ആഡംബര സെഗ്മെൻ്റ് ഇനി ഹ്യുണ്ടായി ഭരിക്കും, ജെനസീസ് ഇന്ത്യയിലേക്ക് എത്തുന്നു
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി ഇപ്പോൾ ആഡംബര വിഭാഗത്തിൽ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യുണ്ടായി മോട്ടോർ കമ്പനി അവരുടെ പ്രീമിയം ബ്രാൻഡായ ജെനസീസ് ഇന്ത്യയിൽ 2027-ൽ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ജെനസീസ് എന്ന് ഹ്യുണ്ടായിയുടെ ഹൈ-എൻഡ് ലക്ഷ്വറി ബ്രാൻഡാണ്. യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ ഇത് ഇതിനകം തന്നെ മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി എന്നീ ബ്രാൻഡുകളോട് കിടപിടിക്കാൻ തക്ക ഒന്നാണ് ജെനസിസ്. മികച്ച ഡിസൈൻ, ഇൻറീരിയർ ഗുണമേന്മ, ടെക്‌നോളജി, പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയാണ് ജെനസിസിൻ്റെ പ്രധാന സവിശേഷതകൾ.
G70, G80, G90, GV60, GV70, GV80 എന്നിവയൊക്കെയാണ് പ്രധാന മോഡലുകൾ. എന്നാൽ ഇപ്പോൾ പ്രധാനമായും മെയക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ഇന്ത്യയിൽ തന്നെ വാഹനം അസംബ്ലി ചെയ്യാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. കിയയിൽ നിന്ന് വ്യത്യസ്തമായി എംജിയുടെ പാത പിന്തുടരാനാണ് കിയ ആലോചിക്കുന്നത്. രാജ്യത്തെ പുതിയ ഷോറൂമുകൾ ആരംഭിക്കാനും ആഡംബര വാഹനങ്ങൾക്ക് വേണ്ടി മാത്രം ഒരു സെഗ്മെൻ്റ് നിർിക്കാനാണ് ഹ്യുണ്ടായി ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഗോള വിപണിയിൽ ജെനസിസ് GV80 ലക്ഷ്വറി എസ്‌യുവി എതിരാളികളായ മെർസിഡീസ് ബെൻസ് GLE, ബിഎംഡബ്ല്യു X5, ഔഡി Q7 എന്നീ വമ്പൻമാരുമായാണ് മത്സരിക്കുന്നത്. വിദേശ വിപണികളിൽ 65 ലക്ഷം രൂപയിലധികമാണ് ഈ ആഡംബര എസ്‌യുവിയുടെ വില വരുന്നത്. ഹ്യുണ്ടായിയുടെ M3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ജെനസിസ് GV80 പണികഴിപ്പിച്ചിരിക്കുന്നത്.
ലക്ഷ്വറി എസ്‌യുവിയുടെ രൂപകൽപ്പനയിൽ ക്രോമിലുള്ള ജി-മാട്രിക്സ് ക്രെസ്റ്റ് ഗ്രില്ലും ക്വാഡ് എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും മിഷെലിൻ ടയറുകളുള്ള 22 ഇഞ്ച് അലോയ് വീലുകളും ഉൾപ്പെടുന്നു. GV80 എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപം ബെന്റ്‌ലി ബെന്റയ്‌ഗ എസ്‌യുവിയെ വരെ ഓർമിപ്പിക്കുന്നതാണ്. ആഗോള വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മോഡൽ വിപണനത്തിന് എത്തുന്നത്.
ഇതിൽ ആദ്യത്തെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 300 bhp കരുത്തിൽ പരമാവധി 421 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇതുകൂടാതെ 375 bhp പവറിൽ 530 Nm torque നൽകുന്ന 3.5 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എഞ്ചിനും GV80 എസ്‌യുവിക്കുണ്ട്.
V6 എഞ്ചിന് ആറ് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ജെനസിസ് പറയുന്നത്. ജെനസിസ് GV80 എസ്‌യുവിയുടെ ഇന്റീരിയർ ആഡംബരവും നിരവധി ആധുനിക സൗകര്യങ്ങളും സ്റ്റാൻഡേർഡായി നൽകുന്നുണ്ട്. മിനിമലിസ്റ്റിക് ഡിസൈനിൽ ഒരുക്കിയിരിക്കുന്ന ലെതറെറ്റ് ഡാഷ്‌ബോർഡ് ശരിക്കും ലക്ഷ്വറി ഫീലാണ് ഒരുക്കുന്നത്.
ഇതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 14.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ജെനസിസ് കോർത്തിണക്കിയിട്ടുണ്ട്. രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് പിന്നിൽ മൗണ്ടഡ് കൺട്രോൾ സഹിതം ഒരു വലിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും കാണാം. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ലെക്‌സിക്കൺ 21-സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങളും GV80 എസ്‌യുവിയിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








