32000 ബുക്കിംഗ് വാരിക്കൂട്ടി വെന്യു! വില്‍പ്പനയില്‍ കുതിച്ച് ഹ്യുണ്ടായി
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹുണ്ടായി 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഈ കാലയളവില്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. മൊത്തം 66,840 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹുണ്ടായി 9.1 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര, കയറ്റുമതി വിപണികളില്‍ നിന്നും സന്തുലിത സംഭാവന ലഭിച്ചു. ഇതില്‍ 50,340 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ നിന്നും 16,500 യൂണിറ്റുകള്‍ കയറ്റുമതിയിലൂടെയുമാണ് നേടിയത്. ആഭ്യന്തര, കയറ്റുമതി മേഖലകളില്‍ ഹുണ്ടായി മോട്ടോര്‍ ഇന്ത്യ നടത്തിയ ശക്തമായ മുന്നേറ്റത്തെ കുറിച്ചും കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകളും വിശദമായി ഈ ലേഖനത്തില്‍ പരിേശാധിക്കാം.
നവംബറില്‍ വില്‍പ്പനയില്‍ ആഭ്യന്തര ഡിമാന്‍ഡ് ഒരു പ്രധാന പങ്ക് വഹിച്ചു. ആഭ്യന്തര വിപണിയില്‍ നവംബര്‍ മാസം കമ്പനി 50,340 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഹാച്ച്ബാക്കുകളും എസ്‌യുവികളും ഉള്‍പ്പെടെയുള്ള ഹ്യുണ്ടായിയുടെ വൈവിധ്യമാര്‍ന്ന മോഡലുകള്‍ മികച്ച വോളിയം നേടിയതിനാല്‍ 2024 നവംബറിനെ അപേക്ഷിച്ച് 4.3 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ ഹ്യുണ്ടായിക്ക് സാധിച്ചു.

2025 നവംബറില്‍ ഹ്യുണ്ടായി അന്താരാഷ്ട്ര വിപണികളിലേക്ക് 16,500 യൂണിറ്റുകള്‍ കപ്പല്‍ കയറ്റി അയച്ചതോടെ കയറ്റുമതി ഒരു പ്രധാന ആകര്‍ഷണമായി മാറി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 26.9 ശതമാനം ശക്തമായ വര്‍ധനവാണ് ഇത്. കമ്പനിയുടെ എസ്‌യുവി പോര്‍ട്ട്ഫോളിയോയ്ക്ക് പുതുജീവന്‍ നല്‍കിയ പുതുതലമുറ ഹ്യുണ്ടായി വെന്യു ആണ് നവംബറിലെ വിജയത്തിന് ഒരു പ്രധാന സംഭാവന നല്‍കിയത്.
പുതിയ ഹുണ്ടായ് വെന്യുവിന് വെറും ഒരു മാസത്തിനുള്ളില്‍ 32,000-ല്‍ അധികം ബുക്കിംഗുകളാണ് ലഭിച്ചത്. 2025 നവംബര്‍ ഹ്യുണ്ടായിക്ക് സവിശേഷമായത്, തങ്ങളുടെ ആദ്യത്തെ സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് വെഹിക്കിള്‍ (SDV) ആയ പുതിയ വെന്യു വിപണിയില്‍ അവതരിപ്പിച്ചത് കൊണ്ടാണ്. ഇതിന് വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

NVIDIA-യുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ccNC ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏറ്റവും പുതിയ ഡിസൈന്‍, അത്യാധുനിക സാങ്കേതിക സവിശേഷതകള്‍ എന്നിവ പുതിയ ഹുണ്ടായി വെന്യുവിനെ ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ ആകര്‍ഷകമാക്കി. 7.89 ലക്ഷം രൂപയാണ് പുതിയ ഹ്യുണ്ടായി വെന്യുവിന്റെ പ്രാരംഭ വില. ടോപ് സ്‌പെക് വേരിയന്റിന്റെ വില 15.48 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്.
ഒന്നിലധികം പവര്‍ട്രെയിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം സ്‌പോര്‍ട്ടി N ലൈന്‍ ട്രിമ്മും ഉള്‍പ്പെടുന്നു. ഹ്യുണ്ടായി ഇപ്പോള്‍ വേരിയന്റ് നിരയും പുനഃക്രമീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ വെന്യു ട്രിമ്മുകളുടെ പേരുകള്‍ HX2, HX10 എന്നിവയ്ക്ക് ഇടയില്‍ വരുന്നു. കൂടാതെ ഒരു പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ചേര്‍ത്തിട്ടുണ്ട്. ജിഎസ്ടി 2.0 പരിഷ്‌കരണങ്ങള്‍ക്ക് ശേഷം തങ്ങളുടെ വില്‍പ്പന ഗതിവേഗം കൂടുതല്‍ ശക്തമായതായി ഹുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ഹോള്‍ ടൈം ഡയറക്ടറും സിഒഒയുമായ തരുണ്‍ ഗാര്‍ഗ് അഭിപ്രായപ്പെട്ടു.

'2025 നവംബറിലെ ആഭ്യന്തര വില്‍പ്പനയിലെ വളര്‍ച്ചയും കയറ്റുമതിയിലെ 26.9% വര്‍ധനവും ഞങ്ങളുടെ ആഗോള തന്ത്രങ്ങളെ ബലപ്പെടുത്തുന്നു. പുതിയ വെന്യുവിന് ലഭിച്ച 32,000-ല്‍ അധികം ബുക്കിംഗുകള്‍ ഞങ്ങളുടെ എസ്‌യുവി നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു' ഗാര്‍ഗ് പറഞ്ഞു. ഇന്ത്യയെ ആഗോള നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഹുണ്ടായിയുടെ മുന്നേറ്റം വേഗത്തിലാണെന്നും ഗാര്‍ഗ് സൂചിപ്പിച്ചു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








