ടാറ്റയോട് മുട്ടാന്‍ 10 ലക്ഷത്തിന്റെ ഇവിയുമായി ഹ്യുണ്ടായി വരുന്നു! നെക്‌സോണ്‍ എതിരാളിയില്‍ പ്രതീക്ഷിക്കുന്നവ
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2030-ഓടെ തങ്ങളുടെ ഉല്‍പ്പന്നനിര വികസിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി കമ്പനി വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹന മേഖലയില്‍ അതിവേഗം മുന്നേറാനാണ് ദക്ഷിണ കൊറിയന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ താങ്ങാനാവുന്ന വിലയുള്ള ഒരു പുതിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കുമെന്ന് ഹ്യുണ്ടായി കഴിഞ്ഞ ദിവസം നടന്ന നിക്ഷേമക സംഗമത്തില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിപണിയില്‍ താങ്ങാനാവുന്ന വിലയില്‍ ഒരു ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇതിനെ 'ഇന്ത്യ ഇവി അക്‌സസിബിള്‍ ഫോര്‍ ഓള്‍' എന്നാണ് ഹ്യുണ്ടായി വിശേഷിപ്പിച്ചത്.
ഇത് പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാവുകയും ചെയ്യും. ഹ്യുണ്ടായി ഇതുവരെ വരാനിരിക്കുന്ന ഇവിയുടെ ഡിസൈന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോംപാക്ട് എസ്‌യുവി ഇവി വിഭാഗത്തിലായിരിക്കും ഈ വാഹനം എത്തുക. വെന്യുവിന്റെ അതേ വലുപ്പമുള്ള ഇത് സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിരയില്‍ ക്രെറ്റ ഇലക്ട്രിക് എസ്‌യുവിക്ക് താഴെയായാണ് ഇത് ഇടംപിടിക്കുന്നത്. 2026-ല്‍ പുറത്തിറങ്ങുന്ന വെന്യു എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടെങ്കിലും ഹ്യുണ്ടായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.താങ്ങാനാവുന്ന വിലയിലെത്തുന്ന ഈ ഇവി ടാറ്റ നെക്‌സോണ്‍ ഇവി, ടാറ്റ പഞ്ച് ഇവി, സിട്രണ്‍ eC3 എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തും.
ഹ്യുണ്ടായിയുടെ വരാന്‍ പോകുന്ന ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളോടെയായിരിക്കും എത്തുന്നത്. ചെറിയ ബാറ്ററി സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് എന്നും വലിയ ബാറ്ററി ലോംഗ് റേഞ്ച് എന്നും അറിയപ്പെടും. ാവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകളുള്ള ഒരു നൂതന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഹ്യുണ്ടായി ഈ ബജറ്റ് ഇലക്ട്രിക് എസ്യുവിയില്‍ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ശക്തമായ ബോഡി ഘടനയാണ് കമ്പനി ഇതില്‍ ഒരുക്കുന്നത്.

ലെവല്‍-2 അഡ്വാന്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സംവിധാനം ഡ്രൈവിങ്ങിനൊപ്പം പാര്‍ക്കിങ്ങിനും സഹായകരമാകും. ക്രെറ്റ ഇലക്ട്രിക്കില്‍ ഇല്ലാത്ത ചില ഓട്ടോണോമസ് പാര്‍ക്കിംഗ് ഫീച്ചറുകളും ഈ താങ്ങാനാവുന്ന വിലയുള്ള ഇവിയില്‍ പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് ശേഷം കൊറിയന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള രണ്ടാമത്തെ മാസ് മാര്‍ക്കറ്റ് ഇവി ആയിരിക്കും ഈ വരാനിരിക്കുന്ന ഇവി.
നിലവിലുള്ള മാസ് മാര്‍ക്കറ്റ് ഇവി സ്പെയ്സില്‍ ഹ്യുണ്ടായിക്ക് പരിമിതമായ വിപണി വിഹിതമേയുള്ളൂ. ഈ സെഗ്മെന്റില്‍ പ്രധാനമായും ആധിപത്യം പുലര്‍ത്തുന്നത് ടാറ്റ ഇവികളാണ്. ഹ്യുണ്ടായി അയോണിക് 5 പ്രീമിയം സെഗ്മെന്റിനെ മാത്രം ലക്ഷ്യമിടുന്നതിനാല്‍ മാസ് മാര്‍ക്കറ്റ് ഇവി വിഭാഗത്തില്‍ നിലവില്‍ ക്രെറ്റ ഇലക്ട്രിക് മാത്രമേയുള്ളൂ. അതിനാല്‍, സബ്കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ഒരു പുതിയ മാസ് മാര്‍ക്കറ്റ് ഇവി കൊണ്ടുവരുന്നത് സെഗ്മെന്റില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഹ്യുണ്ടായിയെ സഹായിക്കും.

2026-ല്‍ എപ്പോള്‍ വേണമെങ്കിലും ഹ്യുണ്ടായി സബ്കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇവി കൂടാതെ ഈ പതിറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പ് 8 ഹൈബ്രിഡ് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനും ഹ്യുണ്ടായിക്ക് പ്ലാന്‍ ഉണ്ട്. ഇതിനകം വില്‍ക്കുന്ന കാറുകളിലടക്കം പുതിയ ഹൈബ്രിഡ് പാര്‍ട്രെയിന്‍ ഓപ്ഷന്‍ അവതരിപ്പിക്കുന്നതിനൊപ്പം പുതിയ ഹൈബ്രിഡ് കാറുകളും ഹ്യുണ്ടായി പുറത്തിറക്കും.
ഇതിന്റെ ആദ്യ ഘട്ടത്തില്‍ ഹ്യുണ്ടായി ക്രെറ്റയിലും വെന്യുവിലും പുതിയ ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2027-ല്‍ അടുത്ത തലമുറ ക്രെറ്റ പുറത്തിറങ്ങുന്നത് ഹൈബ്രിഡ് പവര്‍ട്രെയിനുമായിട്ടാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹൈബ്രിഡ് കാറുകള്‍ കൂടാതെ ഇന്ത്യന്‍ വിപണിയില്‍ പുതിയ എംപിവിയും ഓഫ്-റോഡ് എസ്‌യുവിയും പുറത്തിറക്കാന്‍ ഹ്യുണ്ടായിക്ക് പ്ലാന്‍ ഉണ്ട്. ഒപ്പം അധികം വൈകാതെ ജെനസിസ് ലക്ഷ്വറി ബ്രാന്‍ഡും ഹ്യുണ്ടായി ഇന്ത്യയിലേക്ക് കൊണ്ടുവരും.


Click it and Unblock the Notifications








