ഇതുവരെ സന്തോഷിപ്പിച്ചത് 12 ലക്ഷം കുടുംബങ്ങളെ! ജനപ്രിയ എസ്‌യുവിക്ക് 10 വയസ് തികഞ്ഞു

എസ്‌യുവി വിപണിയിൽ ഓളം ഉണ്ടാക്കിയ ഹ്യുണ്ടായി മോട്ടോർസിൻ്റെ ജനപ്രിയ മോഡലാണ് ക്രെറ്റ. ഇന്ന് വിപണിയിലെത്തിയിട്ട് 10 വർഷം പൂർത്തിയാവുകയാണ്. 2015-ൽ കൊമ്പൻമാരുടെ ഇടയിലേക്ക് ഇറങ്ങുകയും ഡിസൈന മികവും, പവർ, പെർഫോമൻസ്, കംഫർട്ട് എന്നിവ കൊണ്ട് ഓരോ ഉപഭോക്താക്കളെ സന്തോഷിപ്പിച്ച് ഇന്ന് 12 ലക്ഷം കുടുംബങ്ങളുടെ യാത്രകളിൽ കൂട്ടായി ക്രെറ്റ ഉണ്ട്.സെഗ്മെൻ്റ് മൊത്തത്തിൽ കൈയ്യടക്കി എന്ന് പറയുന്നതാവും ശരി. ഹ്യുണ്ടായി ക്രെറ്റയുടെ യാത്ര ഞങ്ങൾക്ക് മാത്രമല്ല, അതിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ഓരോ ഉപഭോക്താവിനും വളരെ വൈകാരികമാണ്.

അത് സ്വപ്നങ്ങൾക്കും സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി നിലകൊണ്ടു. ക്രെറ്റ വെറുമൊരു ഉൽപ്പന്നമല്ല, ഒരു വിപ്ലവമാണ് എന്നാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അൻസൂ കിം പറഞ്ഞത്. മികച്ച ഡിസൈന്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ, ശക്തമായ പെര്‍ഫോമന്‍സ് എന്നിവയുടെ ബലത്തില്‍ പുതുതലമുറ എസ്‌യുവി ഉപഭോക്താക്കളുടെ ആദ്യ ചോയ്‌സായി ക്രെറ്റ തുടരുകയാണ്. കാലികമായി കാറില്‍ വരുത്തുന്ന അപ്‌ഡേറ്റുകളും ഇതിന് ഗുണം ചെയ്യുന്നു.

Hyundai creta celebrating 10 years in india

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് വിധേയമായിരുന്നു. അതിന് ശേഷം ക്രെറ്റയുടെ വില്‍പ്പന കുതിച്ചുയരുന്നതാണ് കണ്ടത്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ക്രെറ്റ വിപണിയില്‍ എത്തുന്നത്. നിലവില്‍ ആഭ്യന്തര വിപണിയില്‍ 11.11 ലക്ഷം രൂപ മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. 6 സ്പീഡ് മാനുവല്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി), 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിട), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ചോയ്‌സുകളും എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു.

Hyundai creta celebrating 10 years in india

രൂപകല്‍പ്പന നോക്കുമ്പോള്‍ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ 'സെന്‍ഷ്യസ് സ്‌പോര്‍ട്ടിനെസ്' ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയാണ് ക്രെറ്റ ഒരുക്കിയിരിക്കുന്നത്. മുന്‍വശത്തെ വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകളായി എടുത്തുപറയാനുളളത്.

എല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ മോഡേണ്‍ ഫീച്ചറുകള്‍ക്ക് ഈ കാറില്‍ ഒരു കുറവുമില്ല. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവല്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ലെവല്‍ 2 ADAS പോലുള്ള നൂതന ഫീച്ചറുകള്‍ അകത്തളത്തില്‍ പായ്ക്ക് ചെയ്തിട്ടുണ്ട്.

Hyundai creta celebrating 10 years in india

സേഫ്റ്റിയുടെ കാര്യത്തിലും ഹ്യുണ്ടായി വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഒരു ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ തുടങ്ങിയ ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷക്കായി ക്രെറ്റയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 21, 2025, 18:30 [IST]
English summary
Hyundai motor india celebrates 10 glorious years of the hyundai creta in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X