GST ബമ്പറായി, ഹ്യുണ്ടായി ഒറ്റദിവസം വിറ്റത് 11000 കാറുകള്‍! 5 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വില്‍പ്പന

നവരാത്രിയുടെ ആദ്യ ദിനമായിരുന്ന ഇന്നലെ (22 സെപ്റ്റംബര്‍ 2025) ആയിരുന്നു ഇന്ത്യയില്‍ പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. പല വാഹന നിര്‍മാതാക്കളും തങ്ങളുടെ വില പരിഷ്‌കരണം നടപ്പാക്കി തുടങ്ങിയതും ഇന്നലെ മുതലാണ്. പ്രതീക്ഷിച്ച പോലെ തന്നെ ജിഎസ്ടി പരിഷ്‌കാരവും അതിന്റെ ചുവടുപിടിച്ചുള്ള വിലക്കുറവുമെല്ലാം ഷോറൂമുകളില്‍ ഉത്സവം തീര്‍ക്കുകയാണ്. അതിന്റെ നേര്‍ചിത്രമായിക്കൊണ്ട് നവരാത്രിയുടെ ആദ്യദിനം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഏകദേശം 11,000 യൂണിറ്റുകളുടെ ഡീലര്‍ ബില്ലിംഗ് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വില്‍പ്പനയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളിലൂടെ ലഭിക്കുന്ന നികുതി ആനുകൂല്യങ്ങള്‍ വാഹന വില കുറച്ചുവെന്നും ഇത് ഉപഭോക്താക്കളെ ആകര്‍ഷിച്ചുവെന്നും ഹ്യുണ്ടായി അറിയിച്ചു. ഹ്യുണ്ടായുടെ എസ്‌യുവി പോര്‍ട്ട്ഫോളിയോയാണ് വില്‍പ്പനയിലെ ഈ കുതിപ്പിന് പിന്നില്‍. ക്രെറ്റ, അല്‍കസാര്‍, എക്സ്റ്റര്‍ തുടങ്ങിയ മോഡലുകള്‍ക്ക് ഡീലര്‍ ബില്ലിംഗില്‍ വലിയ പങ്കുണ്ട്.

hyundai cars

ഈ മാസം ആദ്യം ജിഎസ്ടി 2.0-ക്ക് അനുസൃതമായി തങ്ങളുടെ വാഹന നിരയില്‍ ഹ്യുണ്ടായി വലിയ വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഹ്യുണ്ടായുടെ ബെസ്റ്റ് സെല്ലറുകളായ ക്രെറ്റയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 72,145 രൂപയും ക്രെറ്റ N ലൈനിന് 71,762 രൂപയും കുറച്ചു. മൂന്ന് നിര സീറ്റുകളുള്ള എസ്‌യുവിയായ അല്‍കസാറിന് എല്ലാ വേരിയന്റുകളിലും 75,376 രൂപയുടെ കുറവുണ്ടായി. ഇതുവഴി കോംപാക്ട്, ഫാമിലി എസ്‌യുവി വിഭാഗങ്ങളില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനാണ് ഹ്യുണ്ടായി ശ്രമിച്ചത്.

പ്രീമിയം എസ്‌യുവിയായ ട്യൂസോണിനാണ് ജിഎസ്ടി കട്ടിന് ശേഷം ഏറ്റവും കൂടുതല്‍ വില കുറഞ്ഞത്. ട്യൂസോണ്‍ വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ 2,40,303 രൂപ വരെയാണ് ലാഭിക്കാനാകുക. ജീപ്പ് കോമ്പസ്, സിട്രണ്‍ C5 5 എയര്‍ക്രോസ് തുടങ്ങിയ എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ട്യൂസോണിനെ ശക്തമായ സ്ഥാനത്ത് നിര്‍ത്തുന്നു. കുറച്ച് കൂടി വലിയ എസ്‌യുവിയിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ ഈ ഒരു വിലക്കിഴിവ് ആകര്‍ഷിച്ചേക്കാം.

hyundai creta

ജിഎസ്ടി കാരണം ഹ്യുണ്ടായുടെ ഐസി എഞ്ചിന്‍ പോര്‍ട്ട്ഫോളിയോയിലുടനീളം വില കുറഞ്ഞു. വെന്യൂ പോലുള്ള സബ് കോംപാക്റ്റ് എസ്യുവികള്‍ക്ക് 1,23,659 രൂപ വരെയും, i20, എക്സ്റ്റര്‍ തുടങ്ങിയ മോഡലുകള്‍ക്ക് യഥാക്രമം 98,053 രൂപയും 89,209 രൂപയും വരെയും കുറവുണ്ടായി. ഗ്രാന്‍ഡ് i10 നിയോസ്, ഓറ തുടങ്ങിയ എന്‍ട്രി ലെവല്‍ മോഡലുകള്‍ക്ക് യഥാക്രമം 73,000 രൂപയും 78,000 രൂപയും കുറവ് ലഭിച്ചു.

'ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളോടൊപ്പം നവരാത്രിയുടെ ശുഭാരംഭം വിപണിയില്‍ വലിയ ഉണര്‍വ്വ് നല്‍കി. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ആദ്യ ദിവസം തന്നെ ഏകദേശം 11,000 ഡീലര്‍ ബില്ലിംഗുകള്‍ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ പ്രകടനമാണ്' ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഹോള്‍-ടൈം ഡയറക്ടറും സിഒഒയുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

hyundai exter

തുടര്‍ന്നും ഉത്സവകാലത്ത് മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നതായും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ആവേശവും നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവരാത്രി ഉത്സവകാലം ആരംഭിക്കുന്ന ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളും ഹ്യുണ്ടായുടെ ഈ ആനുകൂല്യങ്ങളും ഡീലര്‍ഷിപ്പുകളിലെത്തുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

ഉത്സവകാലത്തെ ഈ വലിയ മുന്നേറ്റം പ്രയോജനപ്പെടുത്തുന്നതിനൊപ്പം വിലക്കുറവ് കാരണം ഉണ്ടാകുന്ന ആവേശം വില്‍പ്പനയില്‍ നിലനിര്‍ത്തുക എന്ന വെല്ലുവിളിയും ഹ്യുണ്ടായി മോട്ടോര്‍ കമ്പനിക്കുണ്ട്. ഒറ്റ ദിവസം കൊണ്ട് വില്‍പ്പനയിലുണ്ടായ ഈ കുതിച്ച് ചാട്ടം ഈ മാസം മൊത്തം നിലനിര്‍ത്താനാകുമോ എന്ന് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Tuesday, September 23, 2025, 10:35 [IST]
English summary
Hyundai posts highest one day sales in 5 years by billing 11000 cars on first day of navratri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X