ടാറ്റയും മാരുതിയും ഓടിയൊളിക്കേണ്ടി വരുമോ ആവോ! 2030 ആകുമ്പോഴേക്കും 26 മോഡലുകളെന്ന ലക്ഷ്യവുമായി ഹ്യുണ്ടായി

ഒരു ബ്രാൻഡ് തങ്ങളുടെ മുന്നോട്ടുളള കാര്യങ്ങൾ പ്ലാൻ ചെയ്തുവയ്ക്കുന്നത് സാധാരണമായ കാര്യമാണ്. ഹ്യുണ്ടായി തങ്ങളുടെ 2030 വരെയുള്ള കാര്യങ്ങൾ എല്ലാം ക്രമീകരിച്ചിരിക്കുകയാണ്. ഇൻവസ്റ്റേഴ്സ് മീറ്റിങ്ങിൽ 2030 വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണയാണ് കമ്പനി നൽകിയിരിക്കുന്നത്. അഞ്ച് വർഷത്തിനുളളിൽ 26 മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അതിൽ ഇലക്ട്രിക്കും ഹൈബ്രിഡ് മോഡലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവികളും അത് പോലെ തന്നെ ആളുകൾ കൂടുതലായി ആവശ്യപ്പെടുന്ന ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെടുത്തുമ്പോൾ ബ്രാൻഡിൻ്റെ വാഹനങ്ങൾക്ക് ഡിമാൻ്റ് കൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഹ്യുണ്ടായി വാഹനങ്ങൾക്ക് അല്ലെങ്കിൽ തന്നെ ഡിമാൻ്റ് ഇപ്പോൾ വർധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ക്രെറ്റ ഇവി പുറത്തിറങ്ങിയതിന് ശേഷം. 2025 ഏപ്രിലില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി ഹ്യുണ്ടായി ക്രെറ്റ. ആഭ്യന്തര വില്‍പ്പന ഇടിവിന്റെ നിരാശ മായ്ക്കാനാകില്ലെങ്കിലും ക്രെറ്റയുടെ നേട്ടം ഹ്യുണ്ടായിക്ക് ആശ്വാസമായി മാറി. ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റ കഴിഞ്ഞ മാസം 17,016 യൂണിറ്റ് വില്‍പ്പന കൈവരിച്ചു, 2024 ഏപ്രിലിനെ അപേക്ഷിച്ച് 10.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

Hyundai will launch 26 new models by 2030

2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ എസ്‌യുവിയും ക്രെറ്റയാണ്. ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മിഡ്‌സൈസ് എസ്‌യുവിക്ക് 69,914 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. സെഗ്‌മെന്റില്‍ ക്രെറ്റ ആധിപത്യം നിലനിര്‍ത്തിപ്പോരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വില്‍പ്പനയില്‍ എക്കാലത്തെയും ഉയര്‍ന്ന എസ്‌യുവി വിഹിതം കൈവരിക്കാനും ഹ്യുണ്ടായിക്ക് സാധിച്ചു. 2025 ഏപ്രിലില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വിറ്റം മൊത്തം കാറുകളില്‍ 70.9 ശതമാനം എസ്‌യുവികളായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ക്രെറ്റ ഇലക്ട്രിക്കിന്റെ വരവാണ് മാരുതി കാറുകളെ മറികടന്ന് ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ആയി മാറാന്‍ ക്രെറ്റയെ സഹായിച്ചത്. മിഡ്‌സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ നില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഹ്യുണ്ടായിയുടെ ആദ്യ മാസ് മാര്‍ക്കറ്റ് ഇവിയാണ് ക്രെറ്റ ഇലക്ട്രിക്. അതുകൊണ്ട് തന്നെ ഈ കാറില്‍ കൊറിയക്കാര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

Hyundai will launch 26 new models by 2030

എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ് എന്നീ നാല് വേരിയന്റുകളിൽ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് 17.99 ലക്ഷം രൂപ മുതൽ 23.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. മാറ്റേകാനായി ആകെ 10 കളർ ഓപ്ഷനുകളും ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 3 മാറ്റ് ഷേഡുകളും 8 മോണോടോണും 2 ഡ്യുവൽ ടോൺ നിറങ്ങളും യഥേഷ്ടം വാങ്ങാൻ സാധിക്കുന്നതാണ്.

അബിസ് ബ്ലാക്ക് പേൾ മെറ്റാലിക്, അറ്റ്ലസ് വൈറ്റ് മെറ്റാലിക്, ഫിയറി റെഡ് പേൾ മെറ്റാലിക്, സ്റ്റാറി നൈറ്റ് മെറ്റാലിക്, ഓഷ്യൻ ബ്ലൂ മെറ്റാലിക്, ഓഷ്യൻ ബ്ലൂ മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ്, റോബസ്റ്റ് എമറാൾഡ് മാറ്റ് എന്നിവയാണ് ക്രെറ്റ ഇവിയിലെ മോണോടോൺ കളർ ഓപ്ഷനുകൾ. അതേസമയം ബ്ലാക്ക് റൂഫുള്ള ഓഷ്യൻ ബ്ലൂ മെറ്റാലിക്, ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ് എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിലെ ഡ്യുവൽ-ടോൺ ഷേഡുകൾ.

Hyundai will launch 26 new models by 2030

ഡിസൈനിലേക്ക് വന്നാൽ ക്രെറ്റ ഇലക്ട്രിക് ICE മോഡലിനോട് വളരെ സാമ്യമുള്ളതാണ്. ആക്റ്റീവ് എയർ ഫ്ലാപ്പുകൾ, റീഡിസൈൻ ചെയ്ത മുൻവശം, ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ, 17 ഇഞ്ച് എയറോബ്ലേഡ് അലോയ് വീലുകൾ, ഫ്രണ്ട്-ഫെൻഡർ-മൗണ്ടഡ് ചാർജിംഗ് പോർട്ട് എന്നിവയാണ് ഡീസൽ ക്രെറ്റയിൽ നിന്നും ഇവിയെ വ്യത്യസ്‌തമാക്കുന്ന പ്രധാന കാര്യങ്ങൾ. ആക്റ്റീവ് എയർ ഫ്ലാപ്പുകൾ ബാറ്ററി നന്നായി തണുപ്പിക്കുന്നതിന് എയർ ഫ്ലോ ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ തെരഞ്ഞെടുക്കുന്നതിനായി അയോണിക് 5 ഇവിയിൽ കാണുന്നത് പോലെ സ്റ്റിയറിംഗ് കോളത്തിലാണ് ഡ്രൈവ് മോഡ് സെലക്ടർ സ്ഥിതി ചെയ്യുന്നത്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി ഓപഷനുകളാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ചെറിയ ബാറ്ററി പായ്ക്കിന് ഫുൾ ചാർജിൽ 390 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും. അതേസമയം ഇവിയിലെ 51.4 kWh യൂണിറ്റ് സിംഗിൾ ചാർജിൽ 473 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, May 19, 2025, 11:05 [IST]
English summary
Hyundai planning to launch 26 new models by the end of the financial year 2030
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X