2-ാം സ്ഥാനം തങ്ങളുടെ കുത്തകയെന്ന് ഹ്യുണ്ടായി, മഹീന്ദ്ര തെറിച്ചു! 31 ദിവസം കൊണ്ട് വിറ്റത് ഇത്ര കാറുകള്‍

2025 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാര്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ഉണ്ടാവാറില്ല. എന്നാല്‍ രണ്ടാം സ്ഥാനത്തിനായി ഇപ്പോള്‍ മൂന്ന് കമ്പനികളാണ് മത്സരിക്കുന്നത്. ദീര്‍ഘകാലം രണ്ടാം സ്ഥാനം കൈയ്യാളിപ്പോന്ന ഹ്യുണ്ടായിക്ക് മഹീന്ദ്രയും ടാറ്റ മോട്ടോര്‍സും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. കഴിഞ്ഞ ഒന്ന് രണ്ട് മാസമായി മഹീന്ദ്രയായിരുന്നു ഇന്ത്യന്‍ കാര്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാര്‍. ഇപ്പോള്‍ 2025 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മഹീന്ദ്രയെ പിന്തള്ളി ഹ്യുണ്ടായി വീണ്ടും രണ്ടാം സ്ഥാനം പിടിച്ചു. അതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL) 2025 ഓഗസ്റ്റ് മാസം മൊത്തം 60,501 യൂണിറ്റ് വില്‍പ്പന നേടി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇത് 4.23% കുറവാണ. കഴിഞ്ഞ വര്‍ഷം ഇതേ മാസം കൊറിയന്‍ കമ്പനി ഇന്ത്യയില്‍ മൊത്തം 63,175 യൂണിറ്റുകളുടെ വില്‍പ്പന നേടിയിരുന്നു. 2025 ഓഗസ്റ്റില്‍ ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന 44,001 യൂണിറ്റ് ആയിരുന്നു.

hyundai creta

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ (49,525 യൂണിറ്റുകള്‍) വില്‍പ്പനയേക്കാള്‍ 11.15% കുറവാണ് ഈ കണക്ക്. എന്നിരുന്നാലും 2025 ജൂലൈയെ (43,973 യൂണിറ്റുകള്‍) അപേക്ഷിച്ച് നേരിയ 0.06% വര്‍ധനവ് രേഖപ്പെടുത്തി. ഈ ഇടിവ് ഉണ്ടായിരുന്നിട്ടും, ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹ്യുണ്ടായി രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്ന മഹീന്ദ്ര കഴിഞ്ഞ മാസം 39399 യൂണിറ്റാണ് വിറ്റത്.

ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്‌യുവികള്‍ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ പോര്‍ട്ട്ഫോളിയോ കടുത്ത മത്സരത്തിനിടയിലും ഹ്യുണ്ടായിയെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ പ്രാപ്തമാക്കി. ക്രെറ്റ, വെന്യു, എക്സ്റ്റര്‍, i20 തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡാണ് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കമ്പനിയെ സഹായിച്ചത്. 2025 ഓഗസ്റ്റില്‍ ഹ്യുണ്ടായി 16,500 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.

hyundai exter knight edition interior

2024 ഓഗസ്റ്റില്‍ ഇത് 13650 യൂണിറ്റായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച 20.88% ആണ്. 2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ കമ്പനി ഇതിനകം 1,18,840 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യ ഹ്യുണ്ടായിയുടെ ആഗോള കയറ്റുമതി കേന്ദ്രമാണെന്ന് തെളിയിക്കുന്നു.മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ അഭിമാനിക്കുന്നതായും ഇന്ത്യയെ ഹ്യുണ്ടായിയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാക്കി മാറ്റാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

'ഓഗസ്റ്റില്‍ ഞങ്ങളുടെ കയറ്റുമതി വളര്‍ച്ച 21% ആയിരുന്നു. ഇത് ഞങ്ങളുടെ ലോകോത്തര ഉല്‍പ്പാദനത്തിന്റെയും ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെയും ഫലമാണ്. വരും കാലങ്ങളില്‍, ഹ്യുണ്ടായിയുടെ വളര്‍ന്നുവരുന്ന വിപണികള്‍ക്ക് ഇന്ത്യ ഒരു തന്ത്രപരമായ അടിത്തറയായി മാറും' തരുണ്‍ ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് ഉത്സവ സീസണിന് തുടക്കമായി. ഉത്സവ സീസണില്‍ ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2025 ഓഗസ്റ്റില്‍ ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന അല്‍പ്പം കുറവായിരുന്നുവെങ്കിലും കയറ്റുമതി വളര്‍ച്ചയും ജനപ്രിയ മോഡലുകള്‍ക്കുള്ള ഡിമാന്‍ഡും കമ്പനിയെ ശക്തിപ്പെടുത്തി. രണ്ടാം സ്ഥാനത്തേക്ക് മടങ്ങുന്നത് ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണ്. ഉത്സവ സീസണില്‍ കമ്പനി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വരും മാസങ്ങളില്‍ പുറത്തിറങ്ങുന്ന പുതിയ വെന്യു ഹ്യുണ്ടായിയുടെ വില്‍പ്പനയില്‍ കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മൂന്നാം തലമുറ വെന്യുവിന് വലിപ്പം കൂടാന്‍ സാധ്യതയില്ലെങ്കിലും മുന്‍ഗാമിയില്‍ നിന്ന് അടിമുടി മാറ്റമുള്ള സ്‌റ്റൈലിംഗ് പ്രതീക്ഷിക്കുന്നു. മൂത്ത ചേട്ടന്‍മാരായ അല്‍കസാര്‍, ക്രെറ്റ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ന്യൂജെന്‍ വെന്യുവിന്റെ മുന്‍വശത്ത് അപ്‌റൈറ്റ് സ്റ്റാന്‍സായിരിക്കും.

hyundai venue

ഹ്യുണ്ടായി നല്‍കുക. ഹെഡ്ലാമ്പ്, ഗ്രില്‍, ഡിആര്‍എല്‍ എന്നിവയില്‍ വമ്പന്‍ മാറ്റങ്ങള്‍ കാണാം. പുതിയ അലോയ് വീലുകള്‍ക്കൊപ്പം പുനര്‍നിര്‍മ്മിച്ച ബോഡി പാനലുകളും ഇതില്‍ നല്‍കിയേക്കും. റിയര്‍ എന്‍ഡില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പര്‍, ടെയില്‍ഗേറ്റ് എന്നിവക്കൊപ്പം പുതിയ ടെയില്‍ ലാമ്പ് ഡിസൈനും സ്പോയിലര്‍ ട്രീറ്റ്മെന്റും ലഭിച്ചേക്കും. സബ് കോംപാക്ട് എസ്‌യുവിക്ക് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.

അതേസമയം ക്യാബിനില്‍ സമൂലമായ മാറ്റങ്ങള്‍ കാണാന്‍ പറ്റിയേക്കും. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡ്യുവല്‍-പാനല്‍ സണ്‍റൂഫ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ്, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, പുതിയ അപ്‌ഹോള്‍സ്റ്ററി എന്നിവ ഉണ്ടാകും. ജനപ്രിയ എസ്‌യുവിയില്‍ ലെവല്‍ 2 ADAS ചേര്‍ത്ത് സേഫ്റ്റി മുറ്റാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോഞ്ച് അടുക്കുമ്പോള്‍ പുത്തന്‍ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടും.

More from DriveSpark

Article Published On: Tuesday, September 2, 2025, 12:40 [IST]
English summary
Hyundai regains no 2 position in august 2025 registered 44001 unit sales details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X