ഹൈഡ്രജൻ പവറിലും 5 സ്റ്റാർ സുരക്ഷ! മിന്നും താരമായി ഹ്യുണ്ടായി നെക്സോ, ഇനി ഇന്ത്യയിലേക്കോ?

ലോകത്തെ മുൻനിര വാഹന നിർമ്മാതാക്കളിൽ ഒരാളായ ഹ്യുണ്ടായി വലിയ പ്രതീക്ഷകളോടെ അവതരിപ്പിച്ച ഒരു മോഡലാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ എസ്‌യുവിയായ നെക്സോ. അടുത്തിടെ യൂറോപ്പിലെ ഏറ്റവും കർശന സുരക്ഷാ പരീക്ഷണമായ യൂറോ NCAP-ൽ 5 സ്റ്റാർ റേറ്റിംഗ് നേടിയതോടെ നെക്സോ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സീറോ എമിഷൻ വാഹനം സുരക്ഷയിലും സാങ്കേതികവിദ്യയിലും മുൻനിര നിലവാരം കൈവരിച്ചെന്ന് ഈ അംഗീകാരം വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയിലേക്ക് ഈ ഹൈടെക് ഹ്യുണ്ടായി എത്തുമോ എന്ന ചോദ്യം കൂടി ശക്തമാകുകയാണ്.

ഈ സുരക്ഷാ പ്രോട്ടോക്കോളിൽ ഉയർന്ന റേറ്റിംഗ് സ്വന്തമാക്കിയതോടെ യൂറോപ്പിൽ നെക്സോ ഒരു നിർണായക നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇതിലൂടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പുതിയ സാങ്കേതികവിദ്യ നടപ്പാക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രാൻഡ്. മാത്രവുമല്ല ഈ നേട്ടത്തോടുകൂടി ക്രാഷ് ടെസ്റ്റുകളിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ ഹ്യുണ്ടായി വാഹനങ്ങളുടെ പട്ടികയിൽ നെക്സോ ഒരു ഉറച്ച സ്ഥാനം സ്വന്തമാക്കുകയാണ്.

Hyundai Nexo Records Full Five Stars In Euro NCAP

ഇതിനകം തന്നെ അയോണിക് 5, 6, 9 തുടങ്ങിയ ഇലക്ട്രിക് മോഡലുകൾ യൂറോ NCAP പരീക്ഷണങ്ങളിൽ മികച്ച സുരക്ഷാ നിലവാരം തെളിയിച്ച് ഹ്യുണ്ടായിയുടെ ഇലക്ട്രിക് പോർട്ട്‌ഫോളിയോക്ക് ഒരു ശക്തമായ മാനദണ്ഡം സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ അതേ സുരക്ഷാ സ്ഥിരതയും എഞ്ചിനീയറിംഗ് ഗുണനിലവാരവും ഹൈഡ്രജൻ ഫ്യൂവൽ സെൽ വിഭാഗത്തിലേക്കും വിജയകരമായി വ്യാപിപ്പിച്ചിരിക്കുകയാണ് നെക്സോ.

അതായത് ബാറ്ററി ഇലക്ട്രിക് ആയാലും ഹൈഡ്രജൻ പവർഡ് ആയാലും സുരക്ഷയിൽ ഒരേ ഉയർന്ന നിലവാരം നിലനിർത്താനാകുമെന്ന് ഹ്യുണ്ടായി വീണ്ടും തെളിയിക്കുന്നു. യൂറോ NCAPയുടെ മൂല്യനിർണ്ണയ സംവിധാനം നാല് പ്രധാന വിഭാഗങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. അത് മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും സംരക്ഷണം, റോഡ് ഉപയോക്താക്കളുടെ സുരക്ഷ, കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ കാര്യക്ഷമത എന്നിവയെല്ലാമാണ്. ഈ നാല് മേഖലയിലും നെക്സോ വളരെ സന്തുലിതവും ശക്തവുമായ പ്രകടനമാണ് കാഴ്ചവച്ചത്.

