കേട്ടോടാ രാവുണ്ണി... ഹ്യുണ്ടായി അയോണിക് 6 ഇങ്ങെത്തി; അതും N ലൈൻ വേരിയൻ്റ്
ഹ്യുണ്ടായിയുടെ ഇവികളിൽ എന്നും മുന്നിൽ തന്നെയുളള മോഡലാണ് അയോണിക് 5 എന്നിവ. ഹ്യുണ്ടായി സിയോൾ മോട്ടോർ ഷോ 2025 -ൽ അയോണിക് 6 ഇവിയുടെ മുഖം മിനുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. പവറിലും പെർഫോമൻസിലും വ്യത്യാസം ഇല്ലെങ്കിലും ഇവിയുടെ ഡിസൈനിൽ കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഫ്രണ്ട് ഫാസിയ, പുതിയ അലോയ് വീലുകൾ, അതിനൊപ്പം റിയർ സ്പോയിലറും കമ്പനി മാറ്റിയിട്ടുണ്ട്.ഇവിയുടെ അകത്തേക്ക് കയറിയാൽ ഒരു റീഡിസൈൻ ചെയ്ത സ്റ്റീയറിങ്ങ് വീലും, അത് പോലെ തന്നെ വലിയ ക്ലൈമറ്റ് കൺട്രോൾ ഡിസ്പ്ലേ എന്നിവയെല്ലാമാണ് മാറ്റങ്ങൾ. വാഹനത്തിൻ്റെ ഇനിയുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
2025 ഡിസംബറോടെ അയോണിക് 6 ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഫ്രണ്ട് ഫാസിയയിൽ ഹ്യുണ്ടായി എലൻട്ര എന്ന മോഡലിൻ്റെ സാമ്യം ഉള്ളതായി തോന്നാം. നിലവിൽ കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നത് നിലവിലെ മോഡൽ RWD, AWD പതിപ്പുകളിൽ 53kWh, 77.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ലഭിക്കുന്നത്. എന്നാൽ ഓൾ വീൽ ഡ്രൈവിൽ 320hp വരെ പവർ ഉത്പാദിപ്പിക്കുന്ന ഈ EV 600 കിലോമീറ്ററിലധികം സഞ്ചരിക്കാൻ സാധിക്കുന്നതാണ്.

അയോണിക് 5 രാജ്യത്ത് വളരെ വിജയകരമായത് കൊണ്ട് തന്നെ അയോണിക് 6 എങ്ങനേയും ബ്രാൻഡ് ഇന്ത്യയിലെത്തിക്കാനേ നോക്കു. അയോണിക് 5 ഇവിയുടെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഒരു സിംഗിള്‍ ഫുള്ളി ലോഡഡ് വേരിയന്റില്‍ ലഭ്യമാകുന്ന ഈ ഇലക്ട്രിക് കാറിന് 46.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ഈ ഇലക്ട്രിക് കാറിനെ കുറിച്ച് പറയുമ്പോള്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സമര്‍പ്പിത പ്ലാറ്റ്‌ഫോമായ E-GMP (ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് അയോണിക് 5. പുതിയ പാരാമെട്രിക് പിക്‌സല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇവിയുടെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

അടയ്ക്കുമ്പോള്‍ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുകയും തുറക്കുമ്പോള്‍ വാഹനഭാഗങ്ങള്‍ തണുപ്പിക്കുകയും ചെയ്യുന്ന ആക്റ്റീവ് എയര്‍ ഫ്‌ലാപ്പും (എഎഎഫ്) ഇതിന്റെ സവിശേഷതയാണ്. ഇവിയുടെ അകത്തളത്തില്‍ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും വേണ്ടിയാണ്.
നാവിഗേഷന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 ADAS, പവര്‍ സീറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, 8 സ്പീക്കര്‍ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വെഹിക്കിള്‍ ടു ലോഡ് ഫംഗ്ഷന്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ ഇതിന്റെ ഭാഗമാണ്. പെര്‍മനെന്റ് സിങ്ക്രണസ് മോട്ടോറുമായി ഘടിപ്പിച്ച 72.6 kWh ബാറ്ററി പായ്ക്കാണ് അയോണിക് 5 ഇവിക്ക് കരുത്ത് പകരുന്നത്.

പവര്‍ട്രെയിനിന് 216 bhp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി റിയര്‍ വീലിലേക്ക് പവര്‍ എത്തിക്കുന്നു. ഇവി ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 350kW DC ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവിക്ക് ഹ്യുണ്ടായി സ്മാര്‍ട്ട് സെന്‍സ് ലഭിക്കുന്നു. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍, മള്‍ട്ടി കൊളീഷന്‍ അവേയ്ഡന്‍സ് ബ്രേക്കുകള്‍, ആറ് എയര്‍ബാഗുകള്‍, വെര്‍ച്വല്‍ എഞ്ചിന്‍ സൗണ്ട് സിസ്റ്റം, പവര്‍ ചൈല്‍ഡ് ലോക്ക് എന്നിവ ഇതിന് ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ കിയ EV6, ബിഎംഡബ്ല്യു i4, മെര്‍സിഡീസ് ബെന്‍സ് EQB, വോള്‍വോ XC40 റീചാര്‍ജ് എന്നിവയാണ് ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ എതിരാളികള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








