടുതല്‍ മുടക്കേണ്ടി വരുമെങ്കിലും അയോണിക് 5 ഇവിയുടെ പ്രീമിയം പ്ലാറ്റ്ഫോം, സുഖസൗകര്യങ്ങള്‍, ബ്രാന്‍ഡ് മൂല്യം എന്നിവ ആ വിലയെ പൂര്‍ണമായും ന്യായീകരിക്കുന്നു. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, ലോയല്‍റ്റി ഓഫറുകള്‍, ആക്സസറികള്‍ എന്നിവയുടെ ആനുകൂല്യം ഇത് വാഗ്ദാനം ചെയ്യുന്നു.
ഇത് ഔദ്യോഗിക ഓഫറാണ് അതിനാല്‍ ഡീലര്‍മാരുമായി ശ്രദ്ധാപൂര്‍വ്വം ചര്‍ച്ച നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും.ഡിമാന്‍ഡ് കൂടിയെങ്കിലും ഇലക്ട്രിക് വാഹന വിപണിയിലെ മത്സരം കടുത്തിട്ടുണ്ട്. ഒപ്പം ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കാരണം ചില പ്രീമിയം വാഹനങ്ങളുടെയടക്കം വില മാറി. സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറച്ചിട്ടില്ലാത്തതിനാല്‍ അയോണിക് 5 അടക്കമുള്ള ഇവികള്‍ ഉയര്‍ന്ന വിലയിലാണ് വിറ്റിരുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഹ്യുണ്ടായി ഇവിക്ക് ഗണ്യമായ കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

MY24 സ്റ്റോക്കിലെ ഈ റെക്കോര്‍ഡ് കിഴിവുകള്‍ പുതിയ ബാച്ചുകളിലേക്കുള്ള ഹ്യുണ്ടായിയുടെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഇവി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള കാര്‍ ആയതിനാല്‍ കൂടിയാണ് അയോണിക് 5-ന് ബമ്പര്‍ ഓഫറിട്ടത്. കഴിഞ്ഞ മാസം വെറും 6 യൂണിറ്റ് മാത്രമായിരുന്നു ഇതിന്റെ വില്‍പ്പന. ഈ ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
കൊറിയന്‍ ബ്രാന്‍ഡിന്റെ സെന്‍സസ് സ്‌പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയില്‍ 72.6 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഇവി സിംഗിള്‍ ചാര്‍ജില്‍ 631 കി.മീ വരെ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. 350 kW DC ചാര്‍ജര്‍ പിന്തുണയുള്ള ഇവിയുടെ ബാറ്ററി വെറും 18 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

വെറും 7.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ അയോണിക് 5 ഇവിക്ക് സാധിക്കും.ഇവിയുടെ വിശാലമായ അകത്തളത്തില്‍ യാത്രകള്‍ സുഖകരമാക്കുന്ന പ്രീമിയം സവിശേഷതകളുണ്ട്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷനുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേഷന്‍ ഹീറ്റര്‍ സൗകര്യമുള്ള സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, സേഫ്റ്റിക്കായി ADAS എന്നിവയെല്ലാം അയോണിക് 5 ഇവിയില്‍ കമ്പനി നല്‍കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഇതിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിലും ഡോര്‍ ട്രിമ്മുകളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ നല്‍കിയിട്ടുണ്ട്. ആംറെസ്റ്റുകള്‍, സീറ്റ് അപ്ഹോള്‍സ്റ്ററി, സ്റ്റിയറിംഗ് വീല്‍ എന്നിവയില്‍ പിക്സല്‍ ഡിസൈന്‍ കാണപ്പെടുന്നു. കാറിന്റെ ക്രാഷ് പാഡ്, സ്വിച്ചുകള്‍, സ്റ്റിയറിംഗ് വീല്‍, ഡോര്‍ പാനലുകള്‍ എന്നിവ ബയോ-പെയിന്റ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതിന്റെ HDPI 100% പുനരുപയോഗിക്കാവുന്നതുമാണ്.


Click it and Unblock the Notifications








