2024 -ൽ ബ്രാൻഡ് വാരിക്കൂട്ടിയത് കോടികളുടെ ലാഭം; റിപ്പോർട്ടുകൾ പുറത്ത് വിട്ട് ഹ്യുണ്ടായി

2024 അവസാനിച്ചതോടെ പല വാഹന നിർമാതാക്കളും തങ്ങളുടെ 2024-25 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ വിൽപ്പന കണക്കുകളും അത് പോലെ തന്നെ ലാഭ കണക്കുകളും പുറത്ത് വിട്ടിരിക്കുകയാണ്. അതിൽ കൊറിയൻ വാഹന ഭീമനമായ ഹ്യുണ്ടായി ഇന്ത്യ നേടിയ ലാഭത്തിൻ്റെ കണക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് വാഹന വിപണി. ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാംപാദത്തില്‍ ഹ്യുണ്ടായി മോട്ടോർസിന് 1,160.7 കോടി രൂപയുടെ അറ്റാദായം ഉണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.എന്നാൽ 2023 വർഷത്തെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ കുറവ് ഉണ്ട് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഹ്യുണ്ടായിയുടെ കാത്തിരുന്ന മോഡലായിരുന്നു ക്രെറ്റ ഇവി. ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോ 2025 -ൽ വച്ച് വാഹനം അവതരിപ്പിച്ചതോടെ ഷോറൂമുകളിലേക്ക് ഇന് ഗംഭീര തിരക്കായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റായ എക്‌സിക്യൂട്ടീവിന്റെ വില 17,99,000 രൂപ മാത്രമാണ്. സ്മാര്‍ട് വേരിയന്റിന് 18,99,900 രൂപയും സ്മാര്‍ട് (O) വേരിയന്റിന് 19,49,900 രൂപയുമാണ് വില.

2024 -

പ്രീമിയം വേരിയന്റിന് 19,99,900 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. മുകളില്‍ പറഞ്ഞ വേരിയന്റുകളില്‍ ചെറിയ 42 kWh ബാറ്ററി പായ്ക്കാണ് വരുന്നത്. വലിയ 51.4 kWh ബാറ്ററി പായ്ക്ക് വരുന്ന സ്മാര്‍ട് (O) വേരിയന്റിന് 21,49,900 രൂപയും ടോപ്‌സ്‌പെക് എക്‌സലന്‍സ് വേരിയന്റിന് 23,49,900 രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഇവിയുടെ ബുക്കിംഗ് നേരത്തെ തന്നെ കൊറിയന്‍ കമ്പനി ആരംഭിച്ചിരുന്നു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 25000 രൂപ ടോക്കണ്‍ തുക നല്‍കി ഇവി റിസര്‍വ് ചെയ്യാം.

ക്രെറ്റ ഇലക്ട്രിക്കിന് 4,340 mm നീളവും 1,790 mm വീതിയും 1,655 mm ഉയരവും 2,610 mm നീളമുള്ള വീല്‍ബേസും ഉണ്ട്. ചാര്‍ജിംഗ് പോര്‍ട്ടോടുകൂടിയ ബ്ലാങ്കഡ്-ഓഫ് ഗ്രില്‍, പുനര്‍നിര്‍മ്മിച്ച ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എയ്‌റോ ഇന്‍സെര്‍ട്ടുകളുള്ള പുതിയ അലോയ് വീലുകള്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

2024 -

ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കറുകള്‍, 268 എംബഡഡ് വോയ്സ് കമാന്‍ഡുകള്‍, 70 കണക്റ്റഡ് കാര്‍ ടെക്കുകള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ കീ, ഷിഫ്റ്റ്-ബൈ-വയര്‍ ടെക്‌നോളജി എന്നിവയടക്കം നിരവധി സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് ഈ കാര്‍. പെഡല്‍ ഡ്രൈവിംഗ് അനുഭവം തരുന്ന പുതിയ ഐ-പെഡല്‍ സാങ്കേതികവിദ്യയും ക്രെറ്റ ഇവിയിലുണ്ട്.

ഈ സാങ്കേതികവിദ്യ ഡ്രൈവര്‍ക്ക് ആക്സിലറേറ്റര്‍ പെഡല്‍ ഉപയോഗിച്ച് കാര്‍ ആക്‌സലറേറ്റ് ചെയ്യാനും വേഗത കുറയ്ക്കാനും പൂര്‍ണമായും നിര്‍ത്താനും സാധിക്കും. വാഹനത്തിനകത്തും പുറത്തും ഗൃഹോപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന വെഹിക്കിള്‍-ടു-ലോഡ് (V2L) സവിശേഷതയും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കില്‍ ഉണ്ടാകും. അഡ്വാന്‍സ്ഡ് ഹൈ സ്ട്രെംഗ്ത് സ്റ്റീല്‍ (AHSS), ഹൈ സ്ട്രെംഗ്ത് സ്റ്റീല്‍ (HSS) എന്നിവ ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ക്രെറ്റ ഇവിയുടെ ബില്‍ഡ് ക്വാളിറ്റിയും കിടിലമാണ്.

2024 -

75 സേഫ്റ്റി ഫീച്ചറുകളുമായാണ് ക്രെറ്റ ഇലക്ട്രിക്ക് എത്തുക. ക്രെറ്റ ഇലക്ട്രിക്കിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇബിഡിയുള്ള എബിഎസ്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍ (ഇപിബി), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി), ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ (എച്ച്ഡിസി), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ചൈല്‍ഡ് സീറ്റ് ആങ്കര്‍ (ഐഎസ്ഒഫിക്സ്), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 29, 2025, 19:39 [IST]
English summary
Hyundai reports net profit of 1 160 7 crores in third quarter of 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X