പിഴ കിട്ടിയത് 517 കോടി രൂപ; തുറന്ന് പറയാൻ ഹ്യുണ്ടായി കാണിച്ച മനസ് കാണാതെ പോകരുതേ
ഹ്യുണ്ടായി മോട്ടോർസ് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിലും വിൽപ്പനയിലും മികച്ച നേട്ടം കൈവരിക്കുന്നതിനിടയിൽ ഇടിത്തീ പോലെ ജിഎസ്ടി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് 517 കോടി രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് കൊണ്ടുളള നോട്ടീസ് ലഭിച്ചിരിക്കുകയാണ്. കാരണം എന്താണെന്ന് പരിശോധിച്ചാൽ ഹ്യുണ്ടായി തങ്ങളുടെ വിൽപ്പനയിലുളള ചില എസ്‌യുവി മോഡലുകൾക്കുളള സെസ് തുക കുറച്ച് കാണിച്ചുവെന്നാണ് പരാതി. 2017-20 കാലഘട്ടത്തിലാണ് സെസ് തുക കുറച്ച് കാണിച്ചത്. അതിനാൽ 256 കോടി രൂപ സെസ് തുകയായിട്ടും പിഴയായി 258 കോടി രൂപയും അടയ്ക്കാനാണ് ജിഎസ്ടി വകുപ്പ് ഹ്യുണ്ടായിക്ക് അയച്ചിരിക്കുന്ന നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഹ്യുണ്ടായി അധികൃതർ തന്നെയാണ് പിഴ ലഭിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്, എന്നാൽ ഇത് ബ്രാൻഡിൻ്റെ നിർമാണത്തെയോ വിൽപ്പയോ ബാധിക്കില്ലെനനു പ്രത്യേകം അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നുമാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ അപ്പീൽ പോകുന്ന കാര്യം പരിശോധിച്ചുവരികയാണെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ എത്തിയിട്ട് 10 വർഷം തികഞ്ഞത് കമ്പനി ആഘോഷിച്ചിരുന്നു.2015-ൽ കൊമ്പൻമാരുടെ ഇടയിലേക്ക് ഇറങ്ങുകയും ഡിസൈന മികവും, പവർ, പെർഫോമൻസ്, കംഫർട്ട് എന്നിവ കൊണ്ട് ഓരോ ഉപഭോക്താക്കളെ സന്തോഷിപ്പിച്ച് ഇന്ന് 12 ലക്ഷം കുടുംബങ്ങളുടെ യാത്രകളിൽ കൂട്ടായി ക്രെറ്റ ഉണ്ട്.സെഗ്മെൻ്റ് മൊത്തത്തിൽ കൈയ്യടക്കി എന്ന് പറയുന്നതാവും ശരി. ഹ്യുണ്ടായി ക്രെറ്റയുടെ യാത്ര ഞങ്ങൾക്ക് മാത്രമല്ല, അതിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ഓരോ ഉപഭോക്താവിനും വളരെ വൈകാരികമാണ്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് വിധേയമായിരുന്നു. അതിന് ശേഷം ക്രെറ്റയുടെ വില്‍പ്പന കുതിച്ചുയരുന്നതാണ് കണ്ടത്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ക്രെറ്റ വിപണിയില്‍ എത്തുന്നത്. നിലവില്‍ ആഭ്യന്തര വിപണിയില്‍ 11.11 ലക്ഷം രൂപ മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. 6 സ്പീഡ് മാനുവല്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി), 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിട), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ചോയ്‌സുകളും എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു.
രൂപകല്‍പ്പന നോക്കുമ്പോള്‍ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ 'സെന്‍ഷ്യസ് സ്‌പോര്‍ട്ടിനെസ്' ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയാണ് ക്രെറ്റ ഒരുക്കിയിരിക്കുന്നത്. മുന്‍വശത്തെ വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകളായി എടുത്തുപറയാനുളളത്.

എല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ മോഡേണ്‍ ഫീച്ചറുകള്‍ക്ക് ഈ കാറില്‍ ഒരു കുറവുമില്ല. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവല്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ലെവല്‍ 2 ADAS പോലുള്ള നൂതന ഫീച്ചറുകള്‍ അകത്തളത്തില്‍ പായ്ക്ക് ചെയ്തിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








