ഹ്യുണ്ടായി ജെനസീസ് ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു; എന്ന് എത്തുമെന്ന് അറിയണ്ടേ
ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ വളരെ ഡിമാൻ്റും വിൽപ്പനയിൽ മുന്നിൽ തന്നെ നിൽക്കുന്നവരാണ്. ഹ്യുണ്ടായിയുടെ പ്രീമിയം ബ്രാൻഡായ ജെനസീസ് ഇന്ത്യയിലേക്ക് വരുന്നു എന്ന വാർത്തകൾ കുറേ കാലമായി കേൾക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ എസ്‌യുവികളും സെഡാനുകളും ഹ്യുണ്ടായി മോട്ടോറിന്റെ ആഡംബര വിഭാഗമായ ജെനസിസ് പുറത്തിറക്കുന്നുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, സിബിയു റൂട്ട് വഴി ഹ്യുണ്ടായി ഇന്ത്യയിലേക്ക് എത്തിക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ, 2029-30 സാമ്പത്തിക വർഷത്തോടെ 26 പുതിയ മോഡലുകൾ പുറത്തിറക്കാനും ഹ്യുണ്ടായി ആലോചിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
2015-ലാണ് ആഗോളതലത്തിൽ തങ്ങളുടെ ആഡംബര വിഭാഗമായി ജെനസിസ് ഹ്യുണ്ടായി അവതരിപ്പിച്ചത്. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ പ്രീമിയം വാഹന നിർമ്മാതാക്കളുമായിട്ടാണ് പ്രധാനമായിട്ടും ബ്രാൻഡ് മത്സരിക്കുന്നത്. ആഗോള തലത്തിൽ ഹ്യുണ്ടായി G70, G80, G90, GV80, GV70, എന്നീ മോഡലുകളാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്.

അഞ്ച് വർഷത്തിനുളളിൽ 26 മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അതിൽ ഇലക്ട്രിക്കും ഹൈബ്രിഡ് മോഡലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവികളും അത് പോലെ തന്നെ ആളുകൾ കൂടുതലായി ആവശ്യപ്പെടുന്ന ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെടുത്തുമ്പോൾ ബ്രാൻഡിൻ്റെ വാഹനങ്ങൾക്ക് ഡിമാൻ്റ് കൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
വിൽപ്പന കണക്കുകളിൽ മുന്നിൽ ഹ്യുണ്ടായി ക്രെറ്റ തന്നെയാണ്.2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റ മാറിയതായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) പ്രഖ്യാപിച്ചിരിക്കുകയാണ്. പല വണ്ടിഭ്രാന്തൻമാരും വണ്ടറടിച്ച് പോവുന്ന കച്ചോടമാണ് ഇപ്പോൾ ക്രെറ്റയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2025 കലണ്ടർ വർഷത്തിലെ ആദ്യ 7 മാസങ്ങളിൽ ക്രെറ്റയുടെ 1,17,458 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നിരത്തിലെത്തിച്ചിരിക്കുന്നത്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വാഹനത്തിന്റെ വിൽപ്പനയിൽ 8 ശതമാനത്തിന്റെ വാർഷിക വളർച്ചയും കൈവരിക്കാൻ കമ്പനിക്കായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ക്രെറ്റ മാറിയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും.
പെട്രോൾ, ഡീസൽ, ടർബോചാർജ്ഡ്, ഇലക്ട്രിക് വകഭേദങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ എന്നിവയാൽ ഹ്യുണ്ടായി ക്രെറ്റ വേറിട്ടുനിൽക്കുന്നുണ്ട്. ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) ലൈനപ്പിൽ ക്രെറ്റ ഒന്നിലധികം കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യമാണ്.
നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ കൂടുതൽ സ്‌പോർട്ടി അനുഭവം ആഗ്രഹിക്കുന്നവർക്ക് പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള ക്രെറ്റ N ലൈൻ വേരിയന്റും തെരഞ്ഞെടുക്കാം. ഒപ്പം താങ്ങാനാവുന്ന വിലയും കൂടിയാവുമ്പോൾ സംഗതി ഉഷാറായി. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി എസ്‌യുവിക്ക് ഇപ്പോൾ 11.11 ലക്ഷം മുതൽ 20.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








