കാറിന്റെ 'ഹെല്‍ത്തും' ശ്രദ്ധിക്കാം! വമ്പന്‍ ഓഫറുകളുമായി ഹ്യുണ്ടായിയുടെ മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പ്
കേരളത്തിലെ പല ജില്ലകളിലും മണ്‍സൂണ്‍ ശക്തി പ്രാപിച്ചിരിക്കുകലയാണ്. മഴക്കാലമായതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും കൂടുതലായി കാറുകള്‍ തന്നെയാണ് ഉപയോഗിക്കുക. ഈ സാഹചര്യത്തില്‍ കാറുകളുടെ കണ്ടീഷന്‍ മികച്ചതാണെന്ന് ഉറപ്പ് വരുത്തേണ്ടത് ഓരോ ഉടമയുടെയും ഉത്തരവാദിത്തമാണ്. അടുത്ത കാലത്തായി നിരവധി വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മണ്‍സൂണ്‍ ക്യാമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ പേരാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (Hyundai Motor India Ltd). തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും ബാധകമാവുന്ന മണ്‍സൂണ്‍ ക്യാമ്പില്‍ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
മഴക്കാലത്ത് വാഹനങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കികൊടുക്കുകയാണ് മണ്‍സൂണ്‍ ക്യാമ്പിന്റെ ലക്ഷ്യം. അതുപോലെ, ഹ്യുണ്ടായി വാഹന ഉടമകള്‍ക്ക് വാറണ്ടി, സ്‌പെയര്‍ പാര്‍ട്‌സ്, റിപ്പയര്‍ എന്നിവയിലും മറ്റു പല ആനുകൂല്യങ്ങളും ഈ ക്യാമ്പില്‍ നിന്ന് നേടാനാകും. ഹ്യുണ്ടായിയുടെ മണ്‍സൂണ്‍ ക്യാമ്പിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പിന്റെ ഭാഗമായി ഹ്യുണ്ടായി 70 പോയിന്റ് വെഹിക്കിള്‍ ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നു. അതില്‍ ബ്രേക്കുകള്‍, മുന്‍വശത്തെയും പിന്‍വശത്തെയും ലൈറ്റുകള്‍, ടയറുകള്‍, വൈപ്പറുകള്‍, ബാറ്ററി, ഇലക്ട്രിക്കല്‍ സിസ്റ്റം, സസ്‌പെന്‍ഷന്‍, അടിഭാഗത്തിലെ ഘടകങ്ങള്‍ എന്നിവയുടെ വിശദമായ പരിശോധന ഉള്‍പ്പെടുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
എക്സ്റ്റന്‍ഡഡ് വാറണ്ടിയില്‍ 35 ശതമാനം വരെ കിഴിവ്, അതുപോലെ പിരിയോഡിക് മെയിന്റനന്‍സ് സര്‍വീസ്, ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ബ്യൂട്ടിഫിക്കേഷന്‍, അണ്ടര്‍ബോഡി (ആന്റി-റസ്റ്റ്) കോട്ടിംഗ് എന്നിവയ്ക്ക് മെക്കാനിക്കല്‍ ലേബറില്‍ 15 ശതമാനം വരെ കിഴിവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബ്രേക്ക് പാഡുകള്‍, ക്ലച്ച്, സസ്‌പെന്‍ഷന്‍, വൈപ്പര്‍ ബ്ലേഡുകള്‍, ഹെഡ്ലാമ്പ്, ടെയില്‍ ലൈറ്റുകള്‍, ഇന്‍ഡിക്കേറ്റര്‍ ബള്‍ബുകള്‍ തുടങ്ങിയ ചില സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം കിഴിവ് ലഭിക്കും.
ഇതിനുപുറമെ കൗള്‍ പാനല്‍ വൃത്തിയാക്കുന്നതിനും സണ്‍റൂഫ് ലൂബ്രിക്കേഷനും 10 ശതമാനം ഇളവ് ലഭിക്കും. 'ഉപഭോക്താക്കള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മഴക്കാലത്ത് വാഹനങ്ങള്‍ സുരക്ഷിതമായി ഓടിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാ ഹ്യുണ്ടായി ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മഴക്കാലത്ത് സുരക്ഷിതമായി ഡ്രൈവ് ചെയ്യണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു' ഹ്യുണ്ടായി ഹോള്‍-ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
ടാറ്റ മോട്ടോര്‍സ്, ഇസുസു തുടങ്ങിയ മറ്റ് വാഹന നിര്‍മ്മാതാക്കളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ക്യാമ്പുകള്‍ വാഹനങ്ങളുടെ സമഗ്രമായ പരിശോധന ഓഫര്‍ ചെയ്യുന്നതിനൊപ്പം സ്‌പെയര്‍ പാര്‍ട്‌സുകള്‍, ലേബര്‍ ചാര്‍ജുകള്‍ എന്നിവയില്‍ നിരവധി ഓഫറുകളും കിഴിവുകളും നല്‍കുന്നു. സാധാരണയായി സര്‍വീസ് സെന്ററുകളില്‍ പോകുമ്പോള്‍ ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമല്ല. അതിനാല്‍ നിങ്ങളുടെ അടുത്തുള്ള അംഗീകൃത സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.
മണ്‍സൂണ്‍ സീസണില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ക്യാമ്പ് ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനകരമാകും. നിങ്ങള്‍ ഹ്യുണ്ടായി ഉടമ അല്ലെങ്കില്‍ കൂടി ഈ വിവരം കൊറിയന്‍ കമ്പനിയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയിക്കുക. കഴിഞ്ഞ ഏതാനും മാസങ്ങളായി സെയില്‍സ് ചാര്‍ട്ടില്‍ മഹീന്ദ്രയില്‍ നിന്നും ടാറ്റയില്‍ നിന്നും വെല്ലുവിളി നേടുന്ന ഹ്യുണ്ടായി എല്ലാ നിലയിലും തിരിച്ചുവരവിനായുള്ള ശ്രമങ്ങളിലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








