ഹ്യുണ്ടായിയുടെ ബുദ്ധി വിമാനം തന്നെ; റെയിൽ മാർഗം കയറ്റി വിട്ടത് ഒന്നര ലക്ഷം വാഹനങ്ങൾ

2024 -ലെ വിൽപ്പന കണക്കുകൾ വാഹന നിർമാതാക്കളെല്ലാം പുറത്ത് വിട്ടിട്ടുണ്ട്. കൊറിയൻ വാഹന നിർമാതാക്കളും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുമായ ഹ്യുണ്ടായി തങ്ങളുടെ മൊത്ത വിൽപ്പനയിൽ 26 ശതമാനം യൂണിറ്റുകൾ റെയിൽ മാർഗം വഴിയാണ് അയച്ചിരിക്കുന്നതെന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. റെയിൽ മാർഗം വഴി അയച്ചതിലൂടെ വലിയ തോതിലുളള മലിനീകരണം കുറയ്ക്കാൻ സാധിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യൻ റെയിൽവേയുടെ ദൂരസർവീസുകൾ പ്രയോജനപ്പെടുത്തി ചെന്നൈയിലെ ശ്രീപെരുമ്പുത്തൂരിൽ നിന്നാണ് ഹ്യുണ്ടായി ഡിസ്‌പാച്ചുകൾ ആരംഭിക്കുന്നത്.

റെയിൽ മാർഗം ഉപയോഗിക്കുന്നത് വഴി കുറഞ്ഞ ഉദ്‌വമനം, കുറഞ്ഞ ഊർജ്ജ ഉപഭോഗം, വലിയ അളവിലുള്ള യൂണിറ്റുകൾ കൊണ്ടുപോകാം എന്നതാണ് പ്രധാന ഗുണങ്ങൾ. നിർമ്മാണം, കയറ്റുമതി, വിൽപ്പന അല്ലെങ്കിൽ വിൽപ്പനാനന്തര പിന്തുണ എന്നിങ്ങനെ ഞങ്ങളുടെ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളിലും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾ അക്ഷീണം പ്രവർത്തിച്ചുവരുന്നുവെന്നാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ് പറഞ്ഞത്.

1,56,724 യൂണിറ്റുകളാണ് റെയിൽ മാർഗം കയറ്റി അയച്ചത്. ഹ്യുണ്ടായിയുടെ മറ്റ് വിൽപ്പന കണക്കുകളിലേക്ക് നോക്കിയാൽ ബ്രാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന നേടിയ കലണ്ടർ വർഷമായിരുന്നു 2024. കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ മൊത്തം 7,64,119 കാറുകളാണ് വിറ്റഴിച്ചത്. ഇതിൽ 6,05,433 യൂണിറ്റുകൾ ഇന്ത്യയിൽ തന്നെ വിപണനം ചെയ്‌തപ്പോൾ ബാക്കിയുള്ളവ ഇവിടെ നിർമിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണുണ്ടായതും.

2024 ഡിസംബർ മാസത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മൊത്തം 55,078 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. ഇതിൽ ഇന്ത്യയിൽ 42,208 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ 12,870 കാറുകൾ വിദേശത്തേക്ക് കയറ്റിയയക്കുകയും ചെയ്‌തു. 2023 ഡിസംബറിനെ അപേക്ഷിച്ച് ആഭ്യന്തര വിൽപ്പനയിൽ 1.3 ശതമാനം കുറവുണ്ടായപ്പോൾ കയറ്റുമതി രംഗത്ത് 6.1 ശതമാനത്തിന്റെ നഷ്‌ടക്കച്ചവടവുമുണ്ടായി.

എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ പോയ വർഷം റെക്കോർഡ് വിൽപ്പന നേടാനായത് ബ്രാൻഡിനെ സംബന്ധിച്ച് വലിയ കാര്യമാണ്. എക്കാലത്തെയും മികച്ച വാർഷിക ആഭ്യന്തര വിൽപ്പന നേടി ക്രെറ്റയാണ് 2024-ൽ ഹ്യുണ്ടായിയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ വാഹനം. ആഭ്യന്തര വിപണിയിലെ വിൽപ്പനയുടെ 67.6 ശതമാനവും സംഭാവന ചെയ്‌തത് ഈ മിഡ്-സൈസ് എസ്‌യുവിയാണെന്ന് സാരം.

ക്രെറ്റയുടേയും അൽകസാറിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇറങ്ങിയതും വിൽപ്പന കൂടാൻ സഹായിച്ചിട്ടുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ കമ്പനി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും അവതരിപ്പിക്കും. ഹ്യുണ്ടായി അതിൻ്റെ ഹൈ-സിഎൻജി ഡ്യുവോ (ഡ്യുവൽ സിലിണ്ടർ സിഎൻജി) സാങ്കേതികവിദ്യ അവതരിപ്പിച്ച വർഷം കൂടിയായിരുന്നു കടന്നുപോയത്.

സിഎൻജി വാഹനങ്ങൾ ആഭ്യന്തര വിൽപ്പനയിൽ 13.1 ശതമാനം സംഭാവന നൽകിയെന്നും ഹ്യുണ്ടായി പറയുന്നു. 2023-ൽ സിഎൻജി വാഹനങ്ങളുടെ വിൽപ്പന വിഹിതം 10.40 ശതമാനമായിരുന്നു. നിലവിൽ എക്സ്റ്റർ മൈക്രോ എസ്‌യുവി, ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്ക്, ഓറ കോംപാക്‌ട് സെഡാൻ എന്നിവയിലാണ് കമ്പനി കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ വാഗ്‌ദാനം ചെയ്യുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 4, 2025, 15:00 [IST]
English summary
Hyundai transported 26 percentage of its total domestic wholesale volumes through rail freight
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X