ഫ്രോങ്ക്സും ബ്രെസയും വാങ്ങാൻ വരട്ടെ, 7.89 ലക്ഷത്തിൻ്റെ കുഞ്ഞൻ എസ്‌യുവിയിൽ ഫീച്ചർ കുത്തിനിറച്ച് ഹ്യുണ്ടായി
ഇപ്പോഴത്തെ വാഹന വിപണിയിൽ ടെക്നോളജിക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അത് കൊണ്ട് തന്നെ പരമാവധി ഫീച്ചറുകൾ കുത്തിനിറച്ചാണ് ഹ്യുണ്ടായിയുടേയും കിയയുടേയും മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ചതിൻ്റെ സന്തോഷത്തിലാണ് ഹ്യുണ്ടായി. 10 ലക്ഷത്തിൽ താഴെ ഇത്രയും ഫീച്ചറുകൾ ലഭിക്കുന്ന മറ്റൊരു മോഡലുണ്ടോ എന്ന് ആർക്കായാലും തോന്നിപോകും. എതിരാളികളുടെ ചങ്ക് തകർക്കുന്ന വില കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ വെന്യു കച്ചോടം പിടക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വാഹനത്തിൽ ലഭിക്കുന്ന കിടിലൻ ഫീച്ചറുകളെ കുറിച്ച് വിശദമായി ഒന്ന് അറിഞ്ഞാലോ.
വെന്യുവിലെ ടെക്നോളജികളിൽ ഏറ്റവും സ്റ്റാൻഡ്‌ഔട്ട് ആയ ഫീച്ചറാണ് ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്നോളജി. ഈ ഒരു ടെക്നോളജി വഴി നിങ്ങൾക്ക് മൊബൈൽ പ്പ് വഴി വാഹനം ലോക്ക് അല്ലെങ്കിൽ അൺലോക്ക് ചെയ്യുക, ടർബോ DCT വേരിയൻ്റുകളിൽ വാഹനം സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കുന്നതാണ്. നല്ല വെയിലത്ത് ആണ് വാഹനം പാർക്ക് ചെയ്യേണ്ടി വന്നതെങ്കിൽ നിങ്ങൾ വാഹനത്തിൽ കയറുന്നതിന് മുൻപ് ഏസി ഓൺ ചെയ്ത് തണുപ്പിക്കാൻ സാധിക്കും. നിങ്ങളുടെ വാഹത്തിൻ്റെ റിയൽ ടൈം ട്രാക്കിങ്ങും സാധ്യമാകും.

അടുത്തത് ഫുളളി ഡിജിറ്റൽ ക്ലസ്റ്ററാണ്. വാഹനത്തിൻ്റെ ഡ്രൈവിങ്ങ് മോഡ് അനുസരിച്ച് ക്ലസ്റ്റർ മാറുകയും,നാവിഗേഷൻ,മൈലേജ്,ടയർ പ്രഷർ എന്നിങ്ങനെ വാഹനത്തെ കുറിച്ചുളള മുഴുവൻ വിശദമായ വിവരങ്ങൾ നിങ്ങൾക്ക് ക്ലസ്റ്ററിൽ കാണാൻ സാധിക്കും. ഇതെല്ലാം തന്നെ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾക്കൊരു പ്രീമിയം ഫീൽ സമ്മാനിക്കുന്നുണ്ട്.
ടെക്നോളജി എന്ന് പറയുമ്പോൾ ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് വയർലെസ് ആൻഡ്രോയിഡ്, ആപ്പിൾ കാർപ്ലേ എന്നിവയൊക്കെയാണല്ലോ. വാഹനത്തിലേക്ക് കയറുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി കണക്റ്റാവുന്നതും, കോളുകൾ ചെയ്യാൻ മൊബൈൽ എടുക്കേണ്ട എന്നത് കൊണ്ട് ഡ്രൈവിങ്ങിലെ ശ്രദ്ധ വ്യതിചലിക്കുന്നില്ല എന്നതൊരു പ്രധാന ഗുണമാണല്ലോ.

വായു മലിനീകരണം വാഹന വിപണിയിൽ വലിയൊരു വിഷയം തന്നെയാണല്ലോ. അത് കൊണ്ട് തന്നെ പുറത്ത് എത്ര മലിനമായ വായു ആണെങ്കിലും നിങ്ങളുടെ ക്യാബിനിൽ ശുദ്ധവായു നിറയ്ക്കാൻ ഹ്യുണ്ടായി വെന്യുവിൽ ഇൻ ബിൽറ്റ് എയർ പ്യൂരിഫയർ നൽകിയിട്ടുണ്ട്. എയർ ക്വാളിറ്റി ഇൻഡക്സ് എത്രയെന്ന് കാണിക്കുന്ന ഡിസ്പ്ലേയും ഇതിനൊപ്പമുണ്ട്.പുറത്ത് എത്ര പൊടിയും അഴുക്കുമുണ്ടെങ്കിലും നിങ്ങളുടെ ക്യാബിൻ എപ്പോഴും ഫ്രഷായിരിക്കും.
ഇപ്പോൾ ഒട്ടുമിക്ക എല്ലാ വാഹനങ്ങളിലും പ്രത്യേകിച്ച് ടോപ്പ് എൻഡ് മോഡലിൽ ഒരു സേഫ്റ്റി ഫീച്ചറാണ് ഡാഷ്ക്യാം. ഹ്യുണ്ടായി വെന്യുവിൽ നിങ്ങളുടെ യാത്ര എത്ര ആനന്ദകകരമായിരുന്നു എന്നതും കുടുബങ്ങളോടും കൂട്ടുകാരോടുമൊത്തുളള അസുലഭ നിമിഷങ്ങൾ ക്യാമറയിൽ പകർത്താനും സാധിക്കും എന്നതാണ് ഇതിൻ്റെ ഗുണം. അത് മാത്രമല്ല അഥവാ വാഹനം അപകടത്തിൽപ്പെട്ടാൽ പോലും അത് റെക്കോർഡ് ചെയ്യുന്നത് കൊണ്ട് ഭാവിയിൽ ഇൻഷുറൻസിന് പോലും ഗുണകരമാണ്.

മൊത്തത്തിൽ ഹ്യുണ്ടായി വെന്യു ടെക്നോളജിയുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റാണെന്ന് വേണമെങ്കിൽ പറയാം. ടെക് പ്രാന്തൻമാർക്ക് മാത്രമല്ല ഏതൊരു ആൾക്കും ഇഷ്ടപ്പെടുന്ന നിരവധി ഫീച്ചറുകളാണ് പുത്തൻ വെന്യുവിലുളളത്. ഏറ്റവും ആകർഷകമായ കാര്യം എന്താണെന്ന് വച്ചാൽ 10 ലക്ഷത്തിൽ താഴെ ഒരു ഡീസൽ എസ്‌യുവി സ്വന്തമാക്കാം എന്നതും ഹൈലൈറ്റ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








