35 ലക്ഷത്തിൻ്റെ ഹ്യുണ്ടായി മോഡലിന് ഫൈവ് സ്റ്റാർ കരുത്ത്; ഇടിക്കൂട്ടിൽ മിടുക്കനായി ട്യൂസോൺ
ടെക്നോളിജിയേക്കാലും ഉപഭോക്താക്കൾ കൂടുതലായ പ്രാധാന്യം നൽകുന്നത് സുരക്ഷയ്ക്കാണ്. അത് കൊണ്ട് തന്നെ ഫൈവ് സ്റ്റാർ റേറ്റിങ്ങ് ഉണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. ഹ്യുണ്ടായി മോഡലുകൾ ടെക് സമ്പന്നമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ, എന്നാൽ സുരക്ഷയുടെ കാര്യത്തിലും ബ്രാൻഡ് ഒട്ടും വിട്ടുവിഴ്ച വരുത്താറില്ല. ലാറ്റിൻ എൻക്യാപിൽ ഹ്യുണ്ടായി ട്യൂസോൺ ഫൈവ് സ്റ്റാർ റേറ്റിങ്ങ് കരസ്ഥമാക്കിയിരിക്കുകയാണ്. കൊറിയയിലും ചെക്ക് റിപ്പബ്ലിക്കിലും നിർമ്മിച്ച ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായി ട്യൂസോൺ മോഡലാണ് ഫൈവ് സ്റ്റാർ നേടിയത്. ക്രാഷ് ടെസ്റ്റിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
സ്റ്റാൻഡേർഡായി 6 എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) വാഗ്ദാനം ചെയ്യുന്ന ട്യൂസോൺ, ഇപ്പോൾ ലാറ്റിൻ NCAP പോയിന്റുകൾ നേടുന്നതിന് ആവശ്യമായ രീതിയിൽ ഓപ്ഷണൽ ADAS സംവിധാനം കൂടി ചേർത്തിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 83.98 ശതമാനവും, കുട്ടികളുടെ സുരക്ഷയിൽ 91.62 ശതമാനവും നേടിയപ്പോൾ, കാൽനടക്കാരുടെ സംരക്ഷണത്തിലും ദുർബലമായ റോഡ് ഉപയോക്താക്കളിലും 75.08 ശതമാനം സുരക്ഷയാണ് ട്യൂസോൺ കൈവരിച്ചത്.

നിലവിലെ ലാറ്റിൻ NCAP പ്രോട്ടോക്കോളുകൾക്ക് കീഴിൽ 2022-ലായിരുന്നു ട്യൂസോൺ ആദ്യമായി പരീക്ഷിച്ചത്. ആ സമയത്ത് മോഡലിൽ 2 സ്റ്റാൻഡേർഡ് ഫ്രണ്ടൽ എയർബാഗുകൾ മാത്രമേ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നുളളു അത് കൊണ്ട് തന്നെ വാഹനം ക്രാഷ് ടെസ്റ്റിൽ സീറോ സ്റ്റാർ റേറ്റിംഗ് ആണ് നേടിയത്. ഹ്യുണ്ടായി സൈഡ് ബോഡി, കർട്ടൻ എയർബാഗുകൾ, ESC എന്നിവ സ്റ്റാൻഡേർഡ് ആയി നൽകിയതോടെ 2022-ൽ തന്നെ ത്രീ സ്റ്റാർ സുരക്ഷ കൈവരിക്കാൻ സാധിച്ചു.
ഭാരത് എൻക്യാപിൽ ഹ്യുണ്ടായി പരീക്ഷിച്ച ആദ്യ മോഡൽ കൂടിയായിരുന്നു ട്യൂസോൺ. ഇന്ത്യയുടെ സ്വന്തം കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമായ ഭാരത് NCAP-ല്‍ പരീക്ഷിക്കപ്പെടുന്ന ആദ്യ ഹ്യുണ്ടായി കാറാണ് ട്യൂസോണ്‍. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) യൂണിറ്റായി കൊണ്ടുവന്ന ട്യൂസോണ്‍ മോഡലാണ് ഇടിക്കൂട്ടില്‍ പരീക്ഷിക്കപ്പെട്ടത്. ട്യൂസോണിന്റെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുന്ന 2 ലിറ്റര്‍ പെട്രോള്‍ സിഗ്‌നേച്ചര്‍ വേരിയന്റാണ് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചത്.

ഭാരത് എൻക്യാപ്പിൽ എസ്‌യുവി മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍, 32-ല്‍ 30.84 പോയന്റ് നേടിയിരുന്നു. അതേസമയം കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 41 പോയിന്റാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ ട്യൂസോണ്‍ 16.00-ല്‍ 14.84 സ്‌കോര്‍ ചെയ്തു. സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16-ല്‍ ഫുള്‍ മാര്‍ക്ക് നേടാന്‍ കാറിന് സാധിച്ചത് ഹ്യുണ്ടായിക്ക് വലിയ ആശ്വാസമായിരുന്നു.
പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ട്യൂസോണ്‍ ഓഫര്‍ ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ആദ്യത്തെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 154 bhp പവറും 192 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. 184 bhp പീക്ക് പവറും 416 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ഡീസലിന് മാത്രമേ സിഗ്‌നേച്ചര്‍ ട്രിം ലെവലുള്ള AWD ഓപ്ഷന്‍ ലഭിക്കൂ. പ്ലാറ്റിനം ട്രിം ലെവലിന് 2WD ലേഔട്ട് മാത്രമേ ലഭിക്കൂ. ഹ്യുണ്ടായി ട്യൂസോണിന്റെ ഇന്ത്യയിലെ പ്രാരംഭ വില 29.02 ലക്ഷം രൂപയാണ്. ടോപ്‌സ്‌പെക് വേരിയന്റിന് 35.94 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. എന്തായാലും ഇന്ത്യയിൽ മാത്രമല്ല ഇപ്പോൾ വിദേശ രാജ്യങ്ങളിലും ബ്രാൻഡിന് ട്യൂസോണിൻ്റെ വിൽപ്പനയെ ഓർത്ത് ടെൻഷൻ അടിക്കേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








