ജോർജ് സാറിനെ പോലെ എതിരാളികൾക്ക് ഒരു വില്ലൻ വരുന്നുണ്ട്! ഹ്യുണ്ടായി അയോണിക് 5 സ്പൈ ചിത്രങ്ങൾ കാണാം
ഹ്യുണ്ടായിയുടെ ഇലക്ട്രിക് മോഡലുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒരു മോഡലാണ് അയോണിക് 5. ഇപ്പോൾ നിലവിൽ വിൽപ്പനയിലുണ്ട് എങ്കിലും മോഡലിൻ്റെ മുഖം മിനുക്കി ഒരു മോഡൽ അവതരിപ്പിക്കാനാണ് ബ്രാൻഡിൻ്റെ തീരുമാനമെന്ന് പുതിയ മോഡലിൻ്റെ സ്പൈ ചിത്രങ്ങളിലൂടെ മനസിലായിട്ടുണ്ട്. ഫെയ്സ്‌ലിഫ്റ്റ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാണെങ്കിലും പുതിയ മോഡൽ രാജ്യത്ത് എത്താൻ അധികം താമസിക്കില്ല എന്നതിൻ്റെ സൂചനകളാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബർ മസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് നടക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. വാഹനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നത് വളരെ വിശദമായി തന്നെ നിങ്ങളുമായി പങ്കുവയ്ക്കുന്നതാണ്.
വാഹനത്തിൻ്റെ മുന്നിലും പിന്നിലും മാറ്റങ്ങൾ കാണാൻ സാധിക്കുന്നുണ്ട് കൂടുതൽ മെച്ചപ്പെടുത്തിയ എയറോഡൈനാമിക് ഡിസൈൻ ഉൾക്കൊള്ളുന്ന പുതിയ അലോയ് വീലുകളും വാഹനത്തിൽ ചേർത്തിട്ടുണ്ട്. മുൻവശത്തെ എയർ ഇൻടേക്ക് വിശാലമായി തന്നെ നൽകിയിട്ടുണ്ട്, പിൻ ബമ്പറിന് കൂടുതൽ ഡിസൈനും അത് പോലെ തന്നെ പാർക്കിംഗ് സെൻസറുകൾ മാറ്റി നൽകിയ പോലെ തോന്നുന്നുണ്ട്. അത് കൊണ്ട് തന്നെ വാഹനത്തിൻ്റെ എയറോഡൈനാമിക്സിലും വ്യത്യാസം ഉണ്ടാകും.

വാഹനത്തിൽ കൂടുതൽ ടെക്നോളജികൾ കുത്തിനിറച്ച് കൊണ്ട് പുറത്തിറക്കാനാണ് കമ്പനിയുടെ ഉദ്ദേശം. നാവിഗേഷൻ, മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് സംവിധാനങ്ങൾ, OTA അപ്‌ഡേറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നവയാണ്. മെച്ചപ്പെട്ട വിഷ്വൽ ഫീഡ്‌ബാക്കിനായി റെസ്‌പോൺസീവ് പിക്‌സൽ ലൈറ്റിംഗ് ഉൾക്കൊള്ളുന്ന ഒരു പുതിയ 3-സ്‌പോക്ക് യൂണിറ്റ് സ്റ്റിയറിംഗ് വീലാണ് വാഹനത്തിൽ ലഭ്യമാകുന്നത്.
നിലവിൽ ഒരു സിംഗിള്‍ ഫുള്ളി ലോഡഡ് വേരിയന്റില്‍ ലഭ്യമാകുന്ന ഈ ഇലക്ട്രിക് കാറിന് 46.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സമര്‍പ്പിത പ്ലാറ്റ്‌ഫോമായ E-GMP (ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് അയോണിക് 5.

പുതിയ പാരാമെട്രിക് പിക്‌സല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇവിയുടെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അടയ്ക്കുമ്പോള്‍ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുകയും തുറക്കുമ്പോള്‍ വാഹനഭാഗങ്ങള്‍ തണുപ്പിക്കുകയും ചെയ്യുന്ന ആക്റ്റീവ് എയര്‍ ഫ്‌ലാപ്പും (എഎഎഫ്) ഇതിന്റെ സവിശേഷതയാണ്.
ഇപ്പോ വിപണിയിൽ ലഭ്യമാകുന്ന ഇവിയുടെ അകത്തളത്തില്‍ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും വേണ്ടിയാണ്. നാവിഗേഷന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 ADAS, പവര്‍ സീറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, 8 സ്പീക്കര്‍ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വെഹിക്കിള്‍ ടു ലോഡ് ഫംഗ്ഷന്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ ഇതിന്റെ ഭാഗമാണ്.

പെര്‍മനെന്റ് സിങ്ക്രണസ് മോട്ടോറുമായി ഘടിപ്പിച്ച 72.6 kWh ബാറ്ററി പായ്ക്കാണ് അയോണിക് 5 ഇവിക്ക് കരുത്ത് പകരുന്നത്. പവര്‍ട്രെയിനിന് 216 bhp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി റിയര്‍ വീലിലേക്ക് പവര്‍ എത്തിക്കുന്നു. ഇവി ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 350kW DC ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവിക്ക് ഹ്യുണ്ടായി സ്മാര്‍ട്ട് സെന്‍സ് ലഭിക്കുന്നു. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍, മള്‍ട്ടി കൊളീഷന്‍ അവേയ്ഡന്‍സ് ബ്രേക്കുകള്‍, ആറ് എയര്‍ബാഗുകള്‍, വെര്‍ച്വല്‍ എഞ്ചിന്‍ സൗണ്ട് സിസ്റ്റം, പവര്‍ ചൈല്‍ഡ് ലോക്ക് എന്നിവ ഇതിന് ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ കിയ EV6, ബിഎംഡബ്ല്യു i4, മെര്‍സിഡീസ് ബെന്‍സ് EQB, വോള്‍വോ XC40 റീചാര്‍ജ് എന്നിവയാണ് ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ എതിരാളികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