Hyundai Nexo Records Full Five Stars In Euro NCAP

പ്രത്യേകിച്ച് മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ 90 ശതമാനവും, കുട്ടികളുടെ സംരക്ഷണത്തിൽ 85 ശതമാനവും എന്ന ഉയർന്ന സ്കോറുകൾ രേഖപ്പെടുത്തി. ശക്തമായ ബോഡി ഘടന, മുന്നിലും വശങ്ങളിലും ലഭിക്കുന്ന മികച്ച ഇംപാക്ട് പ്രൊട്ടക്ഷൻ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, കൂടാതെ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ മോണിറ്ററിംഗ് പോലുള്ള ആധുനിക ADAS സിസ്റ്റങ്ങൾ എന്നിവയാണ് ഈ മികച്ച ഫലങ്ങൾക്ക് പിന്നിൽ.

ഇതെല്ലാം കൂടി നോക്കുമ്പോൾ വലിയ എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായി നെക്സോയെ മാറ്റുന്നുണ്ട്. സുരക്ഷാ സ്കോറിൽ ഘടനാപരമായ കരുത്ത് നിർണായക പങ്കാണ് വഹിച്ചത്. ഫ്രണ്ടൽ ഇംപാക്ട് ക്രാഷ് ടെസ്റ്റുകളിൽ മുന്നിലെ രണ്ട് യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വളരെ കുറഞ്ഞ നിലയിൽ നിലനിർത്താൻ നെക്സോക്ക് സാധിച്ചു. ശക്തമായ ബോഡി ഘടനയും, ക്രംപിള്‍ സോണുകളും മൂലം അപകട സമയത്തും ക്യാബിൻ ഭാഗം സ്ഥിരത പുലർത്തുകയും കേടുകൂടാതെയിരിക്കുകയും ചെയ്തു.

Hyundai Nexo Records Full Five Stars In Euro NCAP

ഫുൾ-വിഡ്ത്ത് ബാരിയർ ടെസ്റ്റിലും ഇതേ സ്ഥിരത വ്യക്തമായിരുന്നു. അതുപോലെ തന്നെ സൈഡ്-ഇംപാക്ട് ടെസ്റ്റുകളിൽ, പ്രത്യേകിച്ച് വശങ്ങളിൽ നിന്ന് ഉണ്ടാകുന്ന ലാറ്ററൽ കൂട്ടിയിടികളിൽ നെക്സോ ഉയർന്ന സ്കോറുകൾ നേടുകയും യാത്രക്കാർക്ക് ശക്തമായ സംരക്ഷണം നൽകുകയും ചെയ്തു. കൂടാതെ മുന്നിലെയും പിന്നിലെയും സീറ്റുകൾ വിപ്ലാഷ് പരിക്കുകൾ കുറയ്ക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തതിരിക്കുന്നത്. മാത്രവുമല്ല സുരക്ഷയെ ഒരു പടി കൂടി മുന്നോട്ടു കൊണ്ടുപോകാൻ സെന്റർ എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യയിൽ എത്തുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഇല്ലെങ്കിലും ഹൈഡ്രജൻ മൊബിലിറ്റിയെ കുറിച്ച് ഹ്യുണ്ടായി ഇന്ത്യയിൽ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഹൈഡ്രജൻ റീഫ്യൂവലിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ കുറവ്, ഉയർന്ന ചെലവ്, നയപരമായ പിന്തുണ എന്നിവ ഇപ്പോഴും വലിയ വെല്ലുവിളികളാണ്. എന്നിരുന്നാലും ഭാവിയിൽ ഇന്ത്യ ഹൈഡ്രജൻ എനർജിയിലേക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന സാഹചര്യത്തിൽ നെക്സോ ഫ്യൂച്ചർ-റെഡി വാഹനങ്ങൾ ഇന്ത്യൻ റോഡുകളിലും കാണാൻ സാധ്യതയുണ്ടെന്ന് ഈ നേട്ടം സൂചിപ്പിക്കുന്നു.

More from DriveSpark

Article Published On: Wednesday, December 17, 2025, 12:59 [IST]
English summary
Hyundai nexo records full five stars in euro ncap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X