ഒരു 'ജാഥയ്ക്കുള്ള' ആള് കയറും! ഹൈബ്രിഡ് എംപിവി കാണിച്ച് ഇന്ത്യക്കാരെ കൊതിപ്പിച്ച് ഹ്യുണ്ടായി

ഓട്ടോ എക്‌സ്‌പോക്ക് മുമ്പ് ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി വിദേശ വിപണികളില്‍ ജനപ്രിയമായ സ്റ്റാരിയ മിനി വാന്‍ പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അടുത്ത കാലത്തായി ഇന്ത്യയില്‍ ഫാമിലി കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. പ്രീമിയം എംപിവികള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. അരക്കോടിക്ക് മേല്‍ വിലയുള്ള കിയ കാര്‍ണിവല്‍ എംപിവിക്ക് നിലവില്‍ 1 വര്‍ഷത്തിലേറെയാണ് കാത്തിരിപ്പ് കാലയളവ്. ഈ സാഹചര്യത്തില്‍ കാര്‍ണിവലിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ പണിത സ്റ്റാരിയ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് കൊറിയന്‍ ഭീമന്‍. ഹൈബ്രിഡ് പവര്‍ട്രെയിനും മള്‍ട്ടിപ്പിള്‍ സീറ്റിംഗ് ഓപ്ഷനുമുള്ള സ്റ്റാരിയ പുറത്തിറക്കിയാല്‍ ഹ്യുണ്ടായിക്ക് വില്‍പ്പന വാരാം.

ആഗോള വിപണിയില്‍ 9 സീറ്റര്‍, 11 സീറ്റര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇത്രയുമധികം സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ പ്രീമിയം സവിശേഷതകളും വിശാലമായ അകത്തളവുമുള്ള കാര്‍ തേടുന്ന വലിയ കുടുംബങ്ങളുള്ളവരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഹ്യുണ്ടായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

hyundai staria auto expo 2025 side design

ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചുവെന്ന് കരുതി ഈ കാര്‍ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഹ്യുണ്ടായി ഈ കാര്‍ എപ്പോള്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്ന് വിവരവുമില്ല. ഓട്ടോ എക്‌സ്‌പോയില്‍ ജനങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്റ്റാരിയയുടെ ഇന്ത്യന്‍ അരങ്ങേറ്റം. ആഡംബര പൂര്‍ണമായ യാത്രാനുഭവം സമ്മാനിക്കുന്നതില്‍ ഈ വാഹനം രാജ്യത്തെ കുബേരന്‍മാരെ ആകര്‍ഷിക്കും.

വിമാന സമാനമായ ആഡംബര സീറ്റുകള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഹ്യുണ്ടായി സ്റ്റാരിയയുടെ ഡിസൈന്‍ നോക്കുമ്പോള്‍ കൊറിയന്‍ കമ്പനിയുടെ മറ്റ് കാറുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രൂപമാണ് ഈ കാറിന്. അത്യാവശ്യം വലിപ്പമുള്ള ഒരു ഒംനി വാന്‍ അല്ലെങ്കില്‍ ഒരു മിനിബസ് എന്ന് തോന്നിയാലും തെറ്റ് പറയാന്‍ സാധിക്കില്ല. ഹ്യുണ്ടായി സ്റ്റാര്‍ഗേസര്‍ എംപിവിയേക്കാള്‍ അല്‍പ്പം വലിപ്പമുള്ള സ്റ്റാറിയയ്ക്ക് ഏകദേശം 5.3 മീറ്റര്‍ നീളമുണ്ട്.

hyundai staria auto expo 2025

ഹൈബ്രിഡ്, V6 പെട്രോള്‍, പെട്രോള്‍ എല്‍പിജി, ഡീസല്‍ ഓപ്ഷനുകളിലാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഹൈബ്രിഡ് പതിപ്പില്‍ 1.6 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍, V6, പെട്രോള്‍/എല്‍പിജി ഓപ്ഷനുകളില്‍ 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍, ഡീസല്‍ ഓപ്ഷനില്‍ 2.2 ലിറ്റര്‍ CRDi എഞ്ചിന്‍ എന്നിവയാണ് തുടിപ്പേകുക. എംപിവി ലിറ്ററിന് 13 കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെ ഡസന്‍ കണക്കിന് ഫീച്ചറുകള്‍ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നു. ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ലഗേജുകള്‍ക്കായി പ്രത്യേക സ്ഥലം, മടക്കാവുന്ന സീറ്റ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. യാത്രക്കാരുടെ സുരക്ഷക്കായി ADAS അടക്കം നിരവധി ഫീച്ചറുകളും ഇതില്‍ വരുന്നു.

hyundai staria auto expo 2025 interior

അമേരിക്ക, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് വാഹനം കാണാപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്നുള്ള സ്റ്റാരിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വെള്ള നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാര്‍ ഇറക്കുമതി ചെയ്തതാവാനാണ് സാധ്യത. എംപിവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി ഓട്ടോ എക്‌സ്‌പോയിലൂടെ. ഇത് ഉടന്‍ തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഹ്യുണ്ടായിയുടെ ഡീലര്‍ഷിപ്പ് ശൃംഖലയും വിശ്വാസ്യതയും പരിഗണിക്കുമ്പോള്‍ ഈ കാര്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 18, 2025, 15:21 [IST]
English summary
Hyundai staria luxury mpv debuts at auto expo 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X