കളളനെ പൂട്ടാൻ കൊറിയൻ ബ്രാൻഡ്; ഹ്യുണ്ടായി,കിയ കാറുകൾ ഇനി അടിച്ചോണ്ട് പോകാൻ പറ്റൂല
കുറച്ച് നാളുകളായി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി,കിയ നേരിട്ടിരുന്ന വലിയ പ്രതിസന്ധിയും വെല്ലുവിളിയും ആയിരുന്നു വാഹനങ്ങളുടെ സേഫ്റ്റി കുറവ്. സേഫ്റ്റി എന്നാൽ എയർബാഗും എബിഎസും മാത്രമല്ല മോഷണം തടയുന്നതും സേഫ്റ്റിയുടെ കൂട്ടത്തിൽ വരുന്ന കാര്യം കൂടെയാണ്. ഒട്ടുമിക്ക എല്ലാ വാഹനങ്ങൾക്കും ആൻ്റി തെഫ്റ്റ് സംവിധാനമുണ്ട്. എന്നാൽ അമേരിക്കയിലെയും വിദേശ രാജ്യങ്ങളിലേയും ഇൻഷുറൻസ് കമ്പനിയുടെ ഒരു റിപ്പോർട്ട് സൂചിപ്പിച്ചത് പെട്ടെന്ന് മോഷ്ടിക്കാൻ സാധിക്കുന്ന വാഹനങ്ങളുടെ ലിസ്റ്റിൽ ഹ്യുണ്ടായി,കിയ മോഡലുകളുണ്ടായിരുന്നു. വാഹനവിൽപ്പന വലിയ രീതിയിൽ കുറഞ്ഞിരുന്നു ആ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം.
കോവിഡ് മഹാമാരിയുടെ സമയത്ത് കാര്‍ മോഷണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പരാമർശിച്ചിരുന്നു. ഹൈവേ ലോസ് ഡാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം അനുസരിച്ച് കിയയുടെയും ഹ്യുണ്ടായിയുടെയും ബജറ്റ് വിലയിലുള്ള വാഹനങ്ങള്‍ ഇപ്പോള്‍ മസില്‍ കാറുകളെയും ലക്ഷ്വറി എസ്‌യുവികളെയും പോലെ തന്നെ കള്ളന്‍മാരുടെ പ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതാണെന്നാണ്.

ഇഗ്‌നിഷന്‍ സിസ്റ്റം മറികടക്കുന്നതില്‍ നിന്ന് കള്ളന്മാരെ തടയുന്നു ഒരു ഇലക്ട്രോണിക് ഇമോബിലൈസര്‍ സജ്ജീകരിച്ചിട്ടില്ലെന്ന കാരണം കൊണ്ടാണ് ഈ കാറുകള്‍ എളുപ്പത്തില്‍ കവരുന്നത്. എന്നാൽ ഇനി മുതൽ ആ ചീത്തപേര് തിരുത്തിയിരിക്കുകയാണ് കൊറിയൻ കമ്പനി. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകൾ, ഇഗ്‌നിഷൻ സിലിണ്ടർ പ്രൊട്ടക്‌ടറുകൾ, റീഇംബേഴ്‌സ്‌മെൻ്റ് പ്രോഗ്രാമുകൾ എന്നിങ്ങനെ ഇമോബിലൈസറുകൾ ഇല്ലാത്ത ചില എൻട്രി ലെവൽ മോഡലുകളുടെ മോഷണത്തെ ചെറുക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കിയതായി ഹ്യൂണ്ടായി അറിയിച്ചിരിക്കുകയാണ്.
ഹ്യുണ്ടായിയുടെ പുതിയ വാർത്തകളിലേക്ക് നോക്കിയാൽ വാഹനങ്ങളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. മാരുതി സുസുക്കിക്കും ടാറ്റ മോട്ടോർസിനും കിയക്കും പിന്നാലെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി. 2025 ഏപ്രിൽ മുതൽ മോഡൽ നിരയിലാകെ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചു.

വാഹന നിരയിലുടനീളം 3 ശതമാനം വരെ വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകൾ, വർധിച്ചു വരുന്ന കമ്മോഡിറ്റി വിലകൾ, ഉയർന്ന പ്രവർത്തന ചെലവുകൾ എന്നിവ കണക്കിലെടുത്താണ് ഈ തീരുമാനം. തെരഞ്ഞെടുത്ത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന കാര്യവും ഹ്യുണ്ടായി പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്.
ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്തുന്നതിനാണ് വില ക്രമീകരണം നടത്തുന്നതെന്ന് ഹ്യുണ്ടായി അറിയിച്ചു. എന്തായാലും കാർ വാങ്ങാനിരുന്നവർക്ക് ഇതൊരു വലിയ തിരിച്ചടിയായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര, കിയ, ഹോണ്ട എന്നിവയുൾപ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ മുൻനിര നിർമ്മാതാക്കളും 2025 ഏപ്രിൽ മുതൽ വില പരിഷ്ക്കാരം നടപ്പിലാക്കുന്നത് ഇപ്പോഴത്തെ സ്ഥിരം കാഴ്ച്ചയാണ്.
2025 ഫെബ്രുവരിയിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വിൽപ്പന 47,727 യൂണിറ്റായിരുന്നു. 2024 ഫെബ്രുവരിയിൽ വിറ്റ 50,201 യൂണിറ്റുകളെ അപേക്ഷിച്ച് 4.93 ശതമാനത്തിന്റെ ഇടിവാണ് കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്. ക്രെറ്റയും വെന്യുവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി മോഡലുകളായി മാറിയിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവിയുടെ 16,317 യൂണിറ്റുകളാണ് പോയ മാസം നിരത്തിലെത്തിച്ചത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








