വെറും ഓട്ടമല്ല 'പടയോട്ടം', 3.5 കൊല്ലം കൊണ്ട് 6.5 ലക്ഷം കിലോമീറ്റര്‍ ഓടി ഇവി! ഹ്യുണ്ടായി ചെയ്തത് കണ്ടോ...
ഇന്ത്യയിലടക്കം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ബാറ്ററിയുടെ ആയുസ്സിനെ കുറിച്ചുള്ള ആളുകളുടെ പേടി അധികമൊന്നും മാറിയിട്ടില്ല. വാസ്തവത്തില്‍, ഇലക്ട്രിക് വാഹനത്തിന്റെയും ആകെ വിലയുടെ 60% വരെ ബാറ്ററിക്കാണ് മുടക്ക്. ഈ കാരണം കൊണ്ട് തന്നെ ബാറ്ററി തകരാറിലാകുമോ അല്ലെങ്കില്‍ ബാറ്ററിയുടെ വാറണ്ടി കഴിഞ്ഞാല്‍ പിന്നീട് വലിയ തുക മുടക്കേണ്ടി വരില്ലേ എന്നീ ചിന്തകള്‍ കാരണം പലരും ഇവികളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ പുതിയ തലമുറ ഇവികള്‍ക്ക് നൂതന ബാറ്ററി പായ്്ക്കുകളുമായാണ് വരുന്നത്. ദീര്‍ഘദൂരം ഓടിയിട്ടും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇവയുടെ രൂപകല്‍പ്പന.
ഇത് തെളിയിക്കുന്ന ഒരു സംഗതിയാണ് ഇപ്പോള്‍ കൊറിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുത്തുന്നത്. ഒരുപക്ഷേ ഇത് കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തും. ഒരു ഹ്യുണ്ടായി അയോണിക് 5 ഇവി ഉടമ 3.5 വര്‍ഷത്തിനുള്ളില്‍ 6,66,255 കിലോമീറ്റര്‍ കാര്‍ ഓടിച്ചാണ് ഏവരെയും ഞെട്ടിച്ചത്. ഈ ഒരു സംഭവത്തെ കുറിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഹ്യുണ്ടായി അയോണിക് 5 ഉടമ ഓഡോമീറ്ററില്‍ 6.5 ലക്ഷം കിലോമീറ്ററിലധികം ഓടി.

ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഈട് എടുത്തുകാണിക്കുന്നതോടൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്കും ദൈനംദിന ഡ്രൈവുകള്‍ക്കുമുള്ള അതിന്റെ കഴിവ് പ്രകടമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കിട്ട ചിത്രങ്ങള്‍ പ്രകാരം ഉടമ വെറും 3.5 വര്‍ഷത്തിനുള്ളില്‍ അയോണിക് 5 ഇവിയില്‍ 6,66,255 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. അതായത് അത് ഒരു ദിവസം അദ്ദേഹം 541 കിലോമീറ്റര്‍ സഞ്ചരിച്ചു.
കൊറിയക്കാരനായ ഇദ്ദേഹം ഒരു സെയില്‍സ്മാന്‍ ആണ്. അതുകൊണ്ട് തന്നെയാണ് ഓരോ ദിവസവും നൂറ്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചതെന്ന് നമുക്ക് മനസ്സിലാക്കാം. MY2023 അയോണിക് 5 ആണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. ഇതിന്റെ യഥാര്‍ത്ഥ സ്‌പെസിഫിക്കേഷന്‍ നമ്മുടെ പക്കലില്ല. മാറ്റിസ്ഥാപിക്കുന്നതിന് മുമ്പ് ഇലക്ട്രിക് കാറില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ ബാറ്ററി 5,80,000 കിലോമീറ്റര്‍ ദൂരം ഓടിയതായി ഉടമ പറഞ്ഞു. എന്നാല്‍ ഏറ്റവും രസകരമായ സംഗതി മറ്റൊന്നായിരുന്നു.

