മണിക്കൂറിൽ വിറ്റത് 50 കാറുകൾ! 29 വയസ് ആഘോഷിച്ച് ജനപ്രിയ ബ്രാൻഡ്

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തി തങ്ങളുടേതായ ഒരു ഇരിപ്പിടം സൃഷ്ടിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഓട്ടോമോട്ടീവ് രംഗത്തെ ആജാനുബാഹു ബ്രാൻഡുകളുമായി മുട്ടി നിന്ന് വിൽപ്പനയിൽ മുന്നിൽ എത്താൻ ചില്ലറ ചങ്കൂറ്റം മാത്രം പോര. അങ്ങനെ രാജ്യത്ത് ഓട്ടോമോട്ടീവ് രംഗത്ത് പോരാട്ടത്തിൻ്റെ 29 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഹ്യുണ്ടായി. 29 വർഷത്തിനുളളിൽ 12 മില്യൺ കാറുകളാണ് രാജ്യത്ത് കമ്പനി വിറ്റത്. അതായത് ണിക്കൂറിൽ 50 കാറുകളെന്ന കണക്കിൽ. 30 വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിപണിയില്‍ 90 ലക്ഷം കാറുകള്‍ വിറ്റ് സുസുക്കിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും വിജയമായ കാര്‍ ബ്രാന്‍ഡ് ആയി ഹ്യുണ്ടായി മാറിയിരുന്നു.

2025 ഏപ്രിലില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി ഹ്യുണ്ടായി ക്രെറ്റ. ആഭ്യന്തര വില്‍പ്പന ഇടിവിന്റെ നിരാശ മായ്ക്കാനാകില്ലെങ്കിലും ക്രെറ്റയുടെ നേട്ടം ഹ്യുണ്ടായിക്ക് ആശ്വാസമായി മാറി. ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റ കഴിഞ്ഞ മാസം 17,016 യൂണിറ്റ് വില്‍പ്പന കൈവരിച്ചു, 2024 ഏപ്രിലിനെ അപേക്ഷിച്ച് 10.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

Hyundai completed 29 years in india

2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ എസ്‌യുവിയും ക്രെറ്റയാണ്. ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മിഡ്‌സൈസ് എസ്‌യുവിക്ക് 69,914 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. സെഗ്‌മെന്റില്‍ ക്രെറ്റ ആധിപത്യം നിലനിര്‍ത്തിപ്പോരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വില്‍പ്പനയില്‍ എക്കാലത്തെയും ഉയര്‍ന്ന എസ്‌യുവി വിഹിതം കൈവരിക്കാനും ഹ്യുണ്ടായിക്ക് സാധിച്ചു. 2025 ഏപ്രിലില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വിറ്റം മൊത്തം കാറുകളില്‍ 70.9 ശതമാനം എസ്യുവികളായിരുന്നു.

ക്രെറ്റ ഇലക്ട്രിക്കിന്റെ വരവാണ് മാരുതി കാറുകളെ മറികടന്ന് ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ആയി മാറാന്‍ ക്രെറ്റയെ സഹായിച്ചത്. മിഡ്‌സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ നില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഹ്യുണ്ടായിയുടെ ആദ്യ മാസ് മാര്‍ക്കറ്റ് ഇവിയാണ് ക്രെറ്റ ഇലക്ട്രിക്. അതുകൊണ്ട് തന്നെ ഈ കാറില്‍ കൊറിയക്കാര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യന്‍ വിപണിയില്‍ ശക്തമായ പിടിമുറുക്കാന്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് കഴിഞ്ഞു. 10 വര്‍ഷം കൊണ്ട് ഇതുവരെ 12 ലക്ഷം വീടുകളിലാണ് ക്രെറ്റ എത്തിയിരിക്കുന്നത്. മികച്ച ഡിസൈന്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ, ശക്തമായ പെര്‍ഫോമന്‍സ് എന്നിവയുടെ ബലത്തില്‍ പുതുതലമുറ എസ്‌യുവി ഉപഭോക്താക്കളുടെ ആദ്യ ചോയ്‌സായി ക്രെറ്റ തുടരുകയാണ്. കാലികമായി കാറില്‍ വരുത്തുന്ന അപ്‌ഡേറ്റുകളും ഇതിന് ഗുണം ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് വിധേയമായിരുന്നു. അതിന് ശേഷം ക്രെറ്റയുടെ വില്‍പ്പന കുതിച്ചുയരുന്നതാണ് കണ്ടത്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ക്രെറ്റ വിപണിയില്‍ എത്തുന്നത്. നിലവില്‍ ആഭ്യന്തര വിപണിയില്‍ 11.11 ലക്ഷം രൂപ മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. 6 സ്പീഡ് മാനുവല്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി), 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിട), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ചോയ്‌സുകളും എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 6, 2025, 21:13 [IST]
English summary
Hyundai motors completed 29 years in india sold 12 7 million vehicles details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X