27.1KM മൈലേജുളള എസ്‌യുവി 5.65 ലക്ഷത്തിന് വിറ്റിട്ടും കച്ചോടം കുറവ് ! അറ്റകൈ പ്രയോഗം നടത്തി ഹ്യുണ്ടായി

ഇന്ത്യയില്‍ സമീപകാലത്ത് വിറ്റഴിക്കപ്പെട്ട കാറുകളില്‍ പകുതിയും സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. കോടികള്‍ വില വരുന്ന ആഡംബര എസ്‌യുവികള്‍ മുതല്‍ ഹാച്ച്ബാക്കിന്റെ വിലയില്‍ ലഭ്യമാകുന്ന മൈക്രോ എസ്‌യുവികള്‍ വരെ വിപണിയിലുണ്ട്. നിലവില്‍ ഇന്ത്യയില്‍ നമുക്ക് വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ (Hyundai Exter). താങ്ങാനാകുന്ന വിലയും 6 എയര്‍ബാഗുകള്‍ അടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും മികച്ച മൈലേജുമുള്ള ഈ കാറിനും ജിഎസ്ടി കട്ടിന്റെ ഫലമായി വില കുറഞ്ഞു. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്ന സെപ്റ്റംബര്‍ മാസം ഹ്യുണ്ടായി എക്‌സ്റ്ററിന്റെ വില്‍പ്പന എങ്ങിനെ ഉണ്ടെന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

റഷ്ലെയ്ന്‍ പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 സെപ്റ്റംബറില്‍ ഹ്യുണ്ടായി എക്‌സ്റ്റിന്റെ വില്‍പ്പന 5,643 യൂണിറ്റ് ആയിരുന്നു. അതേസമയം 2024 സെപ്റ്റംബറില്‍ എക്‌സ്റ്ററിന് 6,908 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2025 സെപ്റ്റംബറില്‍ 1,265 യൂണിറ്റുകളുടെ കുറവുണ്ടായി. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 18.31 ശതമാനം ഇടിവ് രേഖപ്പെടുത്തി. വരും മാസങ്ങളില്‍ ഹ്യുണ്ടായി എക്സ്റ്റര്‍ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.

hyundai exter side view

ജിഎസ്ടി 2.0 സെപ്റ്റംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വന്നത്. പോയ മാസം അവസാന വാരത്തിലാണ് പ്രധാനമായും വില്‍പ്പന കൂടിയത്. ജിഎസ്ടി വിലക്കിഴിവ് നടപ്പാക്കാന്‍ കാത്തിരിക്കുകയായിരുന്നു ജനങ്ങള്‍. ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ അരങ്ങേറുന്നതിനാല്‍ എക്‌സ്റ്റര്‍ ഈ മാസം വില്‍പ്പന മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കമ്പനി എക്‌സ്റ്ററിന് 45000 രൂപ വരെ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ വരെ എക്‌സ്‌ചേഞ്ച്/കോര്‍പറേറ്റ്/സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും നേടിയെടുക്കാം.

ചെറു കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ എക്‌സ്റ്ററിന്റെ പ്രാരംഭ വില 6 ലക്ഷത്തില്‍ താഴെ എത്തിയിരുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എക്‌സ്റ്ററിന്റെ ബേസ് വേരിയന്റിന്റെ വില 5.68 ലക്ഷം രൂപയാണ്. അതേസമയം, ഇതിന്റെ ടോപ്പ് വേരിയന്റിന് 9.61 ലക്ഷം രൂപയാണ് വില. ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള കൊച്ചിയിലെ എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

hyundai exter interior

ബജറ്റ് എസ്‌യുവി ആയിട്ട് കൂടി സണ്‍റൂഫ്, പാഡില്‍ ഷിഫ്റ്ററുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വയര്‍ലെസ് സെല്‍ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കൂള്‍ഡ് ഗ്ലൗ ബോക്‌സ് തുടങ്ങിയ നിരവധി ഫീച്ചറുകള്‍ എക്സ്റ്ററില്‍ ലഭ്യമാണ്. കൂടാതെ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂലിങ്ക് സഹിതമുള്ള 20.32 സെന്റിമീറ്റര്‍ HD ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സൗകര്യങ്ങളും എക്സ്റ്ററിലുണ്ട്.

മറ്റ് ഹ്യുണ്ടായി എസ്‌യുവികളെ പോലെ സേഫ്റ്റിയുടെ കാര്യത്തിലും എക്സ്റ്റര്‍ മികച്ച് നില്‍ക്കുന്നു. എക്‌സ്റ്ററിന്റെ ബേസ് വേരിയന്റിലടക്കം കമ്പനി 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ എന്നിവയും ഹ്യുണ്ടായി എക്സ്റ്ററില്‍ വാഗ്ദാനം ചെയ്യുന്നു. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ എക്‌സ്റ്റര്‍ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും.

ഓറയിലും ഗ്രാന്‍ഡ് i10 നിയോസിലും കണ്ടുപരിചിതമായ അതേ 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. പെട്രോള്‍ മോഡില്‍ കപ്പ സീരീസ് എഞ്ചിന്‍ 81.8 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ പവര്‍ ഔട്ട്പുട്ട് 67.7 bhp, 95.2 Nm എന്നിങ്ങനെയായി മാറുന്നുണ്ട്. എക്സ്റ്റര്‍ പെട്രോള്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നത്.

അതേസമയം സിഎന്‍ജി പതിപ്പ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. മൈക്രോ എസ്‌യുവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ വാഹനത്തിന്റെ എഎംടി പതിപ്പുകള്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. കിലോഗ്രാമിന് 27.1 കിലോമീറ്ററാണ് എക്‌സ്റ്റര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.

hyundai exter hy cng duo

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ പഞ്ചുമായാണ് എക്‌സ്റ്റര്‍ ഏറ്റുമുട്ടുന്നത്. ഇലക്ട്രിക് പതിപ്പ് കൂടി വില്‍പ്പനക്കെത്തുന്നതിനാല്‍ പഞ്ച് വില്‍പ്പനയില്‍ എക്‌സ്റ്ററിനെ മറികടക്കുന്നു. എന്നിരുന്നാലും നിലവില്‍ കുറഞ്ഞ വിലയില്‍ മികച്ച ഇന്ധനക്ഷമതയും മോഡേണ്‍ ഫീച്ചറുകളും സജ്ജീകരിച്ചെത്തുന്ന എസ്‌യുവി തിരയുന്നവര്‍ക്ക് ഹ്യുണ്ടായി എക്സ്റ്റര്‍ ഒരു മികച്ച ഓപ്ഷനായിരിക്കും. 6 ലക്ഷത്തില്‍ താഴെ വിലയുള്ള കാറിന് ഉത്സവകാല ഓഫറുള്ളതിനാല്‍ പ്രത്യേകിച്ചും.

More from DriveSpark

Article Published On: Tuesday, October 14, 2025, 13:31 [IST]
English summary
Hyundai sold 5643 unit exter in september 2025 up to rs 45000 discount to boost festive sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X