ഓടടാ ഓട്ടമോടി തീര്‍ന്ന ഈ ബാറ്ററി പായ്ക്ക് സൗജന്യമായി മാറ്റി നല്‍കാന്‍ ഹ്യുണ്ടായി തയാറായി. ഹ്യുണ്ടായി ഈ കാറിന് നല്‍കുന്ന പരമാവധി പരിധി 1.6 ലക്ഷം കിലോമീറ്ററാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഹ്യുണ്ടായി ബാറ്ററി സൗജന്യമായി മാറ്റി നല്‍കിയതെന്ന കാര്യം അജ്ഞാതമാണ്. ഇത്രയും ഹെവി ഉപയോഗത്തിന് വിധേയമായ ബാറ്ററിയുടെ അവസ്ഥ പരീക്ഷിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലായിരിക്കും കമ്പനി ഈ തീരമാനം കൈക്കൊണ്ടിട്ടുണ്ടാകുക.
റിപ്പോര്‍ട്ടുകള്‍ പ്രകാരം യഥാര്‍ത്ഥ ബാറ്ററി പായ്ക്ക് മാറ്റിസ്ഥാപിച്ചപ്പോള്‍ അതിന്റെ ശേഷി 87% ആയിരുന്നു. നന്നായി ഓടാന്‍ ഉള്ളതിനാല്‍ ഉടമ മിക്കപ്പോഴും ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്തിരുന്നത് എന്നതും കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു മികച്ച ബാറ്ററി ഡീഗ്രഡേഷന്‍ നിരക്കായി കണക്കാക്കാം. പതിവായി ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിക്കുന്നത് ബാറ്ററി ഹെല്‍ത്തിനെ സാരമായി ബാധിക്കുന്നു.

അയോണിക് 5 ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇതിവ് 4634 mm നീളവും 1890 mm വീതിയും 1625 mm ഉയരവുമുണ്ട്. 3000mm ആണ് ഇതിന്റെ വീല്‍ബേസ്. ഇവിയുടെ ഡാഷ്ബോര്‍ഡിലും ഡോര്‍ ട്രിമ്മുകളിലും സോഫ്റ്റ് ടച്ച് മെറ്റീരിയല്‍ നല്‍കിയിട്ടുണ്ട്. ആംറെസ്റ്റ്, സീറ്റ് അപ്‌ഹോള്‍സ്റ്ററി, സ്റ്റിയറിംഗ് വീല്‍ എന്നിവയില്‍ പിക്‌സല്‍ ഡിസൈന്‍ ലഭ്യമാണ്. കാറിന്റെ ക്രാഷ് പാഡ്, സ്വിച്ചുകള്‍, സ്റ്റിയറിംഗ് വീല്‍, ഡോര്‍ പാനലുകള്‍ എന്നിവയില്‍ ബയോ പെയിന്റ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
ടച്ച്‌സ്‌ക്രീനിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഇലക്ട്രിക് കാറില്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ലഭ്യമാണ്. കാറില്‍ ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേയും ലഭ്യമാണ്. 6 എയര്‍ബാഗുകള്‍, വെര്‍ച്വല്‍ എഞ്ചിന്‍ സൗണ്ട്, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, നാല് ഡിസ്‌ക് ബ്രേക്കുകള്‍, മള്‍ട്ടി കൊളീഷന്‍-അവോയ്ഡന്‍സ് ബ്രേക്ക്, പവര്‍ ചൈല്‍ഡ് ലോക്ക് എന്നിവയും ഇവിയില്‍ നല്‍കിയിട്ടുണ്ട്. 21 സേഫ്റ്റി ഫീച്ചറുകളുള്ള ലെവല്‍ 2 ADAS സേഫ്റ്റി കിറ്റിലുണ്ട്.
ഈ ഇലക്ട്രിക് കാറിന് 72.6kWh ബാറ്ററി പായ്ക്കാണുള്ളത്. ഒറ്റ ചാര്‍ജില്‍ കാര്‍ 631 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷനില്‍ ലഭിക്കുന്ന കാറിലെ ഇലക്ട്രിക് മോട്ടോര്‍ 217 hp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ കാര്‍ 800 വാട്ട് സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കുന്നു. 18 മിനിറ്റിനുള്ളില്‍ ബാറ്ററി 10 മുതല്‍ 80% വരെ ചാര്‍ജ് ആകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
3.5 വര്‍ഷത്തിനുള്ളില്‍ 6.5 ലക്ഷത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച ഈ കേസ് ഇലക്ട്രിക് വാഹനങ്ങളുടെ ദീര്‍ഘായുസ്സിനും വിശ്വാസ്യതയ്ക്കും ഒരു തെളിവാണ്. ദീര്‍ഘകാലത്തെ ഹെവി ഉപയോഗത്തിന്റെ കാര്യത്തില്‍ ബാറ്ററി ശേഷിയുടെ മൊത്തത്തിലുള്ള ഡീഗ്രേഡേഷനെ കുറിച്ച് ഒരു ധാരണ ലഭിക്കാന്‍ ഇത് സഹായിക്കും. ബാറ്ററികളുടെ ഈടിനെ കുറിച്ചുള്ള പലരുടെയും സംശയം മാറും. ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ ഈ ഒരു മാജിക്കല്‍ പെര്‍ഫോമന്‍സിനെ കുറിച്ച് എന്ത് തോന്നുന്നു?. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.


Click it and Unblock the Notifications